- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്ക ഈസ് ബാക്ക്..! അപ്പെക്ക് നേതാക്കളുടെ ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോയില്‍ ജോ ബൈഡന്‍ പിറകിലത്തെ നിരയിലായി; ചൈനീസ് നേതാവ് ഷീജിന്‍പിങ് ആകട്ടെ മുന്‍നിരയില്‍ നടുക്കും; ചിത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ
അമേരിക്ക ഈസ് ബാക്ക്..!
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായ കാലം മുതല്‍ ജോ ബൈഡന്‍ സ്ഥിരമായി പറയുന്നൊരു അവകാശവാദമുണ്ട് അമേരിക്ക ഈസ് ബാക്ക് എന്ന്. തന്റെ ഭരണത്തില്‍ രാജ്യത്തെ പഴയ പ്രൗഡിയില്‍ തിരിച്ചെത്തിച്ചു എന്നായിരിക്കും ബൈഡന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഗ്രൂപ്പ് ഫോട്ടായാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. അമേരിക്ക ഈസ് ബാക്ക് എന്ന് പറഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ പലരും ഇതിനെ കളിയാക്കുന്നത്.
ഈയിടെ പെറുവിലെ ലിമയില്‍ നടന്ന അപ്പെക്ക് നേതാക്കളുടെ ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോയില്‍ ജോബൈഡന്‍ പിറകിലത്തെ നിരയില്‍ നില്‍ക്കുന്ന ചിത്രത്തെയാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ട്രോളുന്നത്. ചൈനീസ് നേതാവ് ഷീജിന്‍പിങ് ആകട്ടെ മുന്‍നിരയില്‍ മധ്യത്തിലായിട്ടാണ് ഇരിക്കുന്നത്. അദ്ദേഹത്തിന്റെ തൊട്ടു പിന്നിലായിട്ടാണ് ജോബൈഡന്‍ നില്‍ക്കുന്നത്.
പെറുവിലെ പ്രസിഡന്റായ ദിനാ ബൊല്വാര്‍ട്ടേയാണ് ചൈനീസ് നേതാവിന്റെ തൊട്ടടുത്ത് ഇരിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്‍മാര്‍ പെറുവിലെ പരമ്പരാഗത ഷാള്‍ ധരിച്ചാണ് ഫോട്ടോസെഷനില്‍ പങ്കെടുക്കുന്നത്. അപ്പെക്ക് ഉച്ചകോടി നടക്കുന്ന പരമ്പരാഗത വസ്ത്രശൈലിയില്‍ അംഗരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നത് പതിവാണ്. 81 കാരനായ ബൈഡന്‍ പ്രായാധിക്യത്തിന്റെ അവശതകള്‍ കാരണം ചടങ്ങിന് അഞ്ച് മിനിട്ട് വൈകിയുമാണ് എത്തിയത്.
സാധാരണയായി പിന്‍നിരയില്‍ നിന്ന് അക്ഷരമാലാക്രമത്തിലാണ് ഫോട്ടോക്ക് രാഷ്ടത്തലവന്‍മാര്‍ക്ക് സ്ഥാനം നിശ്ചയിക്കുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് 2017 ല്‍ നടന്ന അപ്പെക്ക് ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ ഇത് ലംഘിച്ച് മുന്‍നിരയില്‍ കടന്നിരിക്കുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ സമീപത്താണ് ട്രംപ് അന്ന് സ്ഥാനം പിടിച്ചത്. എന്നാല്‍ ജോര്‍ജ്ജ് ബുഷും ബരാഖ് ഒബാമയും പ്രസിഡന്റുമാരായിരുന്ന കാലത്ത് അവര്‍ ഇപ്പോള്‍ ബൈഡന്‍ അലൃവലംബിച്ച രീതിയാണ് പിന്തുടര്‍ന്നിരുന്നത്.
2017 ല്‍ ബ്രസല്‍സില്‍ നടന്ന നാറ്റോ ഉച്ചകോടിയിലും ഡൊണാള്‍ഡ് ട്രംപ് അക്ഷരമാല ക്രമം ലംഘിച്ച് മുന്നില്‍ കയറി എന്ന് മാത്രമല്ല അവിടെ സ്ഥാനം പിടിച്ചിരുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രിയെ തള്ളിനീക്കുകയും ചെയ്തിരുന്നു. ഉച്ചകോടിയില്‍ പെറുവിന്റെ വിശിഷ്ടാതിഥിയായി എത്തിയ ചൈനീസ് നേതാവ് ഷീജിന്‍പിങ്ങാണ് താരമായി മാറിയത് എന്നും ബൈഡന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പതിവിന് വിപരീതമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും ബൈഡന്‍ വിമുഖത കാട്ടിയിരുന്നു.
അമേരിക്കയുടെ സഖ്യകക്ഷികളോട് അടുത്ത ട്രംപ് ഭരണകൂടം സ്വീകരിക്കാന്‍ സാധ്യതയുള്ള നിലപാടുകളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ അമേരിക്കന്‍ പ്രസിഡന്റിനോട് ചോദിച്ചത്. ജപ്പാനിലേയും തെക്കന്‍ കൊറിയയിലേയും നേതാക്കളുമായി ബൈഡന്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഉത്തര കൊറിയയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് തെക്കന്‍ കൊറിയയും മറ്റും നേരിയ ആശങ്കയിലാണ്.