- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് സൈനിക താവളം അക്രമിച്ചതിന് ഭീകര സംഘടനയില്‍ പെടുത്തിയ ഫലസ്തീന്‍ സമരക്കാര്‍ നിരോധനം മറികടന്ന് ഇന്നലെ യുകെയില്‍ എമ്പാടും പ്രതിഷേധത്തിനിറങ്ങി; ജൂതരാഷ്ട്രം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച നൂറിലേറെ പേര്‍ ബ്രിട്ടണില്‍ അറസ്റ്റില്‍
ലണ്ടന്‍: ജൂതരാഷ്ട്രം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിനെത്തിയ, ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്തിയ ഫലസ്തീന്‍ അനുകൂല സംഘടനയുടെ 100 ല്‍ അധികം പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, എഡിന്‍ബര്‍ഗ്, ട്രൂറോ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പ്രതിഷേധം അരങ്ങേറിയത്. ഈ മാസം ആദ്യമായിരുന്നു ഫലസ്തീന്‍ ആക്ഷന്‍ എന്ന ഈ സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. അതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
ഡിഫെന്‍ഡ് അവര്‍ ജ്യൂറീസ് എന്ന സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തില്‍ 'ഞാന്‍ വംശഹത്യയെ എതിര്‍ക്കുന്നു', 'ഞാന്‍ ഫലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്നു' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ വെച്ച് 66 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകര വിരുദ്ധ നിയമം 2000 ലെ സെക്ഷന്‍ 13 പ്രകാരമാണ് അറസ്റ്റ് നടന്നത്ത്. അതേസമയം ഈ പ്രതിഷേധത്തിനെതിരെ ഇസ്രയേല്‍ അനുകൂലികളും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രകടനത്തിനെത്തിയിരുന്നു. വംശഹത്യ നടക്കുന്നില്ലെന്നും, ഇനിയും 50 ബന്ധികള്‍ ഭീകരരുടെ തടവിലാണെന്നുമൊക്കെയായിരുന്നു അവരുടെ പ്ലക്കാര്‍ഡുകള്‍ ഓര്‍മ്മിപ്പിച്ചിരുന്നത്. ഇസ്രയേല്‍ അനുകൂല പ്രകടനത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
ജൂത രാഷ്ട്രം തുലയട്ടി, ഫാസിസ്റ്റ് ഭരണം തുലയട്ടെ എന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ചില ഫലസ്തീന്‍ അനുഭാവികള്‍, ഇസ്രയേല്‍ അനുകൂല പ്രകടനത്തിനെതിരെ പ്രതിഷേധിച്ചതായി ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണച്ചതിന് ഇന്നലെ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. സമാനമായ കാരണത്തീീല്‍ ബ്രിസ്റ്റോളില്‍ 17 പേരും, കോണ്‍വാളിലെ ട്രൂറോ കത്തീഡ്രലിന് സമീപത്ത് വെച്ച് എട്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവരും കസ്റ്റഡിയില്‍ തുടരുകയാണ്.
ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നെടുനീളം പാലസ്തീനെ പിന്തുണച്ച്, ഇസ്രയേലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്ന ഫലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ ഇക്കഴിഞ്ഞ ജൂലായ് 5 ന് ആയിരുന്നു സര്‍ക്കാര്‍ നിരോധിച്ചത്. സംഘടനയില്‍ അംഗത്വം ഉണ്ടാവുക, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടും. തീവ്രവാദ വിരുദ്ധ നിയമം 2020 ന് കീഴില്‍ 14 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ ഇടയുള്ള കുറ്റമാണിത്. നിരോധനത്തിനു കീഴില്‍, മുദ്രാവാക്യം വിളിച്ചോ, സൂചനകള്‍ നല്‍കുന്ന വസ്ത്രങ്ങള്‍ ധരിച്ചോ, പതാക പോലുള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചോ, മുദ്രാവാക്യം മുഴക്കിയോ സംഘടനയ്ക്ക് പിന്തുണ നല്‍കുന്നതും, കുറ്റകൃത്യമായി പരിഗണിക്കപ്പെടും.
ലണ്ടനില്‍, പാര്‍ലമെന്റ് ചത്വരത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധക്കാര്‍ ഒത്തു കൂടിയത്. അവിടെ വെച്ചാണ് 55 പേര്‍ അറസ്റ്റിലായതും. തലസ്ഥാനത്തെ വൈറ്റ്‌ഹോള്‍ പരിസരത്ത് പാലസ്തീന്‍ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത മറ്റ് എട്ട് പ്രവര്‍ത്തകരും ക്രമസമാധാന ഭംഗം വരുത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റ് ചെയ്തവരില്‍ ചിലരെ കൈവിലങ്ങ് അണിയിച്ചാണ് കൊണ്ടുപോയത്. അതേസമയം, യഹൂദ രാഷ്ട്രത്തിനെതിരെയുള്ള വെറുപ്പ് മൂടിവയ്ക്കാനാണ് വംശഹത്യ ആരോപണം ഉയര്‍ത്തുന്നത് എന്നാണ് ഇസ്രയേല്‍ അനുകൂലികള്‍ പറയുന്നത്.