- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനില്‍ ഇസ്രായേല്‍ തിരിച്ചടി തുടങ്ങി; ഹോദൈദ തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി; തിരിച്ചടി ഹൂതികള്‍ ഇസ്രയേലിലെ വിമാനത്താവളം ആക്രമിച്ചതിനു പിന്നാലെ; തുടര്‍ ആക്രമണങ്ങള്‍ക്ക് ഒരുങ്ങി ഇസ്രായേല്‍
യെമിനില്‍ ഇസ്രായേല്‍ തിരിച്ചടി തുടങ്ങി
ജറുസലം: യെമനിലെ ഹോദൈദ തുറമുഖത്ത് വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം. ടെല്‍ അവീവിലെ പ്രധാന വിമാനത്താവളത്തിനു സമീപം ഹൂതികള്‍ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേല്‍ തുറമുഖം ആക്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലിന് 75 മീറ്റര്‍ മാത്രം അകലെയാണ് മിസൈല്‍ പതിച്ചത്.
മിസൈല്‍ പതിച്ച സ്ഥലത്ത് 25 മീറ്ററോളം ആഴത്തില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. മിസൈലിനെ തകര്‍ക്കാന്‍ ഇസ്രയേല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആരോ പ്രതിരോധ സംവിധാനവും യുഎസ് നിര്‍മിത ഥാട് സംവിധാനവും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എട്ടുപേര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. യെമനിലെ ഹൂതി വിമതര്‍ക്കുള്ള തിരിച്ചടി ഒന്നില്‍ നില്‍ക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തെ മിസൈല്‍ തകര്‍ക്കുന്ന പ്രതിരോധ സംവിധാനം പരാജയപ്പെട്ടതണ് ഇസ്രായേലിന് തിരിച്ചടിയായത്. ഇതില്‍ ഇസ്രായേല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്താവളം മണിക്കൂറുകളോളം അടച്ചു. പരാജയത്തെ പറ്റി അന്വേഷണം തുടങ്ങിയെന്ന് ഇസ്രായേല്‍ അറിയിച്ചു. മിസൈല്‍ പതിച്ചത് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടയാനായിരുന്നില്ല. ഹൂതികള്‍ക്ക് ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.
യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ടെല്‍ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചക്കുകയായിരുന്നു. ഇസ്രായേലില്‍ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നാണ് ബെന്‍ ഗുരിയോണ്‍. മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് പുക ഉയരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അതേസമയം, ഗസ്സ പിടിച്ചെടുക്കാനും ആക്രമണം വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭാ അംഗീകാരം നല്‍കിയിട്ടുണ്ട്. ഗസ്സയില്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് സമ്മര്‍ദ്ദം ചെലുത്താണെന്ന വ്യാജേനയാണ് പുതിയ തീരുമാനം. ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക ബലം വര്‍ദ്ധിപ്പിക്കാനായി സേനയിലെ റിസര്‍വ് സൈനികരുടെ എണ്ണവും ഇസ്രായേല്‍ കൂട്ടിയിട്ടുണ്ട്.