- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിച്ചു; ഉന്നത നേതാക്കളുടെ യോഗത്തില്‍ ഏകകണ്ഠമായ തീരുമാനം ഹസീന രാജ്യം വിട്ടതിന് പിന്നാലെ
ധാക്ക: ബംഗ്ലാദേശ് ഭരണകൂടത്തെ വിറപ്പിച്ച കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഖാലിദ സിയയെ ജയിലില്‍ നിന്നും മോചിപ്പിച്ചു. 17 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു സിയ. ഹസീന തടവിലാക്കിയ മറ്റു നേതാക്കളെയും മോചിപ്പിക്കുമെന്ന് ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍ അറിയിച്ചു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് നടപടി. ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ആണ് മോചനത്തിന് ഉത്തരവിട്ടത്. […]
ധാക്ക: ബംഗ്ലാദേശ് ഭരണകൂടത്തെ വിറപ്പിച്ച കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഖാലിദ സിയയെ ജയിലില്‍ നിന്നും മോചിപ്പിച്ചു. 17 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു സിയ. ഹസീന തടവിലാക്കിയ മറ്റു നേതാക്കളെയും മോചിപ്പിക്കുമെന്ന് ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍ അറിയിച്ചു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് നടപടി. ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ആണ് മോചനത്തിന് ഉത്തരവിട്ടത്. 'അവര്‍ മോചിതയായിരിക്കുന്നു' എന്നാണ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) വക്താവ് എ കെ എം വഹിദുസ്സമാന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്. പ്രതിപക്ഷ നേതാവും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ ഖാലിദ സിയയെ ഏകകണ്ഠമായി മോചിപ്പിക്കാന്‍ തീരുമാനിച്ചു എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്.
കരസേനാ മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍, നാവിക, വ്യോമസേനാ മേധാവികള്‍, ബിഎന്‍പി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് മോചനത്തിന് തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവന്‍ ആളുകളെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു. 78 കാരിയായ ഖാലിദ സിയക്ക് 2018 ലാണ് അഴിമതി കേസില്‍ 17 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷേഖ് മുജീബ് റഹ്‌മാന്റെ മകള്‍ ഷേഖ് ഹസീനയും മുന്‍ പട്ടാള ജനറലും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന ജനറല്‍ സിയാ ഉര്‍ റഹ്‌മാന്റെ ഭാര്യ ഖാലിദ സിയയും തമ്മിലെ പോരാട്ടമായിരുന്നു കുറേക്കാലമായി ബംഗ്ലാദേശ് രാഷ്ട്രീയം. മുജീബ് റഹ്‌മാനും സിയാവുര്‍ റഹ്‌മാനും ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാത്രന്ത്യത്തിനു ശേഷം ഇരുവരും ശത്രുക്കളായി.
മുജീബുര്‍ റഹ്‌മാന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ നട്ടെല്ലായിരുന്നു. പാര്‍ട്ടിയില്‍ നിന്നും വിട്ടു പോയ ശേഷം, പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയശേഷം സിയ ഉര്‍ റഹ്‌മാന്‍ രൂപവല്‍കരിച്ച പാര്‍ട്ടിയാണ് ബി എന്‍ പി. കുറേ കാലമായി, ഈ രണ്ടു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുകയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍, നാലു തവണയായി ബിഎന്‍പി അധികാരത്തില്‍നിന്ന് പുറത്താണ്. അധികാരം ഷേഖ് ഹസീനയുടെ കൈപ്പിടിയിലായതോടെ ഖാലിദ സിയ വീട്ടുതടങ്കലിലാവുകയും ചെയ്തു.
ബംഗ്ലാദേശാകെ കത്തിപ്പടര്‍ന്ന കാലപത്തിനിടെ പാര്‍ലമെന്റിലും ഷെയ്ഖ് ഹസീനയുടെ വസതിയിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറി. ഷേര്‍പ്പുര്‍ ജയില്‍ തകര്‍ത്ത് അഞ്ഞൂറിലേറെപ്പേരെ മോചിപ്പിച്ചു. സര്‍ക്കാര്‍ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി. അതേസമയം, ബംഗ്ലദേശില്‍ നിന്ന് പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീനയുടെ ലണ്ടനിലേക്കുള്ള യാത്രയില്‍ അന്തിമതീരുമാനമായില്ലെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം തേടി അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.