- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലൂചിസ്താന് നാഷണല്‍ പാര്‍ട്ടിയുടെ റാലിക്കിടെ ക്വറ്റയില്‍ സ്‌ഫോടനം; ഇറാന്‍ അതിര്‍ത്തിയ്ക്ക് അടുത്തെ പൊട്ടിത്തെറി; ബലൂച് വികാരം അതിശക്തമാകുന്നു; പാക്കിസ്ഥാനില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അതിരൂക്ഷം; എല്ലാം ഏറ്റെടുത്ത് ഇത്തിഹാദുള്‍ മുജാഹിദീന്‍
കാബൂള്‍: പാക്കിസ്ഥാനില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ നടന്ന സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്് അനുസരിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. ബലൂചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 14 പേരും ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു.
ബലൂചിസ്താന്‍ നാഷണല്‍ പാര്‍ട്ടിയുടെ റാലിക്കിടെയാണ് ക്വറ്റയില്‍ സ്‌ഫോടനം നടന്നത്. നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ പരിപാടിക്കിടെ നടന്ന സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കുണ്ട്. പലരുടേയും നില ഗുരുതരമാണ്. പാര്‍ട്ടി നേതാവായ അഖ്താര്‍ മെങ്ഗാള്‍ പ്രസംഗിച്ചതിന് ശേഷം വേദി വിടുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ബലൂചിസ്താന് കൂടുതല്‍ അവകാശങ്ങളും നിക്ഷേപങ്ങളും ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് റാലി നടത്തിയത്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ അര്‍ധസൈനികരാണ്.
സൈനിക വാഹനങ്ങളുടെ കോണ്‍വോയ് കടന്നുപോകുന്നതിനിടെയാണ് ഇതിലേക്ക് വാഹനം ഇടിച്ചുകയറ്റി സ്്‌ഫോടനം നടത്തിയത്. ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടന്ന ചാവേറാക്രമണത്തില്‍ ആറ് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ബാനു സിറ്റിയിലുള്ള അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി ഒരാള്‍ ഇവിടേക്ക് ഇരച്ചുകയറി സ്‌ഫോടനം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ എത്തിയ അഞ്ച് ചാവേറുകളെ സൈന്യം വധിച്ചു. ഇത്തിഹാദുള്‍ മുജാഹിദീന്‍ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ബലൂചിസ്താനില്‍ നിരവധി വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ സൈന്യത്തെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവുമധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാക്കിസ്ഥാനിലെ ഏറ്റവും വലുതും വിഭവസമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. എന്നാല്‍ രാജ്യത്തെ ഏറ്റവും താണ ജീവിത നിലവാരം പുലര്‍ത്തുന്നവര്‍ താമസിക്കുന്നത്, ഇവിടെയാണ്. 2014 മുതല്‍ ചൈന തങ്ങളുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സംരംഭവുമായി ബന്ധിപ്പിച്ച് ബലൂചിസ്ഥാനില്‍ ഒരു റോഡ്-ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി നിര്‍മ്മിക്കുന്നതില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.
എന്നാല്‍ നാട്ടുകാര്‍ പറയുന്നത് ഇവിടെ നേട്ടങ്ങള്‍ കൊയ്യുന്നത് പുറത്തുനിന്നുള്ളവര്‍ മാത്രമാണ് എന്നാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെ ആക്രമണങ്ങളില്‍ 782 പേരാണ് കൊല്ലപ്പെട്ടത്.