ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് 2023 ഒക്ടോബര്‍ ഏഴിന് അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്താനും ആളുകളെ തട്ടിക്കൊണ്ട് പോകാനും പദ്ധതിയിട്ടപ്പോള്‍ ഭീകരസംഘടനയുടെ തലപ്പത്തുണ്ടായിരുന്നവര്‍ നല്‍കിയ ഒരു നിര്‍ദ്ദേശം സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം

ശ്രദ്ധേയമായി മാറുകയാണ്. ഇസ്രയേല്‍ തന്നെയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇസ്രയേല്‍ ജനങ്ങളെ അതിക്രൂരമായ രീതിയില്‍ തന്നെ കൊല്ലണം എന്നായിരുന്നു അക്രമികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

മനുഷ്യരുടെ തലവെട്ടുക, അവയവങ്ങള്‍ വെട്ടി മാറ്റുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നും ഇതിലൂടെ മാത്രമേ ഇസ്രയേല്‍ ജനതയെ ഭയപ്പെടുത്താന്‍ കഴിയുകയുള്ളൂ എന്നുമായിരുന്നു ഹമാസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കൂട്ടക്കൊലയുടെ രണ്ട് വര്‍ഷത്തെ വാര്‍ഷികത്തിന് മുന്നോടിയായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ആദ്യമായി പുറത്തിറക്കിയ നിരവധി രേഖകളിലാണ് ഈ ഞെട്ടിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വെളിച്ചത്തുവന്നത്.

അന്ന് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടു 250 ല്‍ അധികം പേര്‍ ബന്ദികളാക്കപ്പെട്ടു. ഹോളോകോസ്റ്റിന് ശേഷമുള്ള ഏറ്റവും ഭീകരമായ കൂട്ടക്കൊലയായിരുന്നു ഇത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍-ഖസ്സാം ബ്രിഗേഡിന്റെ ആസ്ഥാനം പുറപ്പെടുവിച്ച കൂട്ടക്കൊലയ്ക്കുള്ള ഓപ്പറേഷന്‍ ഉത്തരവില്‍, ആയിരക്കണക്കിന് തീവ്രവാദികളോട് 'അവരുടെ വാഹനങ്ങള്‍ ഉപയോഗിച്ച് ആളുകളെ പരമാവധി തട്ടിക്കൊണ്ട് പോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.




കൂടാതെ മൊബൈല്‍ ഫോണുകളും കൈവശം വച്ചിരിക്കുന്ന ഏതെങ്കിലും രേഖകളും പിടിച്ചെടുക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

ഗാസ മുനമ്പിനടുത്തുള്ള ഇസ്രായേലിന്റെ കിബ്ബുറ്റ്‌സിമില്‍ പരമാവധി ആളുകളെ കൊന്നൊടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും വേണമെന്നും ആവശ്യപ്പെടുന്നു. കൈയെഴുത്തുപ്രതിയിലുള്ള കുറിപ്പുകളില്‍, അക്രമികള്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കണം. ഇവ എല്ലായിടത്തും പ്രക്ഷേപണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യും.

എല്ലാ വീട്ടിലും കഴിയുന്നത്ര ആളുകളെ തലയറുക്കുക, കുടുംബനാഥന്മാരെ വെടിവയ്ക്കുക, വാഹനങ്ങള്‍ ഉപയോഗിച്ച് സൈനികരെ ഇടിച്ചുവീഴ്ത്തുക, ടാങ്കുകള്‍ നശിപ്പിക്കുക, കൈകാലുകള്‍ മുറിച്ചുമാറ്റുക തുടങ്ങിയവ ചെയ്യാന്‍ പോരാളികളെ പ്രേരിപ്പിക്കണം എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗാസയുടെ അതിര്‍ത്തിയിലുള്ള കിബ്ബുറ്റ്സിമില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ ഇസ്രായേലി സമൂഹങ്ങളെയും കൂട്ടക്കൊല ചെയ്യാന്‍ തീവ്രവാദികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.




കാര്‍ബോംബ് സ്ഫോടനങ്ങളും കെട്ടിടങ്ങള്‍ തീകത്തുന്നതും എല്ലാം പരമാവധി ചിത്രീകരിക്കാനും നേതൃത്വം അണികളോട് ആവശ്യപ്പെടുന്നുണ്ട്്. കൂട്ടക്കൊലക്കിടെ കൂട്ടത്തോടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇസ്രയേലിന്റെ അതിസുരക്ഷാ സംവിധാനങ്ങളെ ഭേദിച്ച് ഹമാസ് തുടങ്ങിയ കൊടും ക്രൂരതയ്ക്ക് ഇസ്രായേല്‍ തിരിച്ചടിച്ചത് ഹമാസനെ വേരോടെ പിഴുതെടുക്കുക എന്ന ലക്ഷ്യത്തിലായരുന്നു. അവിടെത്തുടങ്ങിയ തിരിച്ചടിയില്‍ തകര്‍ന്നുപോയത് ഗാസയെന്ന നഗരമാണ്. ഹമാസ് എന്ന ഭീകരവാദികള്‍ കാരണം പലസ്തീനികളും ദുരിതം അനുഭവിക്കേണ്ടി വന്നു.

ലബനനിലും സിറിയയിലും ഹിസ്ബുല്ലയുമായും യെമനിലെ ഹൂതികളുമായും യുദ്ധം വ്യാപിച്ചു. ഇസ്രയേല്‍ ഇറാന്‍ യുദ്ധവും ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണവും ലോകത്തെ ഞെട്ടിച്ചു. അതിനിടെ, ഖത്തറിലും ഈജിപ്തിലുമായി പലവട്ടം സമാധാനചര്‍ച്ചകള്‍. ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് കടന്നതോടെയാണ് ഗാസയില്‍ ട്രംപ് മുന്‍കെയുട്ത്ത് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ബന്ദികളുടെ മോചനവും ഇസ്രയേലിന്റെ സൈനിക പിന്‍മാറ്റവും ഉടനുണ്ടായാലും ഗാസ പഴയപടിയാവില്ല.



പില്‍ക്കാലത്ത് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയത് ശരിയായില്ലെന്ന് ഹമാസ് നേതാവ് മൂസ അബു മര്‍സൂഖ് തുറന്നു പറഞ്ഞിരുന്നു. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനാണ് മര്‍സൂഖ്. ഇത്രയും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒക്ടോബര്‍ ഏഴ് ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കില്ലായിരുന്നുവെന്ന് മര്‍സൂഖ് ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു.