ബെല്‍ഫാസ്റ്റ് ലഹള; കഴിഞ്ഞയഴ്ചത്തെ അക്രമങ്ങളില്‍ പങ്കെടുത്തവരുടെ ഫോട്ടോ പുറത്ത് വിട്ട് പോലീസ്; ഇതുവരെ നടന്നത് 22 അറസ്റ്റുകള്‍
ലണ്ടന്‍: യുകെയിലെ സൗത്ത്പാര്‍ക്കില്‍ മൂന്ന് കുട്ടികളുടെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പുട്ട ലഹളയുമായി ബന്ധപ്പെട്ട് ബെല്‍ഫാസ്റ്റില്‍ നടന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ കടുത്ത നടപടികള്‍ കൈക്കൊണ്ട് പോലീസ്. ശനിയാഴ്ച മുതല്‍ നടന്ന ഒരുപറ്റം അക്രമസംഭവങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവി ബെക്ക് പറഞ്ഞു. അക്രമങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഈ അക്രമികളെ കോടതിക്ക് മുന്പില് കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നതിനായി ചിലരുടെയെല്ലാം ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇതുവരെ 22 […]
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: യുകെയിലെ സൗത്ത്പാര്‍ക്കില്‍ മൂന്ന് കുട്ടികളുടെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പുട്ട ലഹളയുമായി ബന്ധപ്പെട്ട് ബെല്‍ഫാസ്റ്റില്‍ നടന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ കടുത്ത നടപടികള്‍ കൈക്കൊണ്ട് പോലീസ്. ശനിയാഴ്ച മുതല്‍ നടന്ന ഒരുപറ്റം അക്രമസംഭവങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവി ബെക്ക് പറഞ്ഞു.
അക്രമങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഈ അക്രമികളെ കോടതിക്ക് മുന്പില് കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നതിനായി ചിലരുടെയെല്ലാം ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ബെല്‍ഫാസ്റ്റില്‍ കണ്ട ദൃശ്യങ്ങള്‍ തീര്‍ത്തും ലജ്ജാകരമണെന്നും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അനുവദിക്കാന്‍ കഴിയാത്തതാണെന്നും പറഞ്ഞ പോലീസ്, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇനി മുതല്‍ രണ്ടു തവണ ആലോചിക്കാന്‍ നിര്‍ബന്ധിതരാകുന്ന രീതിയിലുള്ള നടപടികള്‍ കൈക്കൊള്ളും എന്നും പറഞ്ഞു.