- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷേഖ് ഹസീന എത്ര ദിവസം ഇന്ത്യയില്‍ തുടരുമെന്നതില്‍ അനിശ്ചിതത്വം; സാഹചര്യങ്ങള്‍ മാറിമറയുന്നു; വ്യക്തതയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന എത്ര ദിവസം രാജ്യത്ത് തങ്ങുമെന്ന കാര്യത്തില്‍ മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. ഷെയ്ഖ് ഹസീനയുടെ തീരുമാനം എന്തെന്ന് പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ബംഗ്‌ളാദേശിലെ സാഹചര്യം ചര്‍ച്ച ചെയ്തു എന്ന് എസ് ജയശങ്കര്‍ അറിയിച്ചു. യുകെയില്‍ അഭയം തേടാന്‍ ഷെയ്ഖ് ഹസീന അഭ്യര്‍ത്ഥന മുന്നോട്ടു വച്ചിരിക്കെയാണ് ഇന്ത്യയുടെ […]
ന്യൂഡല്‍ഹി: പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന എത്ര ദിവസം രാജ്യത്ത് തങ്ങുമെന്ന കാര്യത്തില്‍ മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. ഷെയ്ഖ് ഹസീനയുടെ തീരുമാനം എന്തെന്ന് പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ബംഗ്‌ളാദേശിലെ സാഹചര്യം ചര്‍ച്ച ചെയ്തു എന്ന് എസ് ജയശങ്കര്‍ അറിയിച്ചു.
യുകെയില്‍ അഭയം തേടാന്‍ ഷെയ്ഖ് ഹസീന അഭ്യര്‍ത്ഥന മുന്നോട്ടു വച്ചിരിക്കെയാണ് ഇന്ത്യയുടെ നീക്കം. ബംഗ്‌ളാദേശില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്‌ളാദേശിലെയും ഇന്ത്യയിലെയും ജനങ്ങളുടെ താല്പര്യത്തിന് പ്രാമുഖ്യം നല്‍കുന്ന നയമാണ് ഇക്കാര്യത്തിലുള്ളതെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഹസീനയുടെ അടുത്ത നീക്കം എന്താണെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പുതിയ വിവരങ്ങളൊന്നും നല്‍കാനില്ല എന്നായിരുന്നു മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ പ്രതികരണം.
അവിടുത്തെ സാഹചര്യങ്ങള്‍ മാറിമറയുകയാണ്. ഇടക്കാല സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരത്തിലേറും. ബം?ഗ്ലാദേശിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. അവിടുത്തെ, ന്യൂനപക്ഷങ്ങളുടെ സ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ബം?ഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ യു.കെ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. പശ്ചിമ ഏഷ്യയിലേയും ബം?ഗ്ലാദേശിലേയും കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. എന്നാല്‍, ഹസീനയുടെ അടുത്ത നടപടിയെക്കുറിച്ച് ഇന്ത്യക്കോ യു.കെയ്‌ക്കോ നിലവില്‍ വിവരങ്ങളൊന്നുമില്ല. തത്ക്കാലത്തേക്ക് മാത്രമാണ് ഹസീന ഇന്ത്യയിലേക്ക് വരാനുള്ള അനുമതി തേടിയതെന്ന് എസ്. ജയ്ശങ്കര്‍ നേരത്തെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ, താത്കാലിക അഭയം തേടുന്നതിന് ഇമിഗ്രേഷന്‍നിയമം അനുവദിക്കുന്നില്ലെന്നും അഭയം തേടുന്ന വ്യക്തികള്‍ അവര്‍ ആദ്യമെത്തുന്ന സുരക്ഷിതരാജ്യത്ത് തുടരണമെന്നും ബ്രിട്ടന്‍ നയം വ്യക്തമാക്കിയിരുന്നു.