- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോസ്‌കോയിൽ സ്‌ഫോടനം; റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; മരണം സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച്; പിന്നിൽ യുക്രൈനെന്ന് സൂചനകൾ; ഞെട്ടലോടെ അധികൃതർ!
മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മൂന്ന് നിർണായക ട്രൂപ്പുകളുടെ തലവനും കൂടിയായിരുന്നു അദ്ദേഹം. റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ പ്രൊട്ടക്ഷൻ എന്നി ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് ആണ് കൊല്ലപ്പെട്ടത്. മോസ്‌കോയിൽ വെച്ച് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ദുരന്തം സംഭവിച്ചത്.
മോസ്കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്തായിരുന്നു സ്‌ഫോടനം നടന്നത്. ഇഗോര്‍ കിറില്ലോവിനെ കൂടാതെ അദ്ദേഹത്തിന്റെ സഹായിയായ സൈനികനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടു ചെയ്തു.
2017 ഏപ്രിലിലാണ് സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ, ഡിഫൻസ് ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തിരുന്നു.
2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈനിലെ റഷ്യൻ സൈനിക നടപടികൾക്കിടെ, നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രൈൻ കോടതി കഴിഞ്ഞദിവസം ശിക്ഷ വിധിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.