- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫ് ഓഫ് ഒമാൻ സമുദ്രത്തിൽ വെച്ച് ഓയിൽ ടാങ്കർ പിടിച്ചെടുത്ത് ഇറാനിയൻ നേവി; ഗ്രീക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്തത് ഒമാന്റെ കടൽത്തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ വച്ച്; ജീവനക്കാർ ഫിലിപ്പൈൻസുകാരും ഗ്രീക്ക് പൗരനും; കടൽ യുദ്ധം തുടരുമ്പോൾ
ഗ്രീക്ക് കമ്പനിയുടെ ഓയിൽ ടാങ്കറായ സെയിന്റ് നിക്കോളാസ് ഇറാൻ നാവിക സേന പിടിച്ചെടുത്തതായി നാവികസേന വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ ഐ ആർ എൻ എ ആണ് ഈ വിവരം പുറത്തു വിട്ടത്. ഒരു ജുഡിഷൽ ഉത്തരവിന്റെ പുറത്താണ് കപ്പൽ പിടിച്ചെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ഇറാനിൽ നിന്നുള്ള ഒരു മില്യൻ ക്രൂഡോയിൽ ബാരലുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഈ കപ്പൽ യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റുമായി ചില തർക്കങ്ങളും ഉണ്ടായിരുന്നു. ഒമാൻ തീരത്തു നിന്നും 50 മൈൽ അകലെയായാണ് ഇന്നലെ അതിരാവിലെ സംഭവം നടന്നതെന്ന് മദ്ധ്യപൂർവ്വ ദേശത്ത്, നാവികർക്ക് മുന്നറിയിപ്പ് നൽകുന്ന യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പറഞ്ഞത്.
കപ്പലിന്റെ ക്യാപ്റ്റന് സമീപത്തായി ഫോണിലൂടെ ചില അജ്ഞാറ്റ ശബ്ദങ്ങൾ കേട്ടു എന്ന് കപ്പലിന്റെ സെക്യുരിറ്റി മാനേജറിൽ നിന്നും റിപ്പോർട്ട് ലഭിച്ചതായി മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വക്താവ് അറിയിച്ചു. കപ്പലുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും, കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും വക്താവ് പറഞ്ഞിരുന്നു.തൊട്ടടുത്തുള്ള ചെങ്കടലിൽ, ഹൂത്തികളുടെ ആക്രമണത്തെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം എന്നത് അതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
നാലോ അഞ്ചോ ആയുധധാരികൾ കപ്പലിൽ പ്രവേശിച്ചതായി സ്വകാര്യ ഇന്റലിജൻസ് ഏജൻസിയായ ആമ്പ്രേ പറയുന്നു. നിരീക്ഷണ ക്യാമറകളുമായാണ് അവർ എത്തിയത്. ഒമാനും ഇറാനും ഇടയിലുള്ള കടലിൽ ബുധനാഴ്‌ച്ച രാവിലെ തന്നെ കപ്പൽ പിടിച്ചെടുക്കുന്ന നടപടികൾ ആരംഭിച്ചിരുന്നതായും അവർ പറയുന്നു. ഹോർമസ് കടലിടുക്കിലേക്ക് കപ്പലുകൾ പ്രവേശിക്കുന്ന ഭാഗത്താണ് ഇത് നടന്നത്.
ആഗോള എണ്ണ വിപണിയിലെ വലിയൊരു അളവ് ക്രൂഡ് ഓയിൽ വാണിജ്യം നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ആണവ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്തതിൽ പിന്നെ അടുത്ത കാലത്ത് ഈ പ്രദേശത്തു നിന്നും ഇറാൻ ഒന്നിലധികം കപ്പലുകൾ പിടിച്ചെടുത്തിരുന്നു. നേരത്തേ സൂയസ് രാജൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സെയിന്റ് നിക്കോളാസ്, ഗ്രീക്ക് ഷിപ്പിങ് കമ്പനിയായ എംപയർ നാവിഗേഷന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.
കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഏഥൻസ് ആസ്ഥാനമാക്കിയുള്ള സ്ഥപനം സ്ഥിരീകരിച്ചിരുന്നു. 18 ഫിലിപ്പൈൻസ് പൗരന്മാരും ഒരു ഗ്രീക്ക് പൗരനുമാണ് അതിൽ ജീവനക്കാരായി ഉള്ളത്. മറ്റു വിശദാംശങ്ങളിലേക്കൊന്നും കമ്പനി കടന്നില്ല. 2022 ഫെബ്രുവരിയിൽ, ഇറാനിലെ ഖാർഗ് ദ്വീപിൽ നിന്നുള്ള ക്രൂഡോയിൽ ഈ കപ്പലിൽ കയറ്റി എന്ന് യുണൈറ്റഡ് എഗനിസ്റ്റ് ന്യുക്ലിയാർ ഇറാൻ എന്ന സംഘടന ആരോപണമുയർത്തിയപ്പോഴായിരുന്നു സെയിന്റ് നിക്കോളസ് ആദ്യമായി ജനശ്രദ്ധ നേടുന്നത്.
സിംഗപൂരിന്റെ വടക്ക് കിഴക്കൻ തീരത്തു നിന്നും അകലെയായി തെക്കൻ ചൈന കടലിൽ മാസങ്ങളോളം നങ്കൂരമിട്ടു കിടന്ന കപ്പൽ പിന്നീട് വിശദീകരണമൊന്നും നൽകാതെ തന്നെ ടെക്സാസിലേക്ക് തിരിക്കുകയായിരുന്നു. ആഗസ്റ്റിൽ മറ്റൊരു ടാങ്കറിലേക്ക് ക്രൂഡോയിൽ മാറ്റം ചെയ്യുകയും അത് പിന്നീട്, യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ് പ്രകാരം ഹൂസ്റ്റണിൽ നൽകുകയും ചെയ്തിരുന്നു.
സെപ്റ്റംബറിൽ, ഉപരോധം ലംഘിച്ച് ഇറാൻ ക്രൂഡ് ഓയിൽ കടത്തിയതിന് 2.4 മില്യൻ ഡോളർ പിഴ കപ്പലുടമകളായ എംപയർ നാവിഗേഷൻ അടക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ