ബാഴ്‌സലോണ: ഏതാണ്ട് രാജ്യവ്യാപകമായി തന്നെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ സ്പെയിനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐബേരിയന്‍ ഉപദ്വീപിനെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. റോഡുകള്‍ ഏതാണ്ട് നിശ്ചലമായപ്പോള്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ തള്ളിക്കയറാന്‍ തുടങ്ങി. ഏതാനും നാളുകള്‍ കൂടി ഇത് തുടര്‍ന്നേക്കാമെന്ന ആശങ്ക കനക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

വൈദ്യുതിയില്ലാത്ത അവസ്ഥ രാജ്യമാകെ തന്നെ അസ്വസ്ഥത പടര്‍ത്തിയതോടെ രാത്രികാലങ്ങളിലെ സുരക്ഷ ഉറപ്പു വരുത്താന്‍ ഏകദേശം 30,000 പോലീസ് ഉദ്യോഗസ്ശ്ഥരെ ആഭ്യന്ത്രമന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. ആശങ്കാകുലരായ പ്രദേശവാസികളും വിനോദസസഞ്ചാരികളും അവശ്യ് സാധനങ്ങള്‍ വാങ്ങുന്നതിനും പണം എടുക്കുന്നതിനുമായി ഷോപ്പുകള്‍ക്ക് മുന്നിലും ബാങ്കുകള്‍ക്ക് മുന്നിലും തിരക്കുകൂട്ടുന്ന കാഴ്ചയാണെവിടെയും പെട്രോള്‍ പമ്പുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പല വീടുകളിലും പവര്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉറപ്പു വരുത്തിയിരിക്കുന്നത്.

വൈദ്യുതി വിതരണം തടസ്സപ്പെട്ടത് വിമാനത്താവളങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പല വിമാനങ്ങളും വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു. അടുത്ത ഒരു അറിയിപ്പുണ്ടാകുന്നതു വരെ യാത്ര ചെയ്യരുതെന്ന് പോര്‍ച്ചുഗലിലെ വിനോദ സഞ്ചാരികളോട് ടി എ പി എയര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്പെയിനിലും പോര്‍ച്ചുഗലിലും ട്രെയിന്‍ സര്‍വീസുകളും മെട്രോ സര്‍വ്വീസുകളും അടച്ചുപൂട്ടി. പെട്ടെന്ന് വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ ഇടയാക്കിയതിനുള്ള കാരണം വ്യക്തമല്ല എന്ന് പറഞ്ഞ സ്പാനിഷ് പ്രധാനമന്ത്രി പക്ഷെ 60 ശതമാനം ഭാഗങ്ങളിലും അത് പുനസ്ഥാപിച്ചിട്ടുണ്ട് എന്നും പറഞ്ഞു.

ഏതാനും മണിക്കൂറുകളില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് പോര്‍ച്ചുഗല്‍ ആക്ടിംഗ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, ഫ്രാന്‍സിലെയും മൊറോക്കോയിലേയും വൈദ്യുതിയ സ്പെയിനില്‍ നിന്നും വ്യത്യസ്തമായി സ്വന്തം സ്രോതസ്സുകളെ മാത്രം ആശ്രയിക്കുന്ന പൊര്‍ച്ചുഗലില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ സ്പെയിനില്‍ ആവശ്യമായതിലും കൂടുതല്‍ സമയം വേണ്ടിവരും എന്നാണ് കരുതുന്നത്.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ സ്പെയിനിലെ ആണവോര്‍ജ്ജ പ്ലാന്റുകളുടെ പ്രവര്‍ത്തനം സ്വയം നിലയ്ക്കുകയായിരുന്നു. എന്നാല്‍, അവയുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ആണവറിയാക്ടറുകള്‍ എല്ലാം തന്നെ സുരക്ഷിതമാണെന്ന് ന്യൂക്ലിയാര്‍ സേഫ്റ്റി കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിലും സ്ഥിതി വ്യത്യസ്തമല്ല, നിലവിലെ എല്ലാ സ്രോതസ്സുകളും പരമാവധി ഉപയോഗിച്ചാല്‍ പോലും സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്താന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടി വരും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പോര്‍ച്ചുഗലിലെ വൈദ്യുതി വിതരണം തകരാറിലാകുവാന്‍ കാരണം സ്പാനിഷ് ഇലക്ട്രിസിറ്റി ഗ്രിഡില്‍ പെട്ടെന്നുണ്ടായ ഒരു തകരാറാണ് എന്നാണ് പോര്‍ച്ചുഗല്‍ ഗ്രിഡിന്റെ വക്താവ് പറഞ്ഞത്. വളരെ വിരളമായ ഒരു കാലാവസ്ഥാ പ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വക്താവ് അറിയിച്ചു.പ്രചോദിത കാലാവസ്ഥാ വ്യതിയാനം എന്ന ഈ പ്രതിഭാസം അന്തരീക്ഷത്തിലെ അമിതമായ ചൂട് മൂലം സംഭവിക്കുന്നതാണ്. ഈ പ്രതിഭാസം ഗ്രിഡില്‍ ക്രമരഹിതമായ പവര്‍ ഓസിലേഷനുകള്‍ക്ക് കാരണമാകുന്നു. അതിന്റെ ഫലമായി ഗ്രിഡിന്റെ ചിലയിടങ്ങളില്‍ വോള്‍ട്ടേജും ആവൃത്തിയും വ്യത്യാസപ്പെടുന്നു. ഇതോടെ ഗ്രിഡിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അധിക വൈദ്യുതി ഒഴുകുകയും ഉപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.