- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിച്ച് അമേരിക്ക നഗരം പിടിച്ചെടുക്കുമോ? ജനങ്ങളെ എങ്ങോട്ട് മാറ്റും? ഹമാസ് എങ്ങനെ കൈകാര്യം ചെയ്യും? ഗസ്സയെ പശ്ചിമേഷ്യയിലെ കടല്‍ത്താര സുഖവാസ കേന്ദ്രമാക്കാനുള്ള ട്രംപിന്റെ പദ്ധതി എങ്ങനെ പ്രവര്‍ത്തികമാകും? ചോദ്യങ്ങള്‍ പലതാകുമ്പോള്‍
വാഷിങ്ടണ്‍: ഗാസയിലെ ജനങ്ങളെ ഒഴിപ്പിച്ച് നഗരം പിടിച്ചെടുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ട്രംപ് ഗാസ പിടിച്ചെടുത്ത് അവിടം ഒരു കടല്‍ത്താര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചക്കുശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് നെതന്യാഹു ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ല സുഹൃത്താണ് ട്രംപ് എന്നും എല്ലാവരും ശ്രദ്ധ നല്‍കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ടുവെച്ചതെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയിരിക്കുകയാണെന്നും ഈ മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കയെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ പോലും ഈ പ്രസ്താവനക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് യു.എസിനൊപ്പം മുന്നില്‍നിന്ന ഈജിപ്തിനും ഖത്തറിനും മേല്‍ പുതിയ സമ്മര്‍ദങ്ങള്‍ക്കും ഈ തീരുമാനം വഴിയൊരുക്കും. പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ദീര്‍ഘകാലമായി വാദിക്കുന്ന രാജ്യങ്ങളാണ് ഈജിപ്തും ഖത്തറും. ഗാസയുമായി ബന്ധപ്പെട്ട് ട്രംപ് ഇതിനുമുന്‍പും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിനായി ദീര്‍ഘകാലമായി വാദിക്കുന്ന രാജ്യങ്ങളാണ് ഈജിപ്തും ഖത്തറും. പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി കൂടിയായ ട്രംപിന്റെ ഈ പ്രഖ്യാപനത്തെ പലരും സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ അമേരിക്ക പുനര്‍ നിര്‍മ്മിക്കുമെന്നും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലുള്ള ബോംബുകളും മറ്റും നിര്‍വീര്യമാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അറബ് രാജ്യങ്ങള്‍ പലതും ഇതിനകം ട്രംപിന്റെ പ്രഖ്യാപനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ എങ്ങനെയാണ് അമേരിക്കക്ക് ഇത്തരത്തില്‍ ഒരു ഏറ്റെടുക്കല്‍ നടത്താന്‍ കഴിയുമെന്നാണ് പലരും ചോദിക്കുന്നത്. ഫലസ്തീന്‍ പൗരന്‍മാരെ ജോര്‍ദ്ദാനിലും ഈജിപ്തിലുമായി മാറ്റിപ്പാര്‍പ്പിക്കണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇത് അപ്രായോഗികമാണെന്ന് പറഞ്ഞവരുടെ കൂട്ടത്തില്‍ അമേരിക്കയുടെ സഖ്യ കക്ഷിയായ സൗദിയും ഉള്‍പ്പെടുന്നു.
ഗാസയുടെ പുനര്‍നിര്‍മ്മാണക്കിനുള്ള പണം ആര് ചെലവാക്കും എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഹമാസ് തീവ്രവാദി സംഘടനയെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും വലിയൊരു ചോദ്യമാണ്. ഗാസയെ സുഖവാസ കേന്ദ്രമാക്കി മാറ്റിയാല്‍ മറ്റ് രാജ്യങ്ങളിലേക്ക് താത്ക്കാലികമായി കുടിയേറിയ പൗരന്‍മാര്‍ മടങ്ങിയെത്തിയാല്‍ എവിടെ താമസിക്കും എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നു. കൂടാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പല പ്രമുഖരും ട്രംപിന്റ ഈ നീക്കത്തിന് എതിരാണ്.
ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് അമേരിക്കയുടെ പണം എന്തിനാണ് വെറുതേ പാഴാക്കുന്നത് എന്നാണ് അവരുടെ വാദം. എന്നാല്‍ ട്രംപ് ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് വാഗ്ദാനം മാത്രമാണെന്നും അന്തിമ തീരുമാനം അല്ലെന്നുമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ വ്യക്തമാക്കുന്നത്.