ഖാലിദ സിയയുടെ മകന് ഐ.എസ്.ഐ.യെ ബന്ധപ്പെട്ടു; ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്ഥാന് പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
ധാക്ക: വിദ്യാര്‍ത്ഥി സമരം കലാപമായി മാറിയതിന് പിന്നാലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്ഥാനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന് പാക് ചാര സംഘടനയായ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് തെളിവുകളുണ്ടെന്നും ബംഗ്ലാദേശ് ഇന്റലിജന്‍സ് അവകാശപ്പെട്ടു. പാകിസ്താനെ അനുകൂലിക്കുന്ന ബി.എന്‍.പി. സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യവും ഐ.എസ്.ഐയും സഹായിച്ചു. […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: വിദ്യാര്‍ത്ഥി സമരം കലാപമായി മാറിയതിന് പിന്നാലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്ഥാനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന് പാക് ചാര സംഘടനയായ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് തെളിവുകളുണ്ടെന്നും ബംഗ്ലാദേശ് ഇന്റലിജന്‍സ് അവകാശപ്പെട്ടു.
പാകിസ്താനെ അനുകൂലിക്കുന്ന ബി.എന്‍.പി. സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യവും ഐ.എസ്.ഐയും സഹായിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ഐ.എസ്.ഐ. വഴി ചൈനയും ഇടപെട്ടു. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറിനെ ഐ.എസ്.ഐ. പിന്തുണച്ചു. പ്രക്ഷോഭം കലാപഭരിതമാകാന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാമി ഛാത്ര ശിബിര്‍ മാസങ്ങളോളം ഗൂഢാലോചന നടത്തി. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളാണ് ഇതിന് ഫണ്ട് ചെയ്തത്. ബംഗ്ലാദേശ് വിരുദ്ധ എക്സ് ഹാന്‍ഡിലുകള്‍ വഴി പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്നും ഹസീന സര്‍ക്കാരിനെതിരെ 500-ലേറെ ട്വീറ്റുകള്‍ പാക് ഹാന്‍ഡിലുകളില്‍നിന്ന് പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിച്ചിരുന്നു. ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് ആണ് മോചനത്തിന് ഉത്തരവിട്ടത്.
'അവര്‍ മോചിതയായിരിക്കുന്നു' എന്നാണ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) വക്താവ് എ കെ എം വഹിദുസ്സമാന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്. പ്രതിപക്ഷ നേതാവും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ചെയര്‍പേഴ്സണുമായ ഖാലിദ സിയയെ ഏകകണ്ഠമായി മോചിപ്പിക്കാന്‍ തീരുമാനിച്ചു എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്. കരസേനാ മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്, നാവിക, വ്യോമസേനാ മേധാവികള്‍, ബിഎന്‍പി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് മോചനത്തിന് തീരുമാനമെടുത്തത്.
വിദ്യാര്‍ത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവന്‍ ആളുകളെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു. 78 കാരിയായ ഖാലിദ സിയക്ക് 2018 ലാണ് അഴിമതി കേസില്‍ 17 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷേഖ് മുജീബ് റഹ്മാന്റെ മകള്‍ ഷേഖ് ഹസീനയും മുന്‍ പട്ടാള ജനറലും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന ജനറല്‍ സിയാ ഉര് റഹ്മാന്റെ ഭാര്യ ഖാലിദ സിയയും തമ്മിലെ പോരാട്ടമായിരുന്നു കുറേക്കാലമായി ബംഗ്ലാദേശ് രാഷ്ട്രീയം. മുജീബ് റഹ്മാനും സിയാവുര്‍ റഹ്മാനും ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാത്രന്ത്യത്തിനു ശേഷം ഇരുവരും ശത്രുക്കളായി.
മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ നട്ടെല്ലായിരുന്നു. പാര്‍ട്ടിയില്‍ നിന്നും വിട്ടു പോയ ശേഷം, പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയശേഷം സിയ ഉര് റഹ്മാന് രൂപവല്‍കരിച്ച പാര്‍ട്ടിയാണ് ബി എന്‍ പി. കുറേ കാലമായി, ഈ രണ്ടു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുകയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍, നാലു തവണയായി ബിഎന്‍പി അധികാരത്തില്‍നിന്ന് പുറത്താണ്. അധികാരം ഷേഖ് ഹസീനയുടെ കൈപ്പിടിയിലായതോടെ ഖാലിദ സിയ വീട്ടുതടങ്കലിലാവുകയും ചെയ്തു.