വല്ലാത്ത അരക്ഷിതാവസ്ഥ; ബംഗ്ലാദേശിലെ ഇന്ത്യയുടെ എല്ലാ വിസ ആപ്ലിക്കേഷന്‍ സെന്ററുകള്‍ക്കും താഴിട്ടു; നയതന്ത്ര ഓഫീസുകള്‍ക്ക് മുടക്കമില്ല
ന്യൂഡല്‍ഹി: ഷെയ്ക് ഹസീനയുടെ പലായനത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ബംഗ്ലാദേശില്‍, ഇന്ത്യയുടെ എല്ലാ വിസ ആപ്ലിക്കേഷന്‍ സെന്ററുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സെന്ററുകള്‍ അടച്ചിടും. വിസയ്ക്ക് അപേക്ഷിക്കാനുള്ള അടുത്ത തീയതി എസ് എം എസിലൂടെ അറിയിക്കും. അതിന്റെ അടുത്ത പ്രവൃത്തി ദിവസം വന്ന് പാസ്പോര്‍ട്ട് വാങ്ങാമെന്നും അഫിയിപ്പില് പറഞ്ഞു. അതേസമയം, ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നയതന്ത്ര പ്രതിനിധികളും ബംഗ്ലാദേശില്‍ തുടരുകയാണ്. ഹൈക്കമ്മീഷനിലെയും കോണ്‍സുലേറ്റിലെയും അടിയന്തര ആവശ്യമില്ലാത്ത ജീവനക്കാരെയും കുടുംബങ്ങളെയും ഇതിനകം […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: ഷെയ്ക് ഹസീനയുടെ പലായനത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ബംഗ്ലാദേശില്‍, ഇന്ത്യയുടെ എല്ലാ വിസ ആപ്ലിക്കേഷന്‍ സെന്ററുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സെന്ററുകള്‍ അടച്ചിടും. വിസയ്ക്ക് അപേക്ഷിക്കാനുള്ള അടുത്ത തീയതി എസ് എം എസിലൂടെ അറിയിക്കും. അതിന്റെ അടുത്ത പ്രവൃത്തി ദിവസം വന്ന് പാസ്പോര്‍ട്ട് വാങ്ങാമെന്നും അഫിയിപ്പില് പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നയതന്ത്ര പ്രതിനിധികളും ബംഗ്ലാദേശില്‍ തുടരുകയാണ്. ഹൈക്കമ്മീഷനിലെയും കോണ്‍സുലേറ്റിലെയും അടിയന്തര ആവശ്യമില്ലാത്ത ജീവനക്കാരെയും കുടുംബങ്ങളെയും ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്്. ഇന്ത്യയ്ക്ക് ധാക്കയില്‍ ഹൈക്കമ്മീഷനും, ചിറ്റഗോങ്, രാജ്ഷാഹി, ഖുല്നന, സില്‍ഹെത് എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റുകളും ഉണ്ട്.
ബംഗ്ലാദേശില്‍ ഏകദേശം 19,000 ഇന്ത്യാക്കാരുണ്ടെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്. അതില്‍, 9,000 പേര് വിദ്യാര്‍ഥികളാണ്. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ പലരും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. അവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി കേന്ദ്രസര്‍ക്കാര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, ബംഗ്ലാദേശ് വിടണമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്ന് മകന് സജീബ് വസീദ് ജോയ്. ബുധനാഴ്ച നല്കിയ ഒരു അഭിമുഖത്തിലാണ് വാസാദ് ഇക്കാര്യം പറഞ്ഞത്. പിന്നീട് കുടുംബാംഗങ്ങള്‍ ബംഗ്ലാദേശിലെ സാഹചര്യം ഹസീനയെ പറഞ്ഞ് മനസിലാക്കുകയായിരുന്നു. ആള്‍ക്കൂട്ടം കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോഴാണ് അമ്മ് നാട് വിടാന്‍ തയാറായതെന്നും സജീബ് വസീദ് പറഞ്ഞു.
അമ്മ ബംഗ്ലാദേശ് വിടുന്നതിലായിരുന്നില്ല തനിക്ക് ആശങ്ക. ബംഗ്ലാദേശില്‍ നിന്നും അവര്‍ വരാന്‍ തയാറാകാത്തതിലായിരുന്നു തനിക്ക് ആശങ്കയുണ്ടായിരുന്നത്. അവരുടെ ജീവന് നഷ്ടമാകുമെന്ന് ഭയന്നു. ഇതൊരു രാഷ്ട്രീയമുന്നേറ്റമല്ല. ആള്‍ക്കൂട്ടം മാത്രമാണ്. അവര്‍ നിങ്ങളെ ചിലപ്പോള്‍ കൊലപ്പെടുത്തിയേക്കുമെന്ന് ശൈഖ് ഹസീനയോട് പറഞ്ഞുവെന്ന് മകന് വ്യക്തമാക്കി. യു.കെയിലോ യു.എസിലോ ഷെയ്ക് ഹസീന അഭയം തേടിയെന്ന വാര്‍ത്തകളും സജീബ് വസേദ് തള്ളയിരുന്നു.