ലണ്ടന്‍: ലണ്ടന്‍ പടിഞ്ഞാറിന്റെ ശരീഅത്ത് തലസ്ഥാനമായി മാറിയെന്നാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നത്. ഇക്കാര്യത്തില്‍ നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍, പുറത്തു വന്നത്. എന്നാല്‍ ഈ പ്രസ്താവനയിലൂടെ ട്രംപ് ലക്ഷ്യം വെയ്ക്കുന്നത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ ആണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 1982 ല്‍ ഈസ്റ്റ് ലണ്ടനില്‍ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക് ശരീഅ കൗണ്‍സില്‍, വിവാഹം, വിവാഹമോചനം തുടങ്ങിയ പ്രധാന തര്‍ക്കങ്ങളില്‍ വിധികള്‍ നല്‍കുന്ന തലസ്ഥാനത്തെ് അഞ്ച് ശരീഅ കൗണ്‍സിലുകളില്‍ ഒന്നാണ്.

ഈ കെട്ടിടത്തെ ഒരു അന്താരാഷ്ട്ര ചര്‍ച്ചയുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നത് ഡൊണാള്‍ഡ് ട്രംപാണ്. ലണ്ടന്‍ അതിന്റെ ഭീകരനായ മേയറായ സര്‍ സാദിഖ് ഖാന്റെ കീഴില്‍ ശരീഅത്ത് നിയമത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് ട്രംപ് യുഎന്നില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ലണ്ടന്‍ തങ്ങളുടെ നിയമവ്യവസ്ഥയെ ശരിയത്തിലേക്ക് മാറ്റുകയാണെന്ന ആരോപണം വ്യക്തമായി തെറ്റാണെങ്കിലും ലണ്ടനിലെ മുസ്ലീം സമൂഹങ്ങളില്‍ ഇസ്ലാമിക നിയമത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചു വരുന്നതില്‍ പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

ഖുറാന്‍ കത്തിച്ചതിന് പ്രതിഷേധക്കാരനായ ഹാമിത് കോസ്‌കുനെ കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന്, ഇംഗ്ലണ്ടിലെ കോടതികളില്‍ ഇസ്ലാമിന് അനുകൂലമായ പരിഗണന ലഭിച്ചേക്കാമെന്ന ആശങ്കയാണ് പലരും പങ്ക് വെയ്ക്കുന്നത്. സംഭവത്തിനിടെ കോസ്‌കുനെ കത്തികൊണ്ട് വെട്ടിയ ഒരു മുസ്ലീം വ്യക്തിയെ ജയിലില്‍ നിന്ന് വിട്ടയച്ചത് അവരുടെ കോപവും ആശങ്കയും വര്‍ദ്ധിപ്പിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മത തീവ്രവാദികള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ പച്ചക്കൊടി കാട്ടുകയാണ് എന്നും പലര്‍ക്കും പരാതിയുണ്ട്.

നാഷണല്‍ സെക്കുലര്‍ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ ഇവാന്‍സും കോസ്‌കുന്റെ പ്രോസിക്യൂഷനെ വിമര്‍ശിച്ചു. 2017 ലെ ഹോം ഓഫീസ് അവലോകനത്തില്‍, ഹദീസുകള്‍ എന്നറിയപ്പെടുന്ന വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതിനായി ശരിഅ നിയമത്തെ വ്യാഖ്യാനിക്കുന്ന 85 ശരീഅത്ത് കൗണ്‍സിലുകള്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പേരിലാണ് ബ്രിട്ടനെ

പടിഞ്ഞാറിന്റെ ശരീഅത്ത് കോടതി തലസ്ഥാനം എന്ന് വിശേഷിപ്പിക്കാന്‍ ചിലരെ പ്രേരിപ്പിച്ചത്.

ബര്‍മിംഗ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, ഡ്യൂസ്ബറി എന്നിവയ്‌ക്കൊപ്പം ബ്രിട്ടനിലെ ഇസ്ലാമിക മതനിയമത്തിന്റെ കേന്ദ്രമായി ലണ്ടനെ അവര്‍ ചൂണ്ടിക്കാട്ടി. ഇവരുടെ ഫത്വകള്‍ കുടുംബ, വൈവാഹിക അല്ലെങ്കില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. ക്രിമിനല്‍ കുറ്റങ്ങളല്ല എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ചില കൗണ്‍സിലുകള്‍ സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തെളിവുകള്‍ കണ്ടെത്തിയിരുന്നു.

ബെത്ത് ദിന്‍ എന്നറിയപ്പെടുന്ന ജൂത മത ട്രൈബ്യൂണലുകള്‍, ജൂത നിയമത്തെ അടിസ്ഥാനമാക്കിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വ്യക്തികളെ അനുവദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റിഫോം യുകെ നേതാവ് നിഗല്‍ ഫാരേജ് ട്രംപിന്റെ വാക്കുകള്‍ അവയുടെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുതെന്നാണ് പറഞ്ഞത്. നേരത്തെ, ശരിയത്ത് നിയമത്തെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശം തനിക്ക് മനസ്സിലായില്ലെന്ന് മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിശദീകരിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് എന്നും മേയര്‍ ചൂണ്ടിക്കാട്ടി.