ചര്‍ച്ചകള്‍ക്കിടയിലും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 17 പേര് കൊല്ലപ്പെട്ടു; ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയെന്ന് ഇസ്രായേല്‍
ജറുസലം: ഗാസയില്‍ ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമായി ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 5 കുട്ടികളും മാതാപിതാക്കളുമുള്‍പ്പെടെ 17 പേര് മരിച്ചു. ഇസ്രയേല്‍ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസിന്റെയും മറ്റും നേതൃത്വത്തില്‍ സമാധാന ചര്‍ച്ച ആരംഭിച്ചതിനു പിന്നാലെയാണ് ആക്രമണം. ചൊവ്വാഴ്ച ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണ് ഇന്നലെത്തേതെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നു ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ദോഹയില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വെടിനിര്‍ത്തലിലേക്ക് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജൂലൈ 2ന് ഐക്യരാഷ്ട്ര […]
- Share
- Tweet
- Telegram
- LinkedIniiiii
ജറുസലം: ഗാസയില്‍ ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമായി ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 5 കുട്ടികളും മാതാപിതാക്കളുമുള്‍പ്പെടെ 17 പേര് മരിച്ചു. ഇസ്രയേല്‍ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസിന്റെയും മറ്റും നേതൃത്വത്തില്‍ സമാധാന ചര്‍ച്ച ആരംഭിച്ചതിനു പിന്നാലെയാണ് ആക്രമണം.
ചൊവ്വാഴ്ച ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണ് ഇന്നലെത്തേതെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നു ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ദോഹയില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വെടിനിര്‍ത്തലിലേക്ക് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജൂലൈ 2ന് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച പദ്ധതി നടപ്പാക്കാനുള്ള നടപടികളാണ് വേണ്ടതെന്നു ഹമാസ് പറയുന്നു.
അതേസമയം ഖത്തറില്‍ ഇന്ന് നടക്കാനിരിക്കുന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍ മധ്യസ്ഥരുമായി ഹമാസ് പിന്നീട് കൂടികാഴ്ച നടത്തിയേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ചര്‍ച്ചകള്‍ മുന്‍നിശ്ചയപ്രകാരം മുന്നോട്ടുപോകുമെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും സാധ്യമാണെന്നും യുഎസ് അറിയിച്ചു. വലിയൊരു യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചകളില്‍ അടിയന്തരമായി പുരോഗതി ആവശ്യമാണെന്നും യുഎസ് വ്യക്തമാക്കി.
അതേസമയം, ചര്‍ച്ചയില്‍ ഇസ്രയേല്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഡേവിഡ് മെന്‍സര്‍ അറിയിച്ചു. സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും ചര്‍ച്ചകളില്‍ യുഎസിനെ പ്രതിനിധീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി അറിയിച്ചു. ഹമാസ് നേതാവ് യഹ്യ സിന്‍വറാണ് സമാധാന ചര്‍ച്ചകള്‍ക്കു പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ആരോപിച്ചു.
അതേസമയം ഗസ്സയില്‍ വെടിനിര്‍ത്താനുള്ള കരാറില്‍ ഉടന്‍ ഒപ്പുവെക്കണമെന്ന ആവശ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന് മുന്നില്‍ വെച്ച് യു.എസില്‍ നിന്നുള്ള ജൂത പുരോഹിതര്‍. പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്നാണ് ജൂത പുരോഹിതരായ റബ്ബികളുടെ ആവശ്യം.
ഹമാസിന്റെ തടവിലുള്ള 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതര്‍ക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതര്‍ അറിയിച്ചു. സമയം പോവുകയാണ്. ഈയൊരു അവസരം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നും ജൂതപുരോഹിതസംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയില്‍ ബന്ദികള്‍ തുടരുന്ന ഓരോ ദിവസവും പ്രതീക്ഷകള്‍ കുറയുകയാണ്. നഷ്ടപ്പെട്ട പ്രതീക്ഷ?കളെ പുനസ്ഥാപിക്കണമെങ്കില്‍ ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്നും ജൂതപുരോഹിതര്‍ ആവശ്യപ്പെട്ടു.
ഇസ്രായേലിന് പിന്നെയും വന്‍ ആയുധശേഖരം കൈമാറാന്‍ യു.എസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 50 എഫ്-15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ) ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക. യുദ്ധവിമാനങ്ങള്‍ക്ക് പുറമെ മീഡിയം റേഞ്ച് 'അംറാം' മിസൈലുകള്‍, 120 മില്ലീമീറ്റര്‍ ടാങ്ക് വെടിമരുന്നുകള്‍, ഉഗ്രസ്ഫോടക ശേഷിയുള്ള മോര്‍ട്ടാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവയാണ് നല്‍കുക.