- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാപുവ ന്യൂ ഗിനിയയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ബൗഗന്‍വില്ലെ അമേരിക്കയുടെ ഭാഗമാവുമോ? സ്വര്‍ണത്തിന്റെ അക്ഷയ ഖനിയായ ഓസ്ട്രേലിയയുടെ തീരത്തുള്ള പ്രദേശം സ്വന്തമാക്കാന്‍ നീക്കങ്ങളുമായി ട്രംപ്; ചൈനക്കെതിരെയുള്ള അടുത്ത നീക്കമായി കണ്ട് ലോകം
പപുവ ന്യൂ ഗ്വിനിയ: ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകാനൊരുങ്ങുന്ന ബൗഗന്‍വില്ലെയുടെ മനസ്സ് മാറുന്നുവോ? പപുവ ന്യൂ ഗ്വിനിയയുടെ (പിഎന്‍ജി) കിഴക്കന്‍ ഭാഗത്തുള്ള വിദൂരമായ പ്രദേശമാണ് ബൗഗന്‍വില്ലെ. പപുവ ന്യൂ ഗ്വിനിയയുടെ ഭാഗമായ ഈ പ്രദേശം സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമായി ശ്രമിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കഷ്ടതകള്‍ക്കും ആഭ്യന്തര സംഘര്‍ങ്ങള്‍ക്കുമെല്ലാം അറുതി വരുത്തിക്കൊണ്ട് പപുവ ന്യൂ ഗ്വിനിയയില്‍ നിന്ന് സ്വതന്ത്രമാകാന്‍ ജനങ്ങള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. ഇതോടെയാണ് ബൗഗന്‍വില്ലെ എന്ന പുതിയ രാജ്യം ഉണ്ടാകുമെന്ന് കരുതി. 2019ലെ ഹിത പരിശോധനയ്ക്ക ശേഷവും അത് നടന്നില്ല. അതിനിടെ പുതിയ ആവശ്യം ബൗഗന്‍വില്ലെയില്‍ നിന്നുയരുകയാണ്. അവര്‍ക്ക് അമേരിക്കയ്‌ക്കൊപ്പം ചേരുന്നതിനാണ് കൂടുതല്‍ ഇഷ്ടം എന്നാണ് റി്‌പ്പോര്‍ട്ടുകള്‍.
നിലവില്‍ പാപുവ ന്യൂ ഗിനിയയുടെ ഭാഗമായ ബൗഗന്‍വില്ലെ 2019-ല്‍ സ്വാതന്ത്ര്യത്തിനായി വോട്ട് ചെയ്തു, പക്ഷേ വോട്ടെടുപ്പ് ബാധകമല്ലായിരുന്നു. ഇപ്പോള്‍ ഒരു പ്രാദേശിക നേതാവ് പറയുന്നത്. അമേരിക്കയിലേക്ക് ചേരണമെന്നതാണ് അവരുടെ ആവശ്യം. ചൈനയുമായുള്ള ഭാവിയിലെ ഏത് യുദ്ധത്തിലും ദ്വീപിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ അമേരിക്കയ്ക്കും ഈ മേഖല ഏറെ പ്രധാനപ്പെട്ടതാണ്. ബൗഗന്‍വില്ലെയുടെ പ്രസിഡന്റും മുന്‍ വിമത കമാന്‍ഡറുമായ ഇസ്മായേല്‍ ടൊറോമയാണ് അമേരിക്കയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ശക്തമാക്കുന്നത്. ഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ 2027ല്‍ പൂര്‍ണ്ണ രാജ്യമായി മോറും.
അതിന് ശേഷം ബൗഗന്‍വില്ല അമേരിക്കയുടെ ഭാഗമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ലോകത്തിലെ ഏറ്റവും വലിയ ചെമ്പിന്റെയും സ്വര്‍ണ്ണത്തിന്റെയും സ്രോതസ്സുകളില്‍ ഒന്നായ പങ്കുണ ഖനി ഇവിടെയാണുള്ളത്. ഏകദേശം 60 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 5.84 ദശലക്ഷം ടണ്‍ ചെമ്പും ഏകദേശം 20 ദശലക്ഷം ഔണ്‍സ് സ്വര്‍ണ്ണവും ഇവിടെ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ സ്വര്‍ണ്ണ ഖനിയാണ് അമേരിക്കയ്‌ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നത്. അമേരിക്കന്‍ പ്രിസഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളാണ് ഈ ചര്‍ച്ചയ്ക്ക് കാരണമെന്നും വിലയിരുത്തുന്നുണ്ട്. ഇതിനെ ചൈന എങ്ങനെ കാണുമെന്നതാണ് നിര്‍ണ്ണായകം. ചൈനയ്‌ക്കെതിരെ ബൗഗന്‍വില്ലയെ തിരിക്കാനുള്ള ട്രംപിന്റെ നീക്കം ഏവരും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
ഏകദേശം 300,000 ആളുകളാണ് ഈ പ്രദേശത്തുള്ളത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ബുക്കയ്ക്ക് പുറത്തുള്ള ഗ്രാമങ്ങളിലും ബൗഗന്‍വില്ലെ ദ്വീപിലുള്ള മറ്റ് രണ്ട് പ്രധാന നഗരങ്ങളായ അരാവ, ബ്യൂണ്‍ എന്നിവിടങ്ങളിലുമാണുള്ളത്. 2011 ലെ സെന്‍സസ് പ്രകാരം ബൗഗന്‍വില്ലെയിലെ ജനസംഖ്യ 2,49,358 ആണ്. 1768ല്‍ കിഴക്കന്‍ തീരത്ത് കപ്പലിറങ്ങിയ ഫ്രഞ്ച് നാവികന്‍ ലൂയിസ് അന്റോയ്ന്‍ ഡി ബൗഗന്‍വില്ലെയുടെ പേരിലാണ് ഈ ദ്വീപ് പിന്നീട് അറിയപ്പെട്ടത്. മെലനേഷ്യന്‍ ഭാഷയാണ് ബൗഗന്‍വില്ലക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത്. പ്രാദേശിക ഭാഷയായി ടോക് പിസിന്‍ എന്ന ഇംഗ്ലീഷ് മിശ്രഭാഷയും പ്രചാരത്തിലുണ്ട്. ഇവക്ക് പുറമെ ഏതാണ്ട് 19 വ്യത്യസ്ത തദ്ദേശീയ ഭാഷകളെങ്കിലും ബൗഗന്‍വില്ലെക്കാര്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
19ാം നൂറ്റാണ്ടില്‍ ബൗഗന്‍വില്ലെയെ ജര്‍മ്മനി കോളനിവത്ക്കരിച്ചു. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയത്ത് ജപ്പാന്‍ ബൗഗന്‍വില്ലെയെ സൈനിക താവളമായി ഉപയോഗിച്ചിരുന്നു. അതിനുശേഷം 1975ല്‍ പാപ്പുവ ന്യൂ ഗ്വിനിയക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഓസ്‌ട്രേലിയയാണ് ഇവിടം ഭരിച്ചിരുന്നത്. 1998ല്‍ ബൗഗന്‍വില്ലെയുടെ വിമത ഗറില്ല സൈന്യവും പപുവ ന്യൂ ഗ്വിനിയ സേനയും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ 20,000 ത്തോളം പേര്‍ മരിച്ചിരുന്നു.