സമാധാനവും സ്ഥിരതയും തകര്‍ക്കരുത്; ഇസ്രയേലിനെ ആക്രമിച്ചാല്‍ പ്രത്യാഘാതം കനത്തതാകും; ഇറാന് മുന്നറിപ്പ് നല്കി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും
ലണ്ടന്‍: ഇറാന് മുന്നറിയിപ്പുമായി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും. ഇസ്രയേലിനെ ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഈ മൂന്ന് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഉണ്ടാകരുതെന്നാണ് ആവശ്യം. ഗസയിലെ സംഘര്‍ഷങ്ങള്‍ കൂട്ടുന്ന തരത്തില്‍ ഇറാന് പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യം. ഇസ്രയേലും ഹമാസുമായുള്ള ചര്‍ച്ചകള്‍ ഈ അഴ്ച അവസാനം പുനരാരംഭിക്കുമെന്നും ഈ രാജ്യങ്ങള്‍ പ്രതീക്ഷ പുലര്‍ത്തുന്നു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളില്‍ അതീവ ഉത്കണ്ഠയുണ്ട്. ഈ മേഖലയില്‍ സമാധാനമെത്തിക്കാന്‍ പ്രവര്‍ത്തിക്കും. സ്ഥിരതയുറപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറാനും അവര്‍ക്കൊപ്പമുള്ള സഖ്യ രാജ്യങ്ങളും സ്ഥിതി […]
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ഇറാന് മുന്നറിയിപ്പുമായി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും. ഇസ്രയേലിനെ ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഈ മൂന്ന് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഉണ്ടാകരുതെന്നാണ് ആവശ്യം. ഗസയിലെ സംഘര്‍ഷങ്ങള്‍ കൂട്ടുന്ന തരത്തില്‍ ഇറാന് പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യം. ഇസ്രയേലും ഹമാസുമായുള്ള ചര്‍ച്ചകള്‍ ഈ അഴ്ച അവസാനം പുനരാരംഭിക്കുമെന്നും ഈ രാജ്യങ്ങള്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങളില്‍ അതീവ ഉത്കണ്ഠയുണ്ട്. ഈ മേഖലയില്‍ സമാധാനമെത്തിക്കാന്‍ പ്രവര്‍ത്തിക്കും. സ്ഥിരതയുറപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറാനും അവര്‍ക്കൊപ്പമുള്ള സഖ്യ രാജ്യങ്ങളും സ്ഥിതി രൂക്ഷമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. ഇത്തരം പ്രവര്‍ത്തികള്‍ ആ മേഖലയിലെ വെടിനിര്‍ത്തലിനേയും ബന്ധികളുടെ മോചനത്തേയും ബാധിക്കും. ഹമാസും ഇസ്രയേലും തമ്മിലെ ചര്‍ച്ച പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ നിര്‍ദ്ദേശമെന്ന് ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും വിശദീകരിക്കുന്നു.
മേഖലയില്‍ സമാധാനമില്ലാതാക്കുന്ന തരത്തില്‍ ആക്രമണത്തിന് ഇറാന് തുനിഞ്ഞാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന പരോക്ഷ സന്ദേഷവും നല്കുന്നു. ആക്രമണമുണ്ടായാല്‍ അതിന് ശേഷമുണ്ടാകുന്ന എല്ലാത്തിനും ഉത്തരവാദിത്തം ഇറാനായിരിക്കും. സംഘര്‍ഷം കൂട്ടി നേട്ടമുണ്ടാക്കാന്‍ ഒരു രാജ്യവും ഈ ഘട്ടത്തില്‍ ശ്രമിക്കരുതെന്നാണ് ബ്രിട്ടന്റേയും ജര്മ്മിയുടേയും ഫ്രാന്‍സിന്റേയും നിര്‍ദ്ദേശം. എല്ലാ അര്‍ത്ഥത്തിലും ഇസ്രയേലിനെ ആക്രമിക്കരുതെന്ന മുന്നറിയിപ്പ് ഇറാന് നല്‍കുകയാണ് ഈ യൂറോപ്യന്‍ രാജ്യങ്ങള്‍.
ഫലസ്തീന് മുന്‍ പ്രധാനമന്ത്രിയും ഹമാസ് മേധാവിയുമായ ഇസ്മാഈല്‍ ഹനിയ്യയെ തെഹ്റാനില്‍ വെച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന് ഉടന്‍ തന്നെ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നുണ്ട്. ദിവസങ്ങള്‍ക്കകം വലിയ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പൗരന്മാര്ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്ന് സൈന്യം അറിയിച്ചു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരിച്ചടിക്കുള്ള നീക്കം ഇറാന് ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണം.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന വെടിനിര്‍ത്തല്‍-ബന്ദി മോചന ചര്‍ച്ചകള്‍ക്ക് മുമ്പ് ഇറാന് ആക്രമണം നടത്തുമെന്നാണ് ഇസ്രായേലിന്റെ നിലവിലെ വിലയിരുത്തലെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ആക്സിയോസ്' വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച് ഇറാനില്‍ ഭിന്നാഭിപ്രായമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് എന്നും, അതേസമയം ഏപ്രില്‍ 13-14 തീയതികളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തേക്കാള്‍ കടുത്ത രീതിയില്‍ ആക്രമിക്കണമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ തീരുമാനമെന്നും ഇതില്‍ പറയുന്നു.
ഇന്നലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിച്ചിരുന്നുവെന്നും ഇസ്രയേലിനെതിരെ വലിയ തോതിലുള്ള ആക്രമണത്തിന് ഇറാന് തയ്യാറെടുക്കുന്നതായി ഇറാന്റെ സൈനിക നീക്കങ്ങള്‍ സൂചന നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ പിരിമുറുക്കം വര്‍ധിക്കുന്നതിനിടെ മിഡില്‍ ഈസ്റ്റിലേക്ക് യു.എസ്.എസ് ജോര്‍ജിയ അന്തര്‍വാഹിനിക്കപ്പല്‍ വിന്യസിക്കാന്‍ ഓസ്റ്റിന്‍ ഉത്തരവിട്ടിട്ടുണ്ട്. "ഇസ്രായേലിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമേരിക്ക പ്രതിബദ്ധമാണെന്ന് ഓസ്റ്റിന്‍ ഗാലന്റിനോട് പറഞ്ഞു. മിഡില്‍ ഈസ്റ്റിലുടനീളം യു.എസ് സൈനിക ശേഷി ശക്തിപ്പെടുത്തുകയും ചെയ്തു' -പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. പാരീസ് ഒളിമ്പിക്സ് സമാപിക്കുന്നത് വരെ വലിയ ആക്രമണം നടത്തരുതെന്ന ഫ്രഞ്ച് സമ്മര്‍ദമാണ് ഇറാന്റെയും ഹിസ്ബുല്ലയുടെയും പ്രതികരണം വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.