- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേ..ആർ വാർ ക്രിമിനൽസ്..; ഹേറ്റ് ദം..!!; മെലാനിയയുടെ കൈപിടിച്ച് ലണ്ടനിൽ കാൽ കുത്തിയ ട്രംപ് കണ്ടത് ആയിരകണക്കിന് ജനങ്ങളുടെ കൂട്ട മുറവിളി; തെരുവിലെങ്ങും പ്രതിഷേധം അണപൊട്ടി; പുടിന്റെയും നെതന്യാഹുവിന്റേയും ഫേസ് മാസ്ക് ധരിച്ച് പ്രകടനം; നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് പോലീസ്; നാളെ ഒരു വലിയ ദിവസമെന്ന് പറഞ്ഞ മഹാന് ഓടേണ്ടി വരുമോ?
ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ലണ്ടൻ നഗരത്തിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 'ട്രംപിനെ പുറത്താക്കുക', 'ട്രംപിനെ തടയുക' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിപ്പിടിച്ച് പ്രതിഷേധക്കാർ നഗരത്തിലൂടെ മാർച്ച് നടത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, വിവാദ വ്യക്തിത്വമായ ആൻഡ്രൂ ടേറ്റ് എന്നിവരുടെ വേഷം ധരിച്ചും ചിലർ പ്രതിഷേധത്തിൽ പങ്കെടുത്തു.
റഷ്യ-യുക്രൈൻ സംഘർഷം, ഗസ്സയിലെ ഇസ്രായേൽ നടപടികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു. ലൈംഗിക കുറ്റവാളിയായി ആരോപിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങളും ചില പ്ലക്കാർഡുകളിൽ ഇടം നേടിയിരുന്നു. എപ്സ്റ്റീനുമായി ട്രംപിന് സൗഹൃദമുണ്ടെന്ന തരത്തിലുള്ള തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു.
എപ്സ്റ്റീനൊപ്പം ട്രംപ് നിൽക്കുന്ന ചിത്രം പ്രദർശിപ്പിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച നാല് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് ബ്രിട്ടൻ തങ്ങളുടെ യുഎസ് അംബാസഡറെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ലണ്ടൻ സന്ദർശനം.
ഏകദേശം അയ്യായിരത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി പോലീസ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിക്കാൻ 1600-ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വിദ്വേഷത്തിനും വിഭജനത്തിനും ഏകാധിപത്യത്തിനുമെതിരെ ബ്രിട്ടൻ നിലകൊള്ളുന്നുവെന്ന് ലോകത്തിനും ഭരണകൂടത്തിനും കാണിച്ചുകൊടുക്കാനുള്ള അവസരമായാണ് ഈ പ്രതിഷേധത്തെ കാണുന്നതെന്ന് 'സ്റ്റോപ്പ് ട്രംപ്' കൂട്ടായ്മയുടെ വക്താവ് പറഞ്ഞു. ലണ്ടനിലെ പ്രതിഷേധത്തിന് പുറമെ, സ്കോട്ട്ലൻഡിലെ എഡിൻബറോയിലും സമാനമായ രീതിയിൽ ട്രംപിനെതിരെ പ്രതിഷേധങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പത്നി മെലാനിയയും ലണ്ടനിൽ എത്തി. നാളെ വലിയൊരു ദിവസമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിൽ സൈനിക പരേഡുകൾ, റെഡ് ആരോസ് എയർഷോ, സ്റ്റേറ്റ് ബാങ്ക്വറ്റ് എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ നടക്കും. സന്ദർശനത്തിനിടയിൽ പ്രതിഷേധങ്ങൾക്കും മറ്റ് അനിഷ്ട സംഭവങ്ങൾക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
നാളെ യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായി ട്രംപിൻ്റെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ചാൾസ് മൂന്നാമൻ രാജാവിൻ്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിൻഡ്‌സർ കാസിലിൽ ഡൊണാൾഡ് ട്രംപിനും പത്നി മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.