- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടന്‍ നഗരത്തിലെ 12 പേരില്‍ ഒരാള്‍ അനധികൃത കുടിയേറ്റക്കാരന്; വിസയില്ലാത്ത ആറ് ലക്ഷം പേരെങ്കിലും ഉണ്ടെന്ന് റിപ്പോര്‍ട്ട്; മസ്‌ക് ഇടഞ്ഞതോടെ ട്രംപും നൈജല്‍ ഫാരേജിനെ കൈവിട്ടു; റിഫോംസ് യുകെ പ്രതിസന്ധിയില്‍
ലണ്ടനില്‍ ഓരോ 12 പേരിലും ഒരാള്‍ വീതം അനധികൃതമായി കുടിയേറിയ വ്യക്തിയാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു. തെംസ് വാട്ടര്‍ കമ്മീഷന്‍ ചെയ്ത്, നേരത്തെ നടന്ന ഒരു സ്വകാര്യ പഠനത്തില്‍ തെളിഞ്ഞത് തലസ്ഥാനത്തെ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം അഞ്ച് ലക്ഷത്തോളം വരുമെന്നായിരുന്നു. ജല വിതരണം നടത്തുന്ന കമ്പനിയുടെ സൗകര്യങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായിരുന്നു ഈ പഠനം നടത്തിയത്.
ദേശീയതലത്തിലുള്ള അനധികൃത കുടിയേറ്റക്കാരുടെ അക്കാദമിക് എസ്റ്റിമേറ്റുകളും, കഴിഞ്ഞ ഒന്‍പത്വര്‍ഷക്കാലത്തെ യൂറോപ്യന്‍ യൂണിയന്‍ ഇതര കുടിയേറ്റക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് റെജിസ്‌ട്രേഷന്‍ വിശദാംശങ്ങളുമെല്ലാം വിശദമായി വിശകലനം ചെയ്താണ് എഡ്ജ് അനലിറ്റിക്സിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.ഇതനുസരിച്ച് ലണ്ടന്‍ നഗരത്തിലെ വിവിധ ബറോകളിലായുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ചുരുങ്ങിയത്3,90,355 ഉം കൂടിയത് 5,85,533 ഉം ആണ്. അതായത്, ഇതിന്റെ ശരാശരി എടുത്താല്‍ ലണ്ടന്‍ നഗരത്തിലുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 4,87,944 ആണ്.
അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും വര്‍ക്ക് വിസയിലും, സ്റ്റഡി വിസയിലും, വിസിറ്റര്‍ വിസയിലുമായി യു കെയില്‍ എത്തി, വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസം തുടരുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിനെ അധീകരിച്ച് ദി ടെലെഗ്രാഫ് പറയുന്നത് ബ്രിട്ടനിലാകമാനം പത്ത് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്നും അതില്‍ 60 ശതമാനത്തോളം പേര്‍ താമസിക്കുന്നത് ലണ്ടനിലാണെന്നുമാണ്.
അതേസമയം, അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഇതുവരെ ഹോം ഓഫീസ് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അടുത്തിടെ അവര്‍ പ്രസിദ്ധപ്പെടുത്തിയത് 2018 മുതല്‍ ചാനല്‍ വഴി എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണമാണ്. ഇത്രയധികം അനധികൃത കുടിയേറ്റക്കാര്‍ എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറയുന്നു. മനുഷ്യാവകാശത്തിന്റെയും, ആധുനിക അടിമത്തത്തിന്റെയുമൊക്കെ പേരില്‍ ഇത്തരക്കാരെ നാടുകടത്തുന്ന വൈകിപ്പിക്കാതിരിക്കാന്‍ പുതിയ നിയമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നീജല്‍ ഫരാജിനും റിഫോം യുകെയ്ക്കും തിരിച്ചടി
കഴിഞ്ഞ കുറേക്കാലമായി റിഫോം യുകെ പാര്‍ട്ടി നേതാവ് നീജല്‍ ഫരാജിന്റെ വാക്കുകളും പ്രവൃത്തികളുമൊക്കെ താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി ഏറെ അടുപ്പം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് എന്ന് തെളിയിക്കുന്ന വിധത്തിലുള്ളതായിരുന്നു. എന്നാല്‍, രണ്ടാം തവണ അധികാരത്തിലേറിയ ട്രംപിന്റെ പുതിയ ടീം ഫരാജിനെ കാര്യമായി ഗൗനിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല, 100 മില്യന്‍ പൗണ്ട് റിഫോം യു കെയ്ക്ക് നല്‍കുമെന്ന് നേരത്തെ അമേരിക്കന്‍ ശതകോടീശ്വരനും എക്സ് ഉടമയുമായ എലന്‍ മസ്‌ക് നല്‍കുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍, ഫരാജുമായി ഉണ്ടായ തര്‍ക്കത്തിനു ശേഷം മസ്‌ക് ആ വാഗ്ദാനത്തില്‍ നിന്നും പിന്മാറി എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത.
ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന തീവ്ര വലതു നേതാവ് ടോമി റോബിന്‍സണിനെ മോചിപ്പിക്കണമെന്ന് എലന്‍ മസ്‌ക് ആവശ്യപ്പെട്ടതോടെ ഈ മാസം ആദ്യമായിരുന്നു ഫരാജും മസ്‌കും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. ഡിസംബറില്‍ ട്രംപിന്റെ മാര്‍ എ ലാഗോ ഋസോര്‍ട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു മസ്‌ക് 100 മില്യന്‍ പൗണ്ട് റിഫോം യു കെ പാര്‍ട്ടിക്ക്വാഗ്ദാനം നല്‍കി എന്ന വാര്‍ത്ത പുറത്തു വന്നത്.
ഈ വിഷയത്തില്‍ ട്രംപ് മസ്‌കിനോടൊപ്പമാണ് എന്നാണ് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്തെങ്കിലുമൊക്കെ ചെയ്ത് കഴിവ് തെളിയിച്ചവരെയാണ് ട്രംപ് എപ്പോഴും ശ്രദ്ധിക്കാറുള്ളത് എന്ന് പറഞ്ഞ ഒരു അനുയായി പറഞ്ഞത് ട്രംപ് തീര്‍ച്ചയായും എലന്‍ മസ്‌കിന്റെ വാക്കുകള്‍ക്കായിരിക്കും ചെവി കൊടുക്കുക എന്നാണ്. ടോമി റോബിന്‍സണ്‍ വിഷയത്തില്‍ എലന്‍ മസ്‌കിന്റെ ട്വീറ്റ് വന്നതോടെ ഫരാജ്, ട്രംപിന്റെ കണ്ണില്‍ തീരെ ചെറിയ ഒരു വ്യക്തിത്വമായി എന്നും അയാള്‍ പറയുന്നു.