- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളറാഡോ ഭീകരാക്രമണം നടത്തിയ മുഹമ്മദ് സാബ്രി സോളിമാന് ഈജിപ്ഷ്യന്‍ പൗരത്വം; അനധികൃത കുടിയേറ്റക്കാരനായ സാബ്രിയുടെ വിസാ കാലാവധി 2023ല്‍ അവസാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍; 'ഫ്രീ പലസ്തീന്' മുദ്രാവാക്യം ഉയര്‍ത്തിയ ആക്രമണത്തില്‍ ജൂതസമൂഹത്തില്‍ കടുത്ത അമര്‍ഷം; ജൂതരുടെ വിശുദ്ധവാരത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കും
കൊളറാഡോ ഭീകരാക്രമണം നടത്തിയ മുഹമ്മദ് സാബ്രി സോളിമാന് ഈജിപ്ഷ്യന്‍ പൗരത്വം
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല റാലിക്ക് നേരെ ആക്രമണം നടത്തിയ മുഹമ്മദ് സാബ്രി സോളിമാന് ഈജിപ്തുകാരനാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. 45 കാരനായ ഇയാള്‍ക്ക് ഈജിപ്ത് പൗരത്വമുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2022 ലാണ് ഇയാള്‍ അമേരിക്കയില്‍ എത്തുന്നത്. ഇയാള്‍ ഒരു അനധികൃത കുടിയേറ്റക്കാരനാണെന്നും ഇയാളുടെ വിസയുടെ കാലാവധി 2023 ഫെബ്രുവരിയില്‍ അവസാനിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തേ കാലിഫോര്‍ണിയയില്‍ താമസിച്ചിരുന്ന സോളിമാന് ഈയിടെയാണ് കൊളറാഡോയിലേക്ക് എത്തിയത്. ഇന്നലെയാണ് സംഭവം നടന്നത്. ബോള്ജര് നഗരത്തില്‍ റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് ഇന്ധനം നിറച്ച കുപ്പി ഇയാള്‍ എറിഞ്ഞത്. ഫ്രീ പലസ്തീന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി എത്തിയതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളുടേത് ഭീകരാക്രമണ ലക്ഷ്യമായിരുന്നുവെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമെന്നാണ് വിവരം.
ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേല്‍ ബന്ധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രദേശം പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ നിലയില്‍ ഇയാള്‍ മാത്രമാണ് ഉളളതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് ജൂതരുടെ വിശുദ്ധവാരം സംബന്ധിച്ച ചടങ്ങുകള്‍ വിവിധ ദേവാലയങ്ങളില്‍ ആരംഭിച്ചത്്.
അമേരിക്കയിലെ ജൂതസമൂഹം രാജ്യത്ത് ഉടനീളം വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങളില്‍ വിവിധ സിനഗോഗുകളില്‍ സുരക്ഷ ശക്തമാക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ അക്കാര്യം അടിയന്തരമായി പോലീസിനെ അറിയിക്കണമെന്ന ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമാണ് ഇത്. ഈ മാസം ഇരുപത്തിയൊന്നിന് തലസ്ഥാനമായ വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തില്‍ നിന്ന് പുറത്തേക്ക് വന്നവര്‍ക്ക് നേരേ ഒരാള്‍ വെടിവെയ്പ് നടത്തിയിരുന്നു. ഇസ്രയേല്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ വിവാഹം ഈയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നതാണ്.
സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഏലിയാസ് റൊഡ്രിഗ്സ് എന്ന വ്യക്തിയും ഫ്രീ ഫലസ്തീന് എന്ന് പല തവണ വിളിച്ചു പറഞ്ഞിരുന്നു. രണ്ട് സംഭവങ്ങളെ കുറിച്ചും എഫ്.ബി.ഐ അന്വേഷണം നടത്തുകയാണ്. അത് കൊണ്ട് തന്നെ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊളറാഡോയിലെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഭൂരിപക്ഷം പേരും അറുപത് വയസിന് മേല്‍ പ്രായമുളളവരാണ്. 67 നും 88 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍ എന്നാണ് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട.്
തികച്ചും സമാധാനപരമായി നടന്ന ഇസ്രയേല്‍ അനുകൂല പ്രകടനത്തിനു നേരെയാണ് പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി മുഹമ്മദ് സാബ്രി സോളിമാന് എത്തിയത്. 'ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ഭയാനകമായ ഭീകരാക്രമണം' എന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സംഭവത്തെ വിശേഷിപ്പിച്ചത്. ഇതോടെ വിഷയത്തിന് അന്താരാഷ്ട്ര മാനങ്ങളും കൈവന്നിട്ടുണ്ട്. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന് ആക്രമണത്തിനെത്തിയത്.
എളുപ്പത്തില്‍ ഉടയുന്ന കുപ്പി പോലുള്ള കണ്ടെയ്നറുകളില്‍ ദേഹത്ത് വീണാല്‍ തീപിടിക്കുന്ന തരം ദ്രാവകങ്ങള്‍ നിറച്ച് അതില്‍ ഒരു തിരിയും ഘടിപ്പിക്കുന്ന ആയുധമാണ് മറ്റ് പലപേരുകള്ക്കും ഒപ്പം മൊളോടോവ് കോക്ക്ടെയില്‍ എന്നു കൂടി അറിയപ്പെടുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന തിരിയില്‍ തീ കൊളുത്തി അത് ആളുകള്‍ക്ക് മേല്‍ വലിച്ചെറിയും. കുപ്പിക്കകത്തെ ദ്രാവകത്തിന് തീപിടിക്കുകയും കുപ്പി പൊട്ടിത്തെറിച്ച്, ആളുകള്‍ക്ക് പൊള്ളലും പരിക്കും ഏല്ക്കും. ഈ ആക്രമണ രീതിയാണ് ഇവിടെ ഉപയോഗിച്ചത്. മുഹമ്മദ് സാബ്രിക്ക് പിന്നില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.