- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനില്‍ സ്വന്തം രാജ്യം വില കൊടുത്തു വാങ്ങാന്‍ മുസ്ലീം നേതാവ്; ടോര്‍സ ദ്വീന്റെ വില ശതകോടികള്‍
ലണ്ടന്‍: തികഞ്ഞ മത മൗലികവാദിയായ ഒരു പുരോഹിതന്‍ സ്‌കോട്ടിഷ് തീരത്തു നിന്നും മാറിയുള്ള ഒരു ദ്വീപ് വിലകൊടുത്തു വാങ്ങാന്‍ ഒരുങ്ങുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തു വന്നു. എല്ലാ വിശ്വാസികള്‍ക്കും അഭയമേകുന്ന ഒരു ഇസ്ലാമിക് സ്റ്റേറ്റായിരിക്കും അവിടെ സ്ഥാപിക്കുക എന്നും അയാള്‍ പറയുന്നു. 45 കാരനായ ഷെയ്ഖ് യാസര്‍ അല്‍ ഹബീബ് ആണ് തന്റെ അനുയായികളോട് ഈ ദ്വീപ് വാങ്ങുന്നതിനുള്ള തുക സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെടുന്നത്.
3 മില്യന്‍ പൗണ്ടില്‍ അധികം വില വരുന്ന, സ്‌കോട്ട്‌ലാന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തു നിന്നും മാറിയുള്ള ടോര്‍സ ദ്വീപ് വാങ്ങുന്നതിന് പണം സംഭാവന നല്‍കാനാണ് ഇയാള്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തി എന്നതിന് കേസുള്ള ഈ പുരോഹിതന്‍ ഒരു വീഡിയോയില്‍, പണം ഉടന്‍ നല്‍കാന്‍ അക്ഷരാര്‍ത്ഥത്തില്‍ യാചിക്കുകയാണ്.
തങ്ങളുടെ മാതൃഭൂമി പടുത്തുയര്‍ത്തുന്നതിനുള്ള പണം നല്‍കണം എന്ന് ഇയാള്‍ ആവശ്യപ്പെടുമ്പോള്‍, ഇയാളുടെ അനുയായികളില്‍ ഒരാള്‍ ദ്വീപില്‍ കറങ്ങി നടന്ന് ഏറ്റവും വലിയ മോസ്‌ക് പണിയുന്നതിന് ഉതകുന്ന സ്ഥലം കാണിക്കുന്നുമുണ്ട്. കുവൈറ്റില്‍ നിന്നും അഭയം തേടി 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ബ്രിട്ടനിലെത്തുന്നത്. തീവ്ര മതാശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇയാള്‍ ഇപ്പോള്‍ സൗത്ത് ബക്കിംഗ്ഹാംഷയര്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
സൈനികര്‍ക്ക് നല്‍കുന്ന രീതിയിലുള്ള പരിശീലനങ്ങള്‍ അനുയായികള്‍ക്ക് നല്‍കുന്ന ഇയാള്‍, സ്വന്തമായി സ്‌കൂള്‍, ആശുപത്രി, മോസ്‌ക്ക് എന്നിവ ഈ സ്‌കോട്ടിഷ് ദ്വീപില്‍ പണിയണമെന്നാണ് ആഗ്രഹിക്കുന്നത്. മാത്രമല്ല, ആ ദ്വീപില്‍ എല്ലാവരും ശരിയത്ത് നിയമം അനുസരിച്ചായിരിക്കും ജീവിക്കുക എന്നും അയാള്‍ പറയുന്നു. ഷിയ മുസ്ലീങ്ങളോട് ഈ പുതിയ രാജ്യത്തിലേക്ക് കുടിയേറണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോയില്‍, അനിതര സാധാരണമായ ഒരു അവസരമാണ് താന്‍ നല്‍കുന്നതെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.,
മൂന്ന് ദ്വീപുകള്‍ അടങ്ങിയ ഒരു ദ്വീപ് സമൂഹമാണിതെന്നും, ഒരിക്കല്‍ കണ്ടാല്‍ ആരും ആ ദ്വീപുകളെ ഇഷ്ടപ്പെട്ടു പോകുമെന്നും ഇയാള്‍ പറയുന്നു. വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും അവിടെ താമസിക്കാന്‍ താന്‍ ക്ഷണിക്കുകയാണെന്നും ഇയാള്‍ പറയുന്നുണ്ട്.ഏതാണ് 3.5 മില്യന്‍ പൗണ്ട് സമാഹരിക്കാന്‍ ശ്രമിക്കുന്ന ഇയാള്‍, അടിമകളായി ജീവിതം പാഴാക്കാതെ, എത്രയും വേഗം ലക്ഷ്യം നേടാന്‍ ഉടനടി സംഭാവനകള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു. അതോടൊപ്പം ഇയാള്‍ ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങളെ വിമര്‍ശിക്കുന്നുമുണ്ട്.
പാശ്ചാത്യ നാടുകളില്‍ നിന്നും ഷിയാ തത്വശാസ്ത്രം ലോകമാകെ വ്യാപിക്കാന്‍ തുടങ്ങുമെന്നും ഒരു നല്ല ഭാവിയാണ് മുന്നിലുള്ളതെന്നും ഇയാള്‍ പറയുന്നു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം രാജ്യത്ത് താമസിക്കുവാന്‍ വിസ അനുവദിക്കുന്ന കാര്യം താന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അയാള്‍ പറയുന്നു. ബ്രിട്ടനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഷിയ - സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന അല്‍ ഹബീബ് ഇപ്പോള്‍ സൗത്ത് ബക്കിംഗ്ഹാാംഷയറിലെ ഫുള്‍വര്‍ ഗ്രാമത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
സ്വന്തം സാറ്റലൈറ്റ് ടി വി ചാനലായ ഫഡക് ടി വിയിലൂടെ തന്റെ എതിരാളികളായ സുന്നി വിഭാഗത്തിനെതിരെ പ്രഭാഷണ പരമ്പരകള്‍ നടത്തി അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ട്. അറബി ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഇയാള്‍ക്ക് ബ്രിട്ടനില്‍ മാത്രം 4 ലക്ഷത്തിലധികം ഷിയാ വിഭാഗക്കാര്‍ അനുയായികളായുണ്ട്. ലോകമാസകലം ലക്ഷക്കണക്കിന് ഷിയകളാണ് ഇയാള്‍ക്ക് അനുയായികളായി ഉള്ളത്.