ബെ​ൽ​ഗ്രേ​ഡ്: വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മേൽനോട്ടത്തിൽ തുടങ്ങിയ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ​ തു​ട​ർ​ന്ന് സെ​ർ​ബി​യൽ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് വു​സെ​വി​ച് രാ​ജി​വെ​ച്ചതായി റിപ്പോർട്ടുകൾ. വിദ്യാർത്ഥികളുടെ ആ​ഴ്ച​ക​ൾ നീ​ണ്ട അ​ഴി​മ​തി വി​രു​ദ്ധ പോരാട്ടത്തിനൊടുവിലാണ് പ്രധാനമന്ത്രി രാജിവെയ്ക്കുന്നത്. രാ​ജ്യ​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ ഇ​ല്ലാ​താ​ക്കാ​നാ​ണ് രാ​ജി​വെ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​ർ ശാ​ന്ത​രാ​ക​ണ​മെ​ന്നും ച​ർ​ച്ച​യി​ലേ​ക്ക് തി​രി​ച്ചു​വ​ര​ണ​മെ​ന്നും മി​ലോ​സ് ആ​​വ​ശ്യ​പ്പെ​ടുകയും ചെയ്തു. ത​ല​സ്ഥാ​ന​മാ​യ ബെ​ൽ​ഗ്രേ​ഡി​ലെ പ്ര​ധാ​ന റോ​ഡ് മ​ണി​ക്കൂ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജി. നോ​വി സാ​ഡ് ന​ഗ​ര​ത്തിലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ന​വം​ബ​റി​ൽ 15 പേ​ർ മ​രി​ച്ചി​രു​ന്നു. ഇതിനെ തു​ട​ർ​ന്നാ​ണ് അ​ഴി​മ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. മി​ലോ​സ് 2022ൽ ​നോ​വി സാ​ഡി​ലെ മേ​യ​റാ​യി​രി​ക്കെ​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ചൈ​നീ​സ് ക​മ്പ​നി പു​ന​ർ​നി​ർ​മി​ച്ച​ത്.

ത​ല​സ്ഥാ​ന​മാ​യ ബെ​ൽ​ഗ്രേ​ഡി​ലെ പ്ര​ധാ​ന റോ​ഡ് 24 മ​ണി​ക്കൂ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. മി​ലോ​സി​​ന്റെ സെ​ർ​ബി​യ​ൻ പ്രോ​ഗ്ര​സീ​വ് പാ​ർ​ട്ടി​ക്കാ​ർ ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

നോ​വി സാ​ഡ് ന​ഗ​ര​ത്തിലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ന​വം​ബ​റി​ൽ 15 പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ഴി​മ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. മി​ലോ​സ് 2022ൽ ​നോ​വി സാ​ഡി​ലെ മേ​യ​റാ​യി​രി​ക്കെ​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ചൈ​നീ​സ് ക​മ്പ​നി പു​ന​ർ​നി​ർ​മി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​ രാ​ജിവെച്ചതോടെ രാ​ജ്യ​ത്ത് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

അതേസമയം, തിങ്കളാഴ്ച പതിനായിരക്കണക്കിന് ആളുകളാണ്‌ ഭരണവിരുദ്ധ പ്രതിഷേധത്തിൽ അണിനിരന്നത്‌. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കൊപ്പം സെർബിയൻ തലസ്ഥാനത്ത്‌ 24 മണിക്കൂർ പ്രതിഷേധക്കാർ ഉപരോധം നടത്തി. കോൺക്രീറ്റ്‌ മേൽക്കുര തകർന്നതിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാർഥികൾ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്. എന്നാൽ നിർമാണ മന്ത്രി ഗോരാൻ വെസിക്കിനെ ജയിലിൽ നിന്ന് മോചിപ്പിച്ചത് അന്വേഷണത്തിൽ കൂടുതൽ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായി പ്രക്ഷോഭകർ പറഞ്ഞു.