- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംലൈറ്റില്‍ നില്ക്കാന് കെയ്റ്റുമായി മത്സരിച്ച് ഹാരിയും മേഗനും; ജോര്‍ജ്ജ് രാജകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ പ്രസ്താവനയുമായി ശ്രദ്ധ നേടാന്‍ ശ്രമം
ലണ്ടന്‍: അടുത്തയിടെയാണ് ജോര്‍ജ്ജ് രാജകുമാരന്‍ തന്റെ പതിനൊന്നാം പിറന്നാള്‍ ആഘോഷിച്ചത്. തന്റെ മൂത്ത മകന്റെ ഏറ്റവും പുതിയ ചിത്രവുമായി കെയ്റ്റ് രാജകുമാരിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, അതേ ദിവസം തന്നെയായിരുന്നു ഹാരി രാജകുമാരനും മേഗനും ഇന്‍വിക്റ്റസ് ഗെയിംസിന്റെ പ്രഖ്യാപനവുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയത്.
ഹാരിയുടെ പ്രിയപ്പെട്ട പ്രൊജക്റ്റ് ആയ ഇന്‍വിക്റ്റസ് ഗെയിംസ് ആരംഭിക്കുന്നത് 2014 ല്‍ ആണ്. അത് ആരംഭിച്ചതിന് ശേഷം ആദ്യമായി അത് ഈ വര്‍ഷം ബ്രിട്ടനില്‍ നടക്കുകയാണ്. അമേരിക്കന്‍ ഫൈനലിസ്റ്റ് വാഷിംഗ്)ടണ്‍ ഡി. സി. യെ പിന്തള്ളി മത്സരം നടത്തുന്നതിനുള്ള യോഗ്യത നേടിയിരിക്കുന്നത് ബിര്‍മ്മിംഗ്ഹാം ആണ്.
ജോര്‍ജ്ജ് രാജകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ കെയ്റ്റ് പോസ്റ്റ് ഇടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് മേഗനും ആ പോസ്റ്റ് ഇട്ടത് എന്ന് രാജകുടുംബവുമായി അടുപ്പമുള്ളവര്‍ ആരോപിക്കുന്നു. കെയ്റ്റിന്റെ പോസ്റ്റിന് ഏറെ ശ്രദ്ധ നേടാതിരിക്കാനാണ് അതേ ദിവസം തന്നെ ബ്രിട്ടനില്‍ ആദ്യമായി നടക്കാന്‍ പോകുന്ന ഇന്‍വിക്റ്റസ് ഗെയിംസിന്റെ പ്രഖ്യാപനം അതേ ദിവസം നടത്തിയതെന്ന് അവര്‍ പറയുന്നു. രാജകുടുംബത്തിലെ കിട മത്സരത്തില്‍ കെയ്റ്റിനെ പിന്നിലാക്കാനുള്ള മേഗന്റെ ബുദ്ധിയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.
അതിനിടയില്‍ പതിനൊന്ന് വയസ്സ് തികഞ്ഞ ജോര്‍ജ്ജ് രാജകൂമാരന്‍ മറ്റു കുട്ടികളെ പോലെ വരുന്ന സെപ്റ്റംബറില്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോവുകയില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ലാംബോര്‍ക്കില്‍ ആറാം വര്‍ഷം വിജയകരമായി ജോര്‍ജ്ജ് രാജകുമാരന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ ഘട്ടത്തിലുള്ള എല്ലാ കുട്ടികളും സെപ്റ്റംബറില്‍ സെക്കന്‍ഡറി പഠനം ആരംഭിക്കാന്‍ ഇരിക്കുകയാണ്.
ഇവരുടെ വിന്‍ഡ്‌സര്‍ വസതിയില്‍ നിന്നും അധികം ദൂരത്തല്ലാതെയുള്ള ലാംബോര്‍ക്ക് സ്‌കൂളിലാണ് ഷാര്‍ലറ്റ് രാജകുമാരിയും ലൂയിസ് രാജകുമാരനും പഠിക്കുന്നത്. മറ്റു സ്‌കൂളുകളില്‍ നിന്നും ഈ സ്‌കൂളിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഒന്നാമത്തേത്, ശനിയാഴ്ചയും വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരണം എന്നതാണ്. അതായത് ആഴ്ചയില്‍ ആറ് ദിവസം പഠനം നടക്കും. മാത്രമല്ല, 3 മുതല്‍ 13 വയസ്സു വരെയുള്ളവര്‍ക്ക് ഇവിടെ പഠിക്കാന്‍ സൗകര്യമുണ്ട്. അതായത് എട്ടാം വര്‍ഷം വരെ ഇവിടെ പഠിക്കാം.
അതായത്, ജോര്‍ജ്ജ് രാജകുമാരന് രണ്ടു വര്‍ഷം കൂടി ഇവിടെ പഠിക്കാം. എന്നാല്‍ തന്റെ സെക്കന്‍ഡറി വിദ്യാഭ്യാസം ജോര്‍ജ്ജ് എവിടെ ചെയ്യുമെന്ന് വ്യക്തതയില്ല. നോര്‍ത്താംപ്ടണ്‍ഷയറിലെ ക്വിന്‍ഡില്‍ സ്‌കൂള്‍ ആയിരിക്കും എന്നൊരു സൂചന പുറത്തു വരുന്നുണ്ട്. ബ്രിട്ടനിലെ പ്രമുഖ കോഎഡ്യൂക്കേഷന്‍ ബോര്‍ഡിംഗ് സ്‌കൂളുകളില്‍ ഒന്നാണിത്. ഈ സ്‌കൂളില്‍ രാജകുമാരന്‍ ചേരുകയാണെങ്കില്‍ ഇതാദ്യമായിട്ടായിരിക്കും ഒരു രാജകുടുംബാംഗം ഒരു കോ എഡ്യൂക്കേഷന്‍ സ്‌കൂളില്‍ പഠിക്കുന്നത്.