- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2 വര്‍ഷത്തിന് ശേഷം അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി; ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രധാനമന്ത്രി; മിഷേല്‍ ബാര്‍നിയര്‍ രാജി വച്ചതോടെ ഫ്രാന്‍സില്‍ അരക്ഷിതാവസ്ഥ; മാക്രൊണും പ്രതിസന്ധിയില്‍
അധികാരത്തിലേറി വെറും 90 ദിവസത്തിനുള്ളില്‍ പിന്തുണ നഷ്ടപ്പെട്ട പ്രധാനമന്ത്രി രാജിവെച്ചതോടെ ഫ്രഞ്ച് സര്‍ക്കാര്‍ നിലംപൊത്തി. ഇതോടെ, 1962 ന് ശേഷം അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് മൈക്കല്‍ ബാര്‍ണിയര്‍.
രാഷ്ട്രീയ പ്രതിസന്ധി തന്റെ സ്ഥാനത്തെയും പിടിമുറുക്കാന്‍ തുടങ്ങിയതോടെ, ഇന്ന് വൈകിട്ട് രാജ്യത്തെ അഭിമുഖീകരിക്കും എന്ന് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പ്രസ്താവിച്ചിട്ടുണ്ട്. 574 അംഗ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ 331 പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. ബാര്‍ണിയറെ പുറത്താക്കാന്‍ 288 വോട്ടുകളായിരുന്നു ആവശ്യമായിരുന്നത്.
ഫ്രാന്‍സിനെയും, ഫ്രഞ്ച് ജനതയെയും സംരക്ഷിക്കുന്നതിനായിരുന്നു തന്റെ പാര്‍ട്ടി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതെന്ന് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി പാര്‍ട്ടി (ആര്‍ എന്‍) നേതാവ് മാരിന്‍ ലി പെന്‍ പറഞ്ഞു. വെറും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം സെപ്റ്റംബര്‍ 5 ന് ആയിരുന്നു ഫ്രഞ്ച് പ്രധാനമന്ത്രി അധികാരമേറ്റത്. 2016 ലെ റഫറണ്ടത്തിന് ശേഷം ബ്രിട്ടനില്‍ അധികാരത്തില്‍ വന്ന വിവിധ പ്രധാനമന്ത്രിമാരുമായി ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു ബാര്‍ണിയര്‍.
ഇന്നലെ പാസ്സായ അവിശ്വാസ പ്രമേയം ഫ്രാന്‍സില്‍ ഒരു രാഷ്ട്രീയ നിശ്ചലാവസ്ഥ കൊണ്ടുവന്നിരിക്കുകയാണ്. ഒരു വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഇത് കാരണമായേക്കാം എന്ന് പ്രവചിച്ചവരും ഉണ്ട്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് കാലം ഭരിച്ച സര്‍ക്കാരായിരിക്കുകയാണ് ഇതോടെ ബാര്‍ണിയര്‍ സര്‍ക്കാര്‍. മൂന്ന് മാസത്തില്‍ താഴെ മാത്രമാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞത്. ഫ്രാന്‍സിന്റെ സാമ്പത്തിക പരാധീനതകള്‍ മറികടക്കുന്നതിനായി, പൊതു ചെലവുകളില്‍ കുറവു വരുത്തുകയും, നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള, അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് പാസ്സാക്കാന്‍ കഴിയാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയം വന്നത്.
മൊത്തം സമ്പദ്ഘടനയുടെ ആറ് ശതമാനം വരുന്ന രാജ്യത്തിന്റെ സാമ്പത്തിക കമ്മി നികത്തുന്നതിനായിട്ടായിരുന്നു ഈ നടപടികള്‍ ആവശ്യമായി വന്നത്. യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച ധനക്കമ്മിയുടെ ഇരട്ടിയോളം വരും ഇത്. കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന തെരഞ്ഞെടുപ്പിലൂടെ സംജാതമായ തൂക്ക് പാര്‍ലമെന്റില്‍, ബജറ്റ് പാസ്സാക്കാന്‍ ആകാതെ വന്നതോടെ, പ്രസിഡന്‍ഷ്യല്‍ ഡിക്രി വഴി അത് പ്രാബല്യത്തില്‍ വരുത്തുമെന്ന് ബാര്‍ണിയര്‍ പറഞ്ഞിരുന്നു.
ജനാധിപത്യത്തെ അവഗണിക്കുകയും ഒരു സ്വേച്ഛാധിപതിയെ പോലെ ഭരണം നടത്തുകയുമാണെന്ന് ആരോപിക്കപ്പെടുന്ന മക്രോണിന്റെ സമയത്ത് ഇത്തരം ഡിക്രികള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.