- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീയര്‍ സ്റ്റാര്‍മറിന് ജനസമ്മതി 14 ശതമാനം വര്‍ദ്ധിച്ച് 40 ശതമാനത്തിലെത്തി; ഋഷി സുനകിനോടുള്ള സഹതാപ റേറ്റിംഗിന് മാറ്റമില്ല
ലണ്ടന്‍: ബ്രിട്ടണില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ അദ്ദേഹത്തിന്റെ മധുവിധു ആഘോഷിക്കുമ്പോള്‍ ജനപ്രീതി വര്‍ദ്ധിക്കുകയാണ്. ജൂലായ് 4 ന് ശേഷം പ്രധാനമന്ത്രിയുടെ ജനപ്രീതി വര്‍ദ്ധിച്ചുവെന്നാണ് പുതിയ അഭിപ്രായ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ഇപ്സോസ് നടത്തിയ സര്‍വ്വേയിലാണ് ഇത് തെളിഞ്ഞത്. ഏകദേശം 40 ശതമാനം പേര്‍ പറയുന്നത് സര്‍ കീര്‍ സ്റ്റാര്‍മറിനെ കുറിച്ച് അനുകൂല അഭിപ്രായമാണെന്നാണ്. കഴിഞ്ഞയാഴ്ചയതിനേക്കാള്‍ ആറ് പോയിന്റുകള്‍ കൂടുതലാണിത്.
അതേസമയം, സര്‍ കീര്‍ സ്റ്റാര്‍മറിനെ കുറിച്ച് അനുകൂല അഭിപ്രായമില്ല എന്ന് പറഞ്ഞവരുടെ എണ്ണം 41 ശതമാനത്തില്‍ നിന്നും 33 ശതമാനമായി ഇടിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിനുണ്ടായിരുന്ന ജനപിന്തുണ മൈനസ് 13 എന്നത് ഇപ്പോള്‍ പ്ലസ് 7 ആയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ജൂലായ് 5 നും 6 നും ആയി ഇപ്സോസ് നടത്തിയ സര്‍വ്വേയിലാണ് ലിസ് ട്രസ്സിന്റെ ഹ്രസ്വകാല ഭരണത്തിനു ശേഷം ഇതാദ്യമായി സ്റ്റാര്‍മറുടെ ജനപ്രീതി പോസിറ്റീവില്‍ എത്തിയത്.
ഇതിന് നേര്‍ വിപരീതമായി തെരഞ്ഞെടുപ്പിന് ശേഷം ഋഷി സുനകിന് കാര്യമായ സഹതാപമൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ടോറികളുടെ കനത്ത പരാജയത്തിന് ശേഷവും ഋഷി സൂനകിന്റെ ജനപ്രീതിയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് കീര്‍ സ്റ്റാര്‍മര്‍ തന്നെയാണെന്ന് സര്‍വ്വെ പറയുന്നു. 33 ശതമാനം പേരാണ് ഇതില്‍ സ്റ്റാര്‍മറെ അനുകൂലിക്കുന്നറ്റ്., ഹോം സെക്രട്ടരി9 യുവറ്റ് കൂപ്പറും ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് സര്‍ എഡ് ഡേവിയും 29 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ജനപ്രീതി വര്‍ദ്ധിച്ചതിന് അനുപാതമായി ജനങ്ങള്‍ സ്റ്റാര്‍മറില്‍ ഏറെ പ്രതീക്ഷയും പുലര്‍ത്തുന്നു എന്നാണ് ഇപ്‌സോസിന്റെ പൊളിറ്റിക്കല്‍ ഡയറക്ടര്‍ കീരന്‍ പെഡ്‌ലി പറയുന്നത്. പൊതു സേവനങ്ങള്‍ക്കായി കൂടുതല്‍ പണം നീക്കി വയ്ക്കുക, എന്‍ എച്ച് എസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുക തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും. ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തവരില്‍ അഞ്ചില്‍ നാലു പേരും പ്രതീക്ഷിക്കുന്നത് അടുത്ത വര്‍ഷത്തോടെ എന്‍ എച്ച് എസ് പ്രവര്‍ത്തനം മെച്ചപ്പെടും എന്നാണ്.
അതേസമയം പൊതുജനങ്ങളില്‍ 55 ശതമാനം പേര്‍ വിശ്വസിക്കുന്നത് അടുത്തവര്‍ഷം പൊതുസേവനങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ തുക വകകൊള്ളിക്കും എന്നാണ്. 57 ശതമാനം പേര്‍ എന്‍ എച്ച് എസ്സ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും എന്നും വിശ്വസിക്കുന്നു.