- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെയ്റൂട്ടിലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ലയുടെ മീഡിയ വിഭാഗം തലവനും; ഹജ് മുഹമ്മദ് അഫീഫ് അല്‍ നബല്സിയുടെ മരണത്തില്‍ ഞെട്ടി ഭീകര സംഘടന: ഇസ്രായേല്‍ ആക്രമണത്തില്‍ പിടിച്ചു നില്ക്കാനാവാതെ ഹിസ്ബുള്ള
ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള കൊല്ലപ്പെട്ടു. ഹജ് മുഹമ്മദ് അഫീഫ് അല്‍ നബല്‍സിയാണ് വധിക്കപ്പെട്ടത്. മധ്യ ബെയ്റൂട്ടില്‍ ഇന്നലെ നടത്തിയ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറില്‍ ഇസ്രയേല്‍ ലബനനിലേക്ക് നേരിട്ട് ആക്രമണം ആരംഭിച്ചതിന് ശേഷവും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട അപൂര്‍വ്വം ഹിസ്ബുള്ള നേതാക്കളില്‍ ഒരാളായിരുന്നു നബല്‍സി. ഹിസ്ബുള്ളയുടെ മാധ്യമവിഭാഗം തലവനെ വധിച്ചതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന് എതിരെ ഹിസ്ബുള്ള ഭീകരസംഘടന നടത്തുന്ന ആക്രമണങ്ങള്‍ക്ക് നേരിട്ട് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയായിരുന്നു ഇയാളെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹിസ്ബുള്ളയുടെ ഭീകര പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങളിലൂടെ മഹത്വവത്ക്കരിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് നബല്‍സിയാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
ഹിസ്ബുള്ളയുടെ മാധ്യമവിബാഗം അഫീഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ മാധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്. സെപ്തംബര്‍ അവസാനം ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ കൊലപാതകത്തിന് ശേഷം ഹിസ്ബുള്ള ഭീകര സംഘടനയുടെ പ്രധാനിയായിരുന്നു ഇയാള്‍. വാര്‍ത്താസമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നതും അഫീഫായിരുന്നു.
അതിനിടെ, ലെബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുള്ളയ്ക്കെതിരേ ലെബനന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ കരയുദ്ധം നയിക്കുന്ന ഇസ്രയേല്‍ സൈന്യം ഇത്ര ഉള്ളില്‍ കടക്കുന്നത് ആദ്യമാണ്. തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ മരിച്ചിരുന്നു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഇസ്രയേല്‍ വ്യോമസേന ഹിസ്ബുള്ളയുടെ നിരവധി ആയുധ സംഭരണ കേന്ദ്രങ്ങളും ഭൂഗര്‍ഭ തുരങ്കങ്ങളും ബോംബിട്ട് തകര്‍ത്തിരുന്നു.
തുരങ്കങ്ങളില്‍ വന്‍ തോതിലാണ് ആയുധങ്ങള്‍ സംഭരിച്ചിരുന്നത്. കൂടാതെ ഒരു മോട്ടോര്‍ബൈക്കും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ ശൈലിയില്‍ ഹിസ്ബുള്ളയും ഇസ്രയേല്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതിന്റെ സൂചനയായി തുരങ്കങ്ങള്‍ക്കുള്ളില്‍ ബൈക്കുകള്‍ സൂക്ഷിച്ചതിനെ കണക്കാക്കാം.