- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തില്‍ കുരുക്കിട്ട് തൂക്കുമരത്തില്‍ കയറ്റും മുന്‍പ് മജീദ് പുഞ്ചിരിച്ചു; അനീതിക്കെതിരെയുള്ള പോരാട്ടം ജയിച്ചെന്ന് വിളിച്ചു പറഞ്ഞു; രാഷ്ട്രീയ എതിരാളികള്‍ക്ക് തൂക്ക് കയര്‍ വിധിച്ച സുപ്രീം കോടതി ജഡ്ജിയെ കൊന്നയാളുടെ അവസാന ചിത്രങ്ങള്‍ ഇറാന്റെ ഉറക്കം കെടുത്തുമ്പോള്‍
ഇറാനില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് തൂക്കുകയര്‍ വിധിച്ച സുപ്രീംകോടതി ജഡ്ജിയെ കൊന്നയാളുടെ അവസാന ചിത്രങ്ങള്‍ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നു. കഴുത്തില്‍ കുരുക്കിട്ട് തൂക്കുമരത്തില്‍ കയറ്റും മുമ്പ് മജീദ് എന്ന വ്യക്തി പുഞ്ചിരിയോടെ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മജീദ് കവുസിഫാര്‍ എന്ന 28 കാരനും അനന്തരവനായ ഹുസൈനുമാണ് തൂക്കിലേറ്റപ്പെട്ടത്. 2007 ലാണ് ഈ സംഭവം നടന്നത്.
പരസ്യമായിട്ടാണ് രണ്ട് പേരേയും മധ്യ ടെഹ്റാനില്‍ തൂക്കിലേറ്റിയത്. മസൂദ് അഹമ്മദി മൊഗാദസി എന്ന ജഡ്ജിയെയാണ് ഇവര്‍ വധിച്ചത്. 1988 ല്‍ രാഷ്ട്രീയ എതിരാളികളെ കൂട്ടത്തോടെ വധശിക്ഷക്ക് വിധിച്ച ജഡ്ജിമാരില്‍ ഒരാളായിരുന്നു മൊഗാദസി. 2005 ഓഗസ്റ്റ് രണ്ടിനാണ് ഇസ്ലാമിക്ക് റവല്യൂഷണി കോടതിയില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മൊഗാദസിയെ ബൈക്കിലെത്തിയ ഘാതകര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.
കൊലയാളി മജീദ് കവുസിഫറാണ് ഘാതകന്‍ എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ജഡ്ജിയെ വധിച്ചതിന് ശേഷം ഇറാനില്‍ നിന്ന് യു.എ.ഇയില്‍ എത്തിയ മജീദ് അമേരിക്കന്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയെത്തി എങ്കിലും എംബസി അധികൃതര്‍ അയാളെ യു.എ.ഇ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ഇയാളെ ഇറാനില്‍ എത്തിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇറാനില്‍ പരസ്യമായി തൂക്കിക്കൊല നടപ്പാക്കിയത്. തൂക്കുമരത്തിന് പകരം ക്രെയിനുകളില്‍ കെട്ടിത്തൂക്കിയാണ് ഇറാനില്‍ വധശിക്ഷ നടപ്പിലാക്കുന്നത്.
വധശിക്ഷ നടപ്പിലാക്കിയ ശേ്ഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ഒരു ആംബുലന്‍സിലേക്ക് കയറ്റുന്നതായിട്ടും ചിത്രങ്ങളിലുണ്ട്. നീല നിറത്തിലുള്ള തൂക്കുകയര്‍ കഴുത്തില്‍ വീഴുമ്പോളും മജീദ് പുഞ്ചിരിച്ച് കൊണ്ട് തന്നെയാണ് നില്‍ക്കുന്നത്. അനീതിക്കെതിരായ തന്റെ പോരാട്ടം വിജയിച്ചതായി ഇയാള്‍ വിളിച്ചു പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാനില്‍ രണ്ട് ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചിരുന്നു.
ഇതിന് തൊട്ടു പിന്നാലെയാണ് പഴയ കാല തൂക്കിക്കൊലയുടെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തു വരുന്നത്. ഇവരെ വധിച്ചയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചിരുന്നു. അക്രമിയുടെ വിശദാംശങ്ങള്‍ ഇറാന്‍ പോലീസ് ഇനിയും പുറത്തു വിട്ടിട്ടില്ല.