ടെല്‍ അവീവ്: ഗാസയില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി പോലും ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ചും അവരെ അത്തരത്തില്‍ ഉപദ്രവിക്കുന്ന ഫലസ്തീന്‍ പുരുഷന്മാരെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ ഇസ്രയേല്‍ അധികൃതര്‍ തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് രംഗത്തെത്തിയതും ചര്‍ച്ചയായി. എന്നാല്‍ ഹമാസിന്റെ കൊടുംക്രൂരതകള്‍ തുറന്നുപറഞ്ഞ ഇസ്രായേലി പൗരന്‍ ടാല്‍ ഷോഹാമിന്റെ വെളിപ്പെടുത്തലുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.

ഇസ്രായേലി പൗരന്‍ ടാല്‍ ഷോഹാമിനെ ഹമാസ് ഭീകരര്‍ 505 ദിവസത്തോളമാണ് തടവിലാക്കിയത്. 2023 ഒക്ടോബര്‍ 7-ന് നടന്ന ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തില്‍ താനും കുടുംബവും തടവിലാക്കപ്പെട്ടതിന്റെ ഭീകരതകളാണ് അദ്ദേഹം വിവരിക്കുന്നത്. കിഴക്കന്‍ ഗാസയിലെ തന്റെ ജന്മനാടായ കിബ്റ്റൂസ് ബെറിയില്‍, അന്നുണ്ടായ ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ നാട്ടില്‍ മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ എന്നാല്‍ ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് സംഭവിച്ചതിന്റെ ഭയം അദ്ദേഹത്തെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ദീര്‍ഘകാല സമാധാനം അസാധ്യമെന്ന് ടാല്‍ ഷോഹാമിന്റെ ആശങ്ക.

തന്റെ വീട് ഇപ്പോഴും ഒരു 'വലിയ ശ്മശാനം' പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും, ഒക്ടോബര്‍ 7 ലെ ഓര്‍മ്മകള്‍ തന്നെ വേട്ടയാടുകയാണെന്നും, തങ്ങളെ മൃഗങ്ങളോടെന്ന് പോലെയാണ് അവര്‍ പെരുമാറിയിരുന്നതെന്നും ടാല്‍ ഷോഹാം പറയുന്നു. ഹമാസ് തീവ്രവാദികള്‍ ടാല്‍ ഷോഹാമിനെയും ഭാര്യ അഡിയെയും അവരുടെ രണ്ട് മക്കളെയും ഒക്ടോബര്‍ 7-ന് തടവിലാക്കി ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. 505 ദിവസത്തെ തടവില്‍ ക്രൂരമായ അനുഭവങ്ങളുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി. 'അവര്‍ ഞങ്ങളോട് പെരുമാറിയത് മൃഗങ്ങളോടെന്ന പോലെയായിരുന്നു. ജീവനുവേണ്ടി അവര്‍ എന്നും വിലപേശി. ആ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നു', ടാല്‍ ഷോഹാം പറയുന്നു.

ഏകദേശം ഒന്നരവര്‍ഷത്തിലധികം സമയം. തടവറയില്‍ മൃഗങ്ങളേക്കാള്‍ മോശമായ അവസ്ഥയായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടപ്പിലായ വെടിനിര്‍ത്തലിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മോചിതനായത്.

ഇറാനെതിരെയും ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തികള്‍, സിറിയയിലെ സായുധ ഗ്രൂപ്പുകള്‍ എന്നിവയ്ക്കെതിരെ ഇസ്രായേല്‍ സൈനിക ആക്രമണം നടത്തിയതിനാല്‍ ദീര്‍ഘകാല സമാധാനം സാധ്യമാണോ എന്ന് ഷോഹാം സംശയിക്കുന്നു. തടവില്‍ കഴിഞ്ഞ് കാലത്ത് ഇസ്രായേല്‍ വിരുദ്ധത അവരില്‍ എത്രമാത്രം ഉണ്ടായിരുന്നുവെന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് അദ്ദേഹം പറയുന്നു.

അവര്‍ വളര്‍ന്നതും അവരുടെ കുട്ടികളെ വളര്‍ത്തുന്നതും ഏത്രമാത്രം വിദ്വേഷം ഉള്ളില്‍ നിറച്ചുകൊണ്ടാണെന്ന് മനസിലാക്കുന്നതായും അദ്ദേഹം പറയുന്നു. ടാല്‍ ഷോഹാമിന്റെ തടവുകാലയളവിലെ ആദ്യ എട്ട് മാസം ഗാസയിലെ തടങ്കലിലായിരുന്നുവെങ്കില്‍ പിന്നീടുള്ള ജീവിതം ടണലിനുള്ളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദ്ദേഹത്തെ തുരങ്കത്തിലേക്ക് കൊണ്ടുപോയത്. അതിന് മുന്‍പ് ഗാസയിലെ ന ഗരത്തിലൂടെ ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളില്‍ ഷോഹാമിനെ കൊണ്ടുപോയി. അതിന് മുന്‍പു കണ്ണും കെട്ടിയിരുന്നു.

ഇടുങ്ങിയ സെല്ലായിരുന്നു ഷോഹാമിനെയും മറ്റൊരു തടവുകാരനെയും പാര്‍പ്പിച്ചിരുന്നത്. കോണ്‍ക്രീറ്റ് ഭിത്തികള്‍, മണല്‍ കൊണ്ടുള്ള തറ, നാല് മെത്തകള്‍, ടോയ്ലറ്റിനുള്ള ഒരു ദ്വാരം ഇങ്ങനെയായിരുന്നു ആ സെല്ലിന്റ ഘടന. പലപ്പോഴും ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെട്ടു.

മൃഗങ്ങളെപ്പോലും ഇത്രയും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ സൂക്ഷിക്കില്ല, പക്ഷേ അവര്‍ ഞങ്ങളോട് പെരുമാറിയത് ഇങ്ങനെയാണ്,'' ഷോഹാം പറയുന്നു. ശാരീരിക പീഡനത്തിന് പുറമേ മാനസികമായു അവരെ പീഡിപ്പിച്ചു. ചിലപ്പോള്‍ അവരില്‍ ആരെയാണ് അടുത്തതായി വധിക്കേണ്ടതെന്ന് തീരുമാനിക്കണമെന്ന് അവരോട് തന്നെ ഹമാസ് ഭീകരര്‍ ആവശ്യപ്പെടുമായിരുന്നു. ഷോഹാമിന്റെ സഹ തടവുകാരില്‍ രണ്ട് പേര്‍, ഗൈ ഗില്‍ബോവ-ദലാല്‍, എവ്യാതര്‍ ഡേവിഡ് എന്നിവര്‍ ഗാസയില്‍ തന്നെ തുടര്‍ന്നു. പിന്നീട് ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ഡേവിഡിന്റെ മെലിഞ്ഞ നിലയിലുള്ള ദൃശ്യങ്ങള്‍ ഇസ്രായേലിലും വിദേശത്തും പ്രതിഷേധം ആളിക്കത്തി. ''അവരുടെ ജീവനെ കുറിച്ച് എനിക്ക് ശരിക്കും ഭയമുണ്ട്. നിങ്ങള്‍ക്കറിയാമോ, ആ മൃഗങ്ങളുടെ കൈകളില്‍ ഇപ്പോഴും ഗാസയില്‍ 20 ജീവനുള്ള ബന്ദികള്‍ ഉണ്ട്,'' ഷോഹാം പറഞ്ഞു.

ടാല്‍ ഷോഹാമിനെ കൂടാതെ ഭാര്യയെയും കുട്ടികളെയും ഭാര്യാതൃമാതാവിനെയും ബന്ധുക്കളെയും തട്ടിക്കൊണ്ടുപോയതായും ഭാര്യാപിതാവ് അവ്ഷലോം കൊല്ലപ്പെട്ടതായും അദ്ദേഹം അറിഞ്ഞത് ഒരു മാസത്തിലേറെ കഴിഞ്ഞാണ്. 2023 അവസാനത്തില്‍ നടന്ന ആദ്യ ബന്ദി മോചന ഇടപാടില്‍ ഭാര്യയെയും കുട്ടികളെയും മോചിപ്പിച്ചു. ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ ഏകദേശം 1,200 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സാധാരണക്കാരായിരുന്നു. ഇതിന് മറുപടിയായി ഇസ്രായേല്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഗാസയില്‍ ആക്രമണം നടത്തിയത്. അന്ന് ഒക്ടോബറില്‍ ഹമാസ് ഭീകരര്‍ ഷോഹാമിനെയും 250 ഓളം പേരെയും ഗാസയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു.