- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യൂണിക് ആക്രമണത്തിന് തൊട്ടു പിന്നാലെ മറ്റൊരു ഭീകരാക്രമണം കൂടി കണ്ട് ഞെട്ടി യൂറോപ്പ്; ഓസ്ട്രിയന്‍ നഗരത്തില്‍ 14-കാരനെ കുത്തിക്കൊന്നത് സിറിയന്‍ അഭയാര്‍ത്ഥി; അനധികൃത കുടിയേറ്റക്കാരെ ഭയന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍
വില്ലക്ക്: മ്യൂണിക്കില്‍ ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി നടത്തിയ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകും മുന്‍പ് തന്നെ യൂറോപ്പില്‍ മറ്റൊരു ഭീകരാക്രമണം. ആസ്ട്രിയന്‍ നഗരമായ വില്ലക്കിലാണ് ഒരു സിറിയന്‍ അഭയാര്‍ത്ഥി ഒരു പതിനാലുകാരനെ നടുറോഡില്‍ വെച്ച് കുത്തിക്കൊന്നത്. നിരത്തിലൂടെ നടന്നുപോകുകയായിരുന്ന കൗമാരക്കാരനാണ് മരണമടഞ്ഞത്. മറ്റ് അഞ്ചുപേരെ കൂടി അഭയാര്‍ത്ഥി കുത്തി പരിക്കേല്പിച്ചിരുന്നു.
നഗരകേന്ദ്രത്തിലെ പ്രധാന ചത്വരത്തിനടുത്തുവെച്ച് വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്ന ഒരു 23 കാരനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കുത്തേറ്റ അഞ്ചുപേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അറസ്റ്റ് ചെയ്യാന്‍ സമീപിക്കുന്ന പോലീസുകാര്‍ക്ക് നേരെ ചൂണ്ടുവിരല്‍ ചൂണ്ടി വിഢിച്ചിരിയുമായി ഇരിക്കുന്ന, അക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. അഹമ്മദ് ജി എന്നാണ് ഇയാളുടെ പേരെന്ന് ആസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച, യൂറോപ്പില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി മ്യൂണിക് നഗരത്തില്‍ ഒരു പ്രകടനത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി 39 പേര്‍ക്ക് പരിക്കെല്‍പ്പിച്ചിരുന്നു. ഇന്നലെ ആസ്ട്രിയയില്‍ നടന്ന ആക്രമണത്തിന് സിറിയയില്‍ നിന്നു തന്നെയുള്ള ഫുദ് ഡെലിവറി ഡ്രൈവര്‍ ആയ അല്ലാദിന്‍ അളലാബി എന്ന 42 കാരനും ദൃക്സാക്ഷിയാണ്. അക്രമി, ആസ്ട്രിയയിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ താമസിക്കുന്ന വ്യക്തിയാണെന്നാണ് അധികൃതര്‍ പറയുന്നത്.
സംഭവത്തിന് ദൃക്സാക്ഷിയായ അല്ലാദെന്‍ അക്രമിക്ക് നേരെ തന്റെ വാഹനമോടിച്ചെത്തുകയും സംഭവം കൂടുതല്‍ ഗുരുതരമാകാതെ നോക്കുകയും ചേയ്തെന്നും പോലീസ് വക്താവ് അറിയിച്ചു. അക്രമി 'അള്ളാഹു അക്ബര്‍' എന്ന് വിളിക്കുന്നത് കേട്ടതായും ചില ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാളോ ഒറ്റക്കാണോ ഈ ആക്രമണം ആസൂത്രണം ചെയ്തത് എന്ന കാര്യം വ്യക്തമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്.
കൊലക്ക് പിന്നിലുള്ള ഉദ്ദേശവും വ്യക്തമായിട്ടില്ല എന്ന് പറഞ്ഞ പോലീസ്, ഇത് ഒരു ഭീകരാക്രമണമാണോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ പശ്ചാത്തലം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ബാഷര്‍ അസ്സദിന്റെ ഭരണം ഇല്ലാതായതോടെ സിറിയയിലെ രാഷ്ട്രീയ സാഹചര്യം അവ്യക്തമായി എന്നും ഇതോടെ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിക്കുന്നത് താത്ക്കാലികമായി നിര്‍ത്തലാക്കുകയാണെന്നും ആസ്ട്രിയ ഉള്‍പ്പടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു.