- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം; തൊടുത്തുവിട്ടത് 160 മിസൈലുകളും ഡ്രോണുകളും; ലക്ഷ്യമാക്കിയത് ടെല്‍അവീവിലെ സൈനിക കേന്ദ്രവും ദക്ഷിണ മേഖലയിലെ നാവികതാവളവും; 11പേര്‍ക്ക് പരിക്കേറ്റു
ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം
ബെയ്‌റൂത്ത്: ലേബനീസ് തീവ്രഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍അവീവും ദക്ഷിണമേഖലയിലെ നാവിക താവളവും ലാക്കാക്കി 160 മിസൈലുകളാണ് തൊടുത്തുവിട്ടത്.
അഷ്‌ഡോഡ് നാവികതാവളത്തിന് നേരേയാണ് ഇതാദ്യമായി ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് ഇറാന്‍ പിന്തുണയുള്ള ഷിയ തീവ്ര ഗ്രൂപ്പ് അവകാശപ്പെട്ടു. പിന്നീട് ടെല്‍അവീവിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയാണ് അത്യാധുനിക മിസൈലുകളും, ഡ്രോണുകളും തൊടുത്തത്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്ലിലട്ട് സൈനിക ഇന്റലിജന്‍സ് താവളവും ആക്രമിച്ചതായി ഹിസ്ബുളള അവകാശപ്പെട്ടു.
ലെബനനില്‍ ഒരാഴ്ച നീണ്ട ഇസ്രയേലിന്റെ തുടര്‍ ആക്രമണങ്ങള്‍ക്ക് ഇപ്പോഴാണ് ഹിസ്ബുള്ള തിരിച്ചടിക്കുന്നത്. ബെയ്‌റൂട്ടിലെ ആക്രമണങ്ങളില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫിഫും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.
ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതിനിടെ, ഇസ്രയേലിന് തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയാറെടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു