- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2004 മുതല്‍ 2009 വരെ ഇറാഖില്‍ സേവനമനുഷ്ഠിച്ച അമേരിക്കന്‍ സൈനികന്‍; അക്രമിയായ്ക്കുള്ളത് ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം; കത്തിയ പള്ളി അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്ഫോടക വസ്തുക്കളും; പള്ളി പ്രസിഡന്റിന്റെ മരണത്തിന് തൊട്ടടുത്ത ദിനം ആക്രമണം; മിഷിഗണിലേത് 'ഭീകര' ആക്രമണമോ? സാന്‍ഫോര്‍ഡിന്റെ പകയില്‍ അവ്യക്തത തുടരുന്നു
ന്യുയോര്‍ക്ക്: അമേരിക്കയിലെ മിഷിഗണിലെ ഒരു മോര്‍മോണ്‍ പള്ളിയില്‍ ആക്രമണം നടത്തി നാല് പേരെ വധിക്കുകയും പളളിക്ക് തീയിടുകയും ചെയ്ത സംഭവത്തിലെ പ്രതിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നു. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡിനെ പോലീസ് വെടി വെച്ചു കൊന്നിരുന്നു. സാന്‍ഫോര്‍ഡ് ഇറാഖുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ ആയിരുന്നുന എന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാവിലെ 10.25 ഓടെയാണ് ഗ്രാന്‍ഡ് ബ്ലാങ്കിലെ ദ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ ലാറ്റര്‍-ഡേ സെയിന്റ്സ് പള്ളിയില്‍ ഒരു ആരാധനയ്ക്കായി ഒത്തുകൂടിയ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് നേരെ ഇയാള്‍് വെടിയുതിര്‍ത്തത്. വെടിയേറ്റ രണ്ടുപേര്‍ മരിച്ചതായി രാത്രി തന്നെ പോലീസ് സ്ഥിരീകരിച്ചു, തീ അണച്ചതിനുശേഷം കത്തിനശിച്ച പള്ളിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. എന്നാല്‍ ആക്രമണത്തിന് ഇരയായ കുറേ ആളുകള്‍ ആരാണെന്ന കാരണെം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പള്ളിയിലേക്ക് പോയ ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ അടിയന്തരമായി അറിയിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളി ഇതുവരെ പൂര്‍ണ്ണമായും വൃത്തിയാക്കിയിട്ടില്ല. ഉദ്യോഗസ്ഥര്‍ ഇപ്പോഴും മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പള്ളിക്ക് തീയിടുന്നതിന് മുമ്പ് സാന്‍ഫോര്‍ഡ് ഏതെങ്കിലും തരത്തിലുള്ള ഇന്ധനം ഇതിനായി ഉപയോഗിച്ചതായി കരുതപ്പെടുന്നു. അത് ഗ്യാസോലിന്‍ ആണെന്നാണ് സൂചന.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. പക്ഷേ അവ തീപിടുത്തത്തിന് ഉപയോഗിച്ചതാണോ എന്ന് സ്ഥിരീകരിച്ചില്ല. ഇത് കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് എന്നാണ് പറയപ്പെടുന്നത്. അക്രമിയായ സാന്‍ഫോര്‍ഡിന് ഭാര്യയും കുട്ടികളുമുണ്ട്. 2004 മുതല്‍ 2009 വരെ ഇയാള്‍ ഇറാഖില്‍ സേവനമനുഷ്ഠിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഇവരില്‍ ഒരാളുടെ
നില ഗുരുതരമാണ്. പ്രാര്‍ത്ഥനക്കായി പള്ളിയിലെത്തിയ പലരും ജീവന്‍ പണയപ്പെടുത്തിയാണ് അവിടെ ഉണ്ടായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സാന്‍ഫോര്‍ഡ് തന്റെ വാഹനം കെട്ടിടത്തിന്റെ മുന്‍വാതിലിലൂടെ ഇടിച്ചുകയറ്റിയതിന് ശേഷമാണ് ഒരു അസോള്‍ട്ട് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. ആക്രമണം നടക്കുന്ന സമയത്ത് പള്ളിക്കുള്ളില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നു. ആ്ക്രമണം നടത്തി മിനിട്ടുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമിയെ വധിക്കുകയായിരുന്നു. സാന്‍ഫോര്‍ഡിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിക്കും.
സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചിട്ടുണ്ട്. ആക്രമണം നടന്ന പള്ളിയുടെ പ്രസിഡന്റായിരുന്ന റസ്സല്‍ എം. നെല്‍സണ്‍ മരിച്ച് ഒരു ദിവസത്തിന് ശേഷമാണ് മാരകമായ വെടിവയ്പ്പ് ഉണ്ടായത്. 101 വയസുകാരനായിരുന്ന അദ്ദേഹം സഭയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരുന്നു.