- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഉപയോഗിച്ച കാര്യം മറച്ച് വച്ച് വിസ അപേക്ഷ; എലിസബത്ത് രാജ്ഞിയെ ചതിച്ച ഹാരിയോടും മേഗനോടും പ്രതികാരം ചെയ്യാന്‍ ട്രംപ്; വിസ റദ്ദാക്കി പുറത്താക്കും മുന്‍പ് അമേരിക്ക വിടാന്‍ രാജകുമാരന്റെ ആലോചന
ന്യുയോര്‍ക്ക്: ഹാരിയും മേഗനും കഴിഞ്ഞ മാസം പോര്‍ച്ചുഗലില്‍ തീരപ്രദേശത്തായി വീട് വാങ്ങി എന്ന വാര്‍ത്ത വന്നപ്പൊള്‍ തന്നെ പല മാധ്യമങ്ങളും അതില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉള്ളതായി പറഞ്ഞിരുന്നു. വിന്‍ഡ്‌സറിലെ ഫ്രോഗ്മോര്‍ കോട്ടേജില്‍ നിന്നും കഴിഞ്ഞ വഋഷം ആദ്യം ചാള്‍സ് രാജാവ് ഇവരെ ഒഴിപ്പിച്ചതിന് ശേഷം ഇവര്‍ യൂറോപ്പില്‍ വീട് വാങ്ങാന്‍ കാരണമെന്താണെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഇപ്പോള്‍, ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ഇതിന്റെ ഉത്തരം ഏതാണ്ട് വ്യക്തമായി വരുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയാല്‍, ഒരു രക്ഷപ്പെടല്‍ വേണ്ടി വന്നേക്കും എന്ന തോന്നലില്‍ എടുത്ത മുന്‍കരുതല്‍ ആയിരുന്നു ഇതെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.
അതിനിടയില്‍, രാജകൊട്ടാരത്തിലെ ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയുന്നത്, ഹാരിയും മേഗനും അടുത്തകാലത്തായി കൊട്ടാരവുമായി ഒരു ഒത്തുതീര്‍പ്പിന് അതിയായി ശ്രമിക്കുന്നുണ്ട് എന്നാണ്. ട്രംപ് കുടുംബത്തില്‍ നിന്നും അടുത്തകാലത്തായി ചില വിപരീത പ്രതികരണങ്ങള്‍ ഉണ്ടായതോടെയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ഹാരി ബ്രിട്ടനില്‍ തിരിച്ചെത്തുന്നത് കാണാമെന്നാണ് ഇപ്പോള്‍ ചില കൊട്ടാരം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആഗസ്റ്റില്‍, സ്‌കോട്ട്‌ലാന്‍ഡിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ലിങ്ക്‌സിലെ സന്ദര്‍ശന വേളയില്‍ ട്രംപിന്റെ മകന്‍ എറിക് ഹാരിയേയും മേഗനേയും പരാമര്‍ശിച്ചത് ശല്യക്കാര്‍ എന്നായിരുന്നു. മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ ഹാരിയെ നാടുകടത്താന്‍ സാധ്യതയുണ്ടെന്ന ട്രംപിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് അവരെ ആവശ്യമില്ല, നിങ്ങള്‍ക്ക് സന്തോഷത്തോടെ അവരെ തിരികെയെടുക്കാം എന്നായിരുന്നു അന്ന് എറിക് പറഞ്ഞത്. 2020 മുതല്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഹാരിക്ക് പ്രത്യേക പരിഗണനകള്‍ ലഭിക്കില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഹാരിയെ നാടുകടത്താന്‍ സാദ്ധ്യതയുണ്ടെന്ന സൂചനകളും നല്‍കിയിരുന്നു. തന്റെ ഓര്‍മ്മക്കുറിപ്പുകളിലാണ് ഹാരി കൊക്കെയ്ന്‍, കഞ്ചാവ്, സൈക്കെഡിലിക് കൂണുകള്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി പരാമര്‍ശിച്ചിട്ടുള്ളത്. ഇത് അമേരിക്കന്‍ നിയമപ്രകാരം വിസ അപേക്ഷ നിരാകരിക്കുന്നതിനുള്ള കാരണങ്ങളാണ്. കഴിഞ്ഞ മാസം അമേരിക്കയിലെ ഒരു യാഥാസ്ഥിതിക സംഘം, ഹാരിയുടെ ഇമിഗ്രേഷന്‍ രേഖകള്‍ പുറത്തുവിടുവാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ വാഷിംഗ്ടണ്‍ ഡി സി ആസ്ഥാനമായുള്ള ഹെറിറ്റേജ് ഫൗണ്ടേഷന്‍ സമാനമായ ആവശ്യമുന്നയിച്ച് നല്‍കിയ കേസ്, രേഖകള്‍ പുറത്തുവിടാന്‍ തക്ക പൊതു താത്പര്യം ഈ വിഷയത്തില്‍ ഇല്ല എന്ന് പറഞ്ഞ് കോടതി തള്ളിക്കളഞ്ഞിരുന്നു. രണ്ട് വര്‍ഷത്തോളം വാദപ്രതിവാസങ്ങള്‍ കേട്ടതിന് ശേഷമായിരുന്നു കേസ് തള്ളിയത്. മേഗന്‍ നടിയായ കാലം മുതല്‍ തന്നെ ട്രംപിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്. ആളുകളെ തമ്മിലടിപ്പിക്കുന്നവനും സ്ത്രീ വിദ്വേഷിയുമാണ് ട്രംപ് എന്ന് മേഗന്‍ പറഞ്ഞിരുന്നു.
ടൊറൊണ്ടൊയില്‍ സ്യൂട്ട്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍, ട്രംപ് പ്രസിഡണ്ട് ആയ അമേരിക്കയിലേക്ക് തിരിച്ചു പോകുന്നതിനേക്കാള്‍ താന്‍ ആഗ്രഹിക്കുന്നത് കാനഡയില്‍ താമസിക്കുവാനാണെന്നും അവര്‍ പറഞ്ഞിരുന്നു. ഹാരിയുടെയും മേഗന്റെയും സൃഷ്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പീപ്പിള്‍ മാസികയില്‍ അടുത്തകാലത്ത് വന്ന ചില ലേഖനങ്ങളാണ് ഹാരി എങ്ങനെയും കുടുംബത്തില്‍ തിരിച്ചു കയറാന്‍ ശ്രമിക്കുന്നു എന്നതിന്റെ സൂചനകള്‍ നല്‍കുന്നത്. പിതാവ് തന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാത്തതിലുള്ള നിരാശയായിരുന്നു ഒരു ലേഖനത്തിന്റെ വിഷയമെങ്കില്‍, മറ്റൊന്ന് വില്യവുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തവയല്ല എന്ന അര്‍ത്ഥത്തിലുള്ളതായിരുന്നു.
ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായി ഹാരി നല്‍കിയ ഒരു അഭിമുഖത്തില്‍ രാജാവിന് കാന്‍സര്‍ ബാധ കണ്ടെത്തിയത് ഒരുപക്ഷെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കാന്‍ സഹായകരമാകും എന്ന് പറഞ്ഞിരുന്നു. അതുപോലെ, രാജാവിനെ സന്ദര്‍ശിച്ച് മടങ്ങുംവഴി കുടുംബാംഗങ്ങള്‍ തമ്മില്‍ ഒത്തു ചേരുമ്പോഴുള്ള ശക്തി ഏത് രോഗത്തെയും ഭേദമാക്കുമെന്നും ഹാരി പറഞ്ഞിരുന്നു.