- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാര്‍ഥികളായി എത്തിയവര്‍ നാടിന്റെ സമാധാനം തകര്‍ക്കുന്നു; 28 അഫ്ഗാന്‍ പൗരന്മാരെ നാടുകടത്തി ജര്‍മനി; നടി സോളിങ്കയിലെ കത്തിയാക്രമണത്തിന് ശേഷം
ബെര്‍ലിന്‍: ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിച്ച് 28 അഫ്ഗാനിസ്താന്‍ പൗരന്മാരെ ജര്‍മനി നാടുകടത്തി. അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ജര്‍മനി പൗരന്മാരെ തിരിച്ചയക്കുന്നത്. മാസങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ചയിലായിരുന്നെന്നും സോളിങ്കന്‍ പട്ടണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജര്‍മനിയില്‍ അഭയാര്‍ഥിയായ സിറിയന്‍ പൗരന്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ ഹെബെസ്‌ട്രെയ്റ്റ് പറഞ്ഞു. അതേസമയം നാടുകടത്തപ്പെട്ടവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ജര്‍മനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രി നാന്‍ […]
ബെര്‍ലിന്‍: ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിച്ച് 28 അഫ്ഗാനിസ്താന്‍ പൗരന്മാരെ ജര്‍മനി നാടുകടത്തി. അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ജര്‍മനി പൗരന്മാരെ തിരിച്ചയക്കുന്നത്. മാസങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ചയിലായിരുന്നെന്നും സോളിങ്കന്‍ പട്ടണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജര്‍മനിയില്‍ അഭയാര്‍ഥിയായ സിറിയന്‍ പൗരന്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ ഹെബെസ്‌ട്രെയ്റ്റ് പറഞ്ഞു.
അതേസമയം നാടുകടത്തപ്പെട്ടവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ജര്‍മനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രി നാന്‍ ഫീസര്‍ അറിയിച്ചു. താലിബാന്‍ അധികൃതരുമായി ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന രണ്ടുമാസത്തെ ചര്‍ച്ചക്കൊടുവിലാണ് നാടുകടത്തലില്‍ തീരുമാനമായതെന്ന് ജര്‍മന്‍ മാസിക ദെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു.
2021 ആഗസ്റ്റില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്താനുമായുള്ള നയതന്ത്ര ബന്ധം ജര്‍മനി റദ്ദാക്കിയിരുന്നു. ബള്‍ഗേറിയയിലേക്ക് നാടുകടത്താന്‍ നേരത്തെ ജര്‍മനി തീരുമാനിച്ചിരുന്ന സിറിയന്‍ പൗരനാണ് സോളിങ്കന്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായത്.
താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ 2021 ഓഗസ്റ്റിന് ശേഷം അതാദ്യമായാണ് ജര്‍മനി അഫ്ഗാന്‍ പൗരന്മാരെ അവരുടെ നാട്ടിലേക്ക് നാടുകടത്തുന്നത്. അഫ്ഗാന്‍ പൗരന്മാരെ നാടുകടത്താനുള്ള നീക്കത്തെ പറ്റി ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍ പറഞ്ഞത് ജര്‍മനിയുടെ സുരക്ഷാ പ്രശ്നമാണ് ഇത് എന്നാണ്. ജര്‍മ്മനിക്ക് താലിബാനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിക്കേണ്ടത് ജര്‍മന്‍ സര്‍ക്കാരിന്റെ ആവശ്യമാണ് എന്ന് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്രമണത്തിന്റെ ഉത്തരവാദിത്തം തെളിവുകളൊന്നും നല്‍കാതെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘം ഏറ്റെടുത്തിരുന്നു. ജര്‍മ്മനിയിലെ ന്യൂനപക്ഷ ഗ്രൂപ്പുകള്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തീവ്ര വലതുപക്ഷ വിജയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. സോളിംഗന്‍ സിറ്റിയിലെ കത്തിയാക്രമണത്തിനു ശേഷം ജര്‍മ്മന്‍ ചാന്‍സലര്‍ ഷോള്‍സ് കത്തി ആക്രമണ നിയമങ്ങള്‍ കര്‍ശനമാക്കി.
അക്രമി ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും തീവ്രവാദി സംഘം അതിന്റെ വാര്‍ത്താ സൈറ്റില്‍ പറഞ്ഞു. 'പലസ്തീനിലും എല്ലായിടത്തും മുസ്ലീങ്ങളോട് നടത്തുന്ന പ്രതികാരത്തിന് തിരിച്ചു പ്രതികാരം ചെയ്യാനാണ് ക്രിസ്ത്യാനിക്കെതിരെ കത്തിയാക്രമണം നടത്തിയതെന്ന് ഈ സംഘടന വ്യക്തമാക്കി.
ഒരു അഫ്ഗാന്‍ കുടിയേറ്റക്കാരന്റെ കത്തി ആക്രമണത്തില്‍ ഒരു ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രാജ്യം അഫ്ഗാനിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും കുറ്റവാളികളെ വീണ്ടും നാടുകടത്താന്‍ തുടങ്ങുമെന്ന് ജൂണില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതിജ്ഞയെടുത്തിരുന്നു.
പോപ്പുലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് ഫൊര്‍ ജര്‍മ്മനി പോലുള്ള കുടിയേറ്റ വിരുദ്ധ പാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന ജര്‍മ്മനിയിലെ സാക്സണി, തുരിംഗിയ മേഖലകളില്‍ ഞായറാഴ്ച പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കുടിയേറ്റത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.