സാധാരണക്കാര്‍ക്കായി മൈക്രോ ഫിനാന്‍സ്; ഹസീനയുടെ ശത്രുവായ നോബല്‍ ജേതാവ്; വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരന്‍; ബംഗ്ലാദേശിനെ നയിക്കാന്‍ ഡോ യൂനസ്
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അംഗീകാരം നേടാന്‍ വേണ്ടിയാണ് ഇത്. ഇടക്കാല സര്‍ക്കാരില്‍ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സൈനിക നേതൃത്വം അംഗീകരിക്കുകയായിരുന്നു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. നേരത്തേ പ്രക്ഷോഭകര്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അംഗീകാരം നേടാന്‍ വേണ്ടിയാണ് ഇത്. ഇടക്കാല സര്‍ക്കാരില്‍ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സൈനിക നേതൃത്വം അംഗീകരിക്കുകയായിരുന്നു.
പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. നേരത്തേ പ്രക്ഷോഭകര്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന് വാര്‍ത്താഏജന്‍സിയായ എ.എഫ്.പി. നല്കിയ പ്രസ്താവനയില്‍ മുഹമ്മദ് യൂനുസ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ തീരുമാനം യൂനസ് അംഗീകരിക്കുമെന്ന് വ്യക്തമാണ്. രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്. ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ചയാളാണ് യൂനുസ്. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചു. ഇതു മുന്‍നിര്‍ത്തിയാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്. 2008-ല്‍ അധികാരത്തില്‍വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് ഹസീന സര്‍ക്കാര്‍ യൂനുസിനെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. പല കേസുകളിലും പ്രതിയായി.
പധാനമന്ത്രി ഹസീനയുടെ മുഖ്യശത്രുവാണ് യൂനസ്. ബംഗ്ലാദേശി സാമൂഹിക സംരംഭകനായ യൂനുസ് 1940 ജൂണ്‍ 28ന് ചിറ്റഗോംഗിലാണ് ജനിച്ചത്. അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങള്‍ മാതൃകയാക്കിയ ഗ്രാമീണ ബേങ്കിംഗ് സംവിധാനത്തെയാണ് മുറുകെ പിടിച്ചതും. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം ബംഗ്ലാദേശില്‍ മൈക്രോക്രെഡിറ്റ്, മൈക്രോഫിനാന്‍സ് എന്നീ ആശയങ്ങള്‍ക്കും അടിത്തറ പാകി. പരമ്പരാഗത ബാങ്ക് വായ്പകളേക്കാള്‍ ദരിദ്രരായ സംരംഭകര്‍ക്ക് മൈക്രോക്രെഡിറ്റും മൈക്രോഫിനാന്‍സും വഴി ചെറിയ വായ്പകള്‍ നല്‍കുന്നതതിന് ഇത് കാരണമായി.
2007ല്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ടിറങ്ങിയ മുഹമ്മദ് യൂനുസിന് ഹസീനയില്‍ നിന്നും അവരുടെ പാര്‍ട്ടിയില്‍ നിന്നും വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നു. 2011ല്‍ ഗ്രാമീണ ബേങ്കിന്റെ തലപ്പത്ത് നിന്ന് അദ്ദേഹത്തെ ഹസീനയുടെ സര്‍ക്കാര്‍ പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകള്‍ തെരുവില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 2009ല്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, 2010ല്‍ കോണ്‍ഗ്രസ്സ് ഗോള്‍ഡ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ യൂനുസിന് ലഭിച്ചിട്ടുണ്ട്.
2012 മുതല്‍ 2018 വരെ സ്കോട്്ലാന്ഡിലെ ഗ്ലാസ്ഗോ കാലിഡോണിയന്‍ യൂനിവേഴ്സിറ്റിയുടെ ചാന്‍സലറായി സേവനമനുഷ്ഠിച്ചു. ഇതിന് മുമ്പ് ചിറ്റഗോംഗ് യൂനിവേഴ്സിറ്റിയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് യൂനുസിനെ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. അദ്ദേഹം സ്ഥാപിച്ച ടെലികോം കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ നിന്ന് ഏകദേശം 20 ലക്ഷം ഡോളര്‍ തട്ടിയെടുത്തുവെന്നായിരുന്നു കേസ്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു. ഹസീന സര്‍ക്കാര്‍ 190 കേസുകളാണ് യൂനുസിനെതിരെ ചുമത്തിയിരിക്കുന്നത്.