നി മുതല്‍ അമേരിക്കയിലേക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക അവിടെ ഇപ്പോള്‍ എമിഗ്രേഷന്‍ വ്യവസ്ഥകള്‍ ആകെ മാറിയിരിക്കുകയാണ്. അമേരിക്കയിലേക്ക് പോകും മുമ്പ് പല കാര്യങ്ങളിലും ഇനി മുന്‍കരുതല്‍ എടുക്കേണ്ടി വരും. വിസ ഉണ്ടെന്ന് കരുതി മാത്രം അമേരിക്കയില്‍ ചെന്നിറങ്ങിയാല്‍ ചിലപ്പോള്‍ ജയിലിലാകാന്‍ പോലും സാധ്യതയുണ്ട്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞടുപ്പ് പ്രചാരണ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കാനുള്ള തിരക്കിലാണ് ട്രംപ്.

അതിന്റെ ഭാഗമായിട്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡ് ഉള്ളവരെ പോലും മണിക്കൂറുകള്‍ തടഞ്ഞ് വയ്ക്കുകയാണ്. മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാത്തവര്‍ക്ക് ജയില്‍ ശിക്ഷ പോലും ലഭിക്കുന്ന കാലമാണ്. പല അനധികൃത കുടിയേറ്റക്കാരേയും ക്യൂബയിലെ ഗ്വണ്ടനാമോബോയിലെ തടവറയിലേക്കാണ് അയച്ചിരിക്കുന്നത്. കൂടാതെ ഹമാസ് പ്രേമികളായ പല ഫലസ്തീന്‍ അനുകൂലികളേയും നാട് കടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടതി ഉത്തരവുകള്‍ പോലും ലംഘിച്ചു കൊണ്ടാണ് എല്‍സാല്‍വഡോറിലേക്കുള്ള അഭയാര്‍ത്ഥികളെ ട്രംപ് ഭരണകൂടം മടക്കി അയച്ചത്. അതേ സമയം കഴിഞ്ഞ ആഴ്ചകളില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അമേരിക്കയിലേക്കുള്ള ടൂറിസ്റ്റുകളെയും അതിര്‍ത്തിയില്‍ തടഞ്ഞു വെയ്ക്കുകയാണ് എന്ന പരാതി ഉയരുകയാണ്.

അമേരിക്കയിലേക്ക് പുറപ്പെടാനിരിക്കുന്ന പല ടൂറിസ്റ്റുകളും ഇക്കാര്യത്തില്‍ ആശങ്കയിലാണ്. അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ തന്നെ മൂന്നാഴ്ച ജയിലില്‍ അടച്ചതായി ഒരു ബ്രിട്ടീഷ് വനിത മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കാനഡക്കാരിയായ നടിയും വ്യവസായിയുമായ ജാസ്മിന്‍ മൂണേയെ രണ്ടാഴ്ചയാണ് ജയിലിലാക്കിയിരുന്നത്. അതേ സമയം ട്രംപ് വിരുദ്ധ നിലപാട് ഉള്ളവരെയാണ് ഇത്തരത്തില്‍ തടയുന്നത് എന്നാണ് പലരും സംശയിക്കുന്നത്. കഴിഞ്ഞയാഴ്ച ഫ്രഞ്ചുകാരനായ ഒരു ശാസ്ത്രജ്ഞനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ ട്രംപിനെ വിമര്‍ശിച്ചു കൊണ്ടുള്ള ചില സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തടഞ്ഞു വെച്ചത് എന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്.

ഫ്രാന്‍സിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പലരും കരുതിയിരിക്കുന്നത് എല്ല്ാ വിധ രേഖകളും കൈവശമുണ്ടെങ്കില്‍ അമേരിക്കയിലേക്ക് പോകുന്നതില്‍ പ്രശ്നമില്ലല്ലോ എന്ന് കരുതുന്നവരോട് പറയാനുള്ളത് അത് കൊണ്ട് എല്ലാം സുഗമമാകും എന്ന് കരുതരുത് എന്നാണ്. രേഖകള്‍ ഉണ്ടെങ്കില്‍ പോലും നിങ്ങളെ വിശദമായി പരിശോധിക്കാനായി എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഉണ്ട്. മതിയായ രേഖകള്‍ ഉണ്ടെങ്കിലും പരിശോധനയില്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നിങ്ങള്‍ കുഴപ്പത്തിലാകും. യാത്രക്കാരുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും എല്ലാം ഇപ്പോള്‍ പരിശോധനക്ക് വിധേയമാക്കുകയാണ്.

മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും പാസ് വേഡുകള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ അത് നല്‍കിയേ മതിയാകൂ. യാത്രക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കുന്നതാണ് ഉചിതം. ഒപ്പം ഒരു അഭിഭാഷകന്റെ സേവനം തേടുന്നതാണ് ഉചിതം. ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലേക്ക എത്തുന്ന ഒരാളിനോട് താങ്കള്‍ ഇവിടെ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അധികൃതര്‍ ചോദിക്കുമ്പോള്‍ മൗനം പാലിക്കുകയാണെങ്കില്‍ തടഞ്ഞുവെയ്ക്കും എന്ന കാര്യം ഉറപ്പാണ്.