- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ റദ്ദാക്കി അമേരിക്കന്‍ പ്രതികാരം; യുകെയും അകലത്തില്‍; യുഎഇയും ഖത്തറും സൗദിയും ബെലാറൂസും ഫിന്‍ലന്‍ഡും പരിഗണനയില്‍; ഹസീന ഇന്ത്യയില്‍ തന്നെ
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ സൈന്യം അധികാരം പിടിച്ചതിന്റെ അലയൊലികള്‍ അമേരിക്കയിലും. പ്രതിഷേധക്കാര്‍ ന്യൂയോര്‍ക്കിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റില്‍ ഇരച്ചുകയറി ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രങ്ങള്‍ നീക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ ചിത്രം എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശ് പതാകയുടെ നിറമുള്ള തൊപ്പി വെച്ചെത്തിയവരാണ് കോണ്‍സുലേറ്റില്‍ കടന്നുകയറിയത്. ബംഗ്ലാദേശില്‍ ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്ന് യു എസ് വിദേശകാര്യ വകുപ്പ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജി വച്ച ഷെയ്ഖ് ഹസീനയുടെ അമേരിക്കന്‍ യാത്ര താളം തെറ്റിയത്. അതേസമയം രാജിവെച്ച് […]
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ സൈന്യം അധികാരം പിടിച്ചതിന്റെ അലയൊലികള്‍ അമേരിക്കയിലും. പ്രതിഷേധക്കാര്‍ ന്യൂയോര്‍ക്കിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റില്‍ ഇരച്ചുകയറി ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രങ്ങള്‍ നീക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ ചിത്രം എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശ് പതാകയുടെ നിറമുള്ള തൊപ്പി വെച്ചെത്തിയവരാണ് കോണ്‍സുലേറ്റില്‍ കടന്നുകയറിയത്. ബംഗ്ലാദേശില്‍ ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്ന് യു എസ് വിദേശകാര്യ വകുപ്പ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജി വച്ച ഷെയ്ഖ് ഹസീനയുടെ അമേരിക്കന്‍ യാത്ര താളം തെറ്റിയത്.
അതേസമയം രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവര്‍ക്ക് അഭയം നല്‍കാന്‍ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്ക വിസ റദ്ദാക്കുകയും ചെയ്തു. ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങള്‍ ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിസ പിന്‍വലിച്ചെന്ന റിപ്പോര്‍ട്ട്.
രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നത് വരെ ഹസീന ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരും. ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ സഹോദരിക്കൊപ്പമാണ് ഷെയ്ഖ് ഹസീന തിങ്കളാഴ്ച ബംഗ്ലാദേശ് വിട്ടത്. സഹോദരി രെഹാനയ്ക്ക് യു.കെ. പൗരത്വമുണ്ട്. ഇവര്‍ ഹസീനയ്ക്കുമുമ്പേ ഇന്ത്യ വിട്ടേക്കും. ബംഗ്ലാദേശിന്റെ സൈനികവിമാനത്തിലാണ് ഹസീനയും രെഹാനയും ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും നേരിട്ട് വിമാനത്താവളത്തിലെത്തി ഹസീനയ്ക്ക് പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.
ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബെലാറൂസ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഹസീനയുടെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഹസീനയുടെ സഹോദരി രഹാനയുടെ മകള്‍ ടുലിപ് സിദ്ധിഖ് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗമാണെന്നതാണ് ബ്രിട്ടനിലേക്ക് ഹസീനയെ ആകര്‍ഷിക്കുന്ന ഘടകം. എന്നാല്‍, ഹസീനയ്‌ക്കെതിരെ ബംഗ്ലദേശില്‍ വന്നേക്കാവുന്ന കേസുകളില്‍നിന്നു നിയമപരിരക്ഷ നല്‍കാനാവില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലെ നിയമമനുസരിച്ച് രാഷ്ട്രീയാഭയം തേടുന്നത് യുകെക്കു പുറത്തുനിന്നാവാനും പാടില്ല.
രാജ്യത്തെത്തിയ ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളിലും തുടര്‍നടപടികള്‍ അനായാസമല്ല. ഫിന്‍ലന്‍ഡില്‍ ഹസീനയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്നുണ്ട്. ഇക്കാരണത്താലാണ് വടക്കന്‍ യൂറോപ്യന്‍ രാജ്യം പരിഗണനയിലുള്ളത്.