- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിലേക്ക് അനിയന്ത്രിതമായി കുടിയേറ്റ ശ്രമങ്ങള്‍; പുതുജീവിതം തേടിയുള്ള യാത്രയില്‍ തീരമണയും മുമ്പേ ജീവന് പൊലഞ്ഞത് അനേകര്‍ക്ക്; ഈ വര്‍ഷം സ്പെയിനിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ മരിച്ചത് 3,000-ത്തിലധികം കുടിയേറ്റക്കാര്‍
ഈ വര്‍ഷം സ്പെയിനിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ മരിച്ചത് 3,000-ത്തിലധികം കുടിയേറ്റക്കാര്‍
മാഡ്രിഡ്: ഈ വര്‍ഷം സ്പെയിനിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ 3,000-ത്തിലധികം കുടിയേറ്റക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കാരണം ഇവരുടെ വരവില്‍ വലിയ തോതില്‍ കുറവുണ്ടായിരിക്കുകയാണ്. എന്നാല്‍ ഇതേ നിയന്ത്രണങ്ങള്‍ കാരണമാണ് ആളുകള്‍ കൂടുതല്‍ അപകടകരമായ വഴികളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കിയത് എന്നാണ്് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
കാമിന്‍ഡോ ഫ്രോണ്‍ടെറാസ് എന്ന സന്നദ്ധസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ജനുവരി മുതല്‍ ഡിസംബര്‍ 15 വരെ 192 സ്ത്രീകളും 437 കുട്ടികളും ഉള്‍പ്പെടെ 3,090 പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ശ്രമത്തില്‍ മരിച്ചവരുടെ എണ്ണം 10,457 ആയിരുന്നു. മരണസംഖ്യ കുറഞ്ഞിട്ടുണ്ടെങ്കിലും, കപ്പല്‍ച്ചേതങ്ങളുടെ എണ്ണം 303 ആയി വര്‍ദ്ധിച്ചുവെന്നും 70 ബോട്ടുകള്‍ വരെ ഒരു തുമ്പും കൂടാതെ അപ്രത്യക്ഷമായെന്നും സംഘടനയുടെ ഗവേഷണ കോര്‍ഡിനേറ്ററായ ഹെലീന മലെനോ പറഞ്ഞു.
അള്‍ജീരിയയില്‍ നിന്ന് ബലേറിക് ദ്വീപുകളിലേക്കുള്ള അപകടകരമായ പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ ബോട്ടുകളില്‍ സാധാരണയായി 30 പേരെ മാത്രം വഹിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ കാനറി ദ്വീപുകളിലേക്കുള്ള അറ്റ്ലാന്റിക് റൂട്ടിലുള്ള ബോട്ടുകളില്‍ 30 പേര്‍ വരെ ഉണ്ടാകാം എന്നാണ് പറയപ്പെടുന്നത്. സ്പെയിനിന്റെ ആഭ്യന്തര മന്ത്രിയുടെ അഭിപ്രായത്തില്‍, ഡിസംബര്‍ 15 വരെ കടല്‍ വഴിയും കര വഴിയും 35,935 പേര്‍ എത്തിയിട്ടുണ്ട്.
2024-ല്‍ ഇതേ കാലയളവില്‍ സ്പാനിഷ് പ്രദേശത്ത് എത്തിയത് 60,311 പേരാണ്. പോലീസ് നിരീക്ഷണം കര്‍ശനമാക്കിയതാണ് ഇപ്പോള്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയാനുണ്ടായ കാരണം. സ്പെയിനിലേക്ക് എത്താന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന ആരംഭ പോയിന്റായ മൗറിറ്റാനയില്‍ പോലീസ് നിരീക്ഷണം
ശക്തമാക്കിയിട്ടുണ്ട്. 2024-ല്‍ ഈ രാജ്യം യൂറോപ്യന്‍ യൂണിയനുമായി ഒരു പുതിയ മൈഗ്രേഷന്‍ പങ്കാളിത്തത്തില്‍ ഒപ്പുവച്ചിരുന്നു.
എന്നാല്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ സമീപകാല റിപ്പോര്‍ട്ട്, പ്രകാരംമൗറിറ്റാനിയന്‍ അധികാരികള്‍ പ്രധാനമായും ആഫ്രിക്കന്‍ കുടിയേറ്റക്കാരെ നിരന്തരമായി ദുരുപയോഗം ചെയ്തതായി ആരോപിച്ചു. അതില്‍ ബലാത്സംഗവും പീഡനവും ഉള്‍പ്പെടുന്നു.എന്നാല്‍ മൗറിറ്റാനിയന്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. വടക്കേ ആഫ്രിക്കയില്‍ നിന്ന് കാനറി ദ്വീപുകളിലേക്കുള്ള അറ്റ്ലാന്റിക് പാതയില്‍ 12 ദിവസം വരെ സമയമെടുക്കുമെന്ന് കാമിനോണ്ടോ ഫ്രോണ്ടെറാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില സന്ദര്‍ഭങ്ങളില്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ഉണ്ടായിട്ടുണ്ടെങ്കിലും, രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഇപ്പോഴും ആശങ്കാജനകമായ കാലതാമസമുണ്ട്. മരിച്ചവരില്‍ 3,090 ഇരകള്‍ 30 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതലും പടിഞ്ഞാറന്‍, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്, പാകിസ്ഥാന്‍, സിറിയ, യെമന്‍, സുഡാന്‍, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.




