- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണാചൽപ്രദേശും അക്സായ് ചിൻ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023 ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി; ജി2ക്കെത്തുന്ന ചൈനീസ് പ്രസിഡന്റിന് നൽകുക ഉപചാരപൂർവ്വമുള്ള സ്വീകരണം മാത്രം
ബെയ്ജിങ്: അരുണാചൽപ്രദേശും അക്സായ് ചിൻ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023 ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കുന്നത് ഇന്ത്യയെ പ്രകോപിപ്പിക്കാൻ. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽപ്രദേശിനെയും 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്സായ് ചിൻ പ്രദേശത്തെയും തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെടുന്നു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. അതിശക്തമായ എതിർപ്പ് അതിർത്തി പ്രശ്‌നത്തിൽ സ്വീകരിക്കാനാണ് ഇന്ത്യയുടെ നീക്കം. ചൈനീസ് പ്രസിഡന്റിനെ നേരിട്ട് ഇന്ത്യ അതൃപ്തി അറിയിക്കാനും സാധ്യതയുണ്ട്. ഉച്ചകോടിക്കെത്തുന്ന അതിഥിക്ക് നൽകുന്നതിൽ കവിഞ്ഞൊരു പ്രാധാന്യം ചൈനീസ് പ്രസിഡന്റിന് ഇന്ത്യ നൽകുകയുമില്ല.
തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായി ചൈന ഡെയ്‌ലി പത്രമാണ് റിപ്പോർട്ട് ചെയ്തത്. ക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ഭൂപടത്തിൽ ഉൾപ്പെടുത്തി. ദക്ഷിണ ചൈനാ കടലിൽ തയ്വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമാണ്.
വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങൾക്കെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുണ്ട്. ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലിൽ 11 ന് ഏകപക്ഷീയമായി ചൈന പുനർനാമകരണം ചെയ്തിരുന്നു, പർവതശിഖരങ്ങളും നദികളും പാർപ്പിട പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം സമാന രീതിയിൽ ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റിയിരുന്നു.
അരുണാചൽപ്രദേശിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആധിപത്യം കാണിക്കാനുള്ള ചൈനയുടെ ശ്രമത്തെ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അപലപിച്ച് രംഗത്തെത്തിയിരുന്നു.
മറുനാടന് ഡെസ്ക്