- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് മോശമായി പെരുമാറുന്നത് തുടരുകയാണെങ്കില്‍ അവരെ 'നേരെയാക്കാന്‍' ഗാസയിലേക്ക് സേനയെ അയക്കും; കരാര്‍ ലംഘനം തുടര്‍ന്നാല്‍ ഹമാസിന്റെ അന്ത്യം 'വേഗതയേറിയതും, രോഷാകുലവും, ക്രൂരവും' ആയിരിക്കും; ഗാസ കരാര്‍ അട്ടിമറി ഭീഷണിയില്‍: ഹമാസിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്; പശ്ചിമേഷ്യ വീണ്ടും പുകയുന്നു
വാഷിംഗ്ടണ്‍: ഗാസയിലെ സമാധാനക്കരാര്‍ ഭീഷണിയില്‍. പശ്ചിമേഷ്യ ഏത് സമയവും വീണ്ടും യുദ്ധത്തിലേക്ക് പോകും. അതിനിടെ ഹമാസിന് കടുത്ത മുന്നറിയിപ്പുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കരാര്‍ ലംഘനം തുടര്‍ന്നാല്‍ ഹമാസിന്റെ അന്ത്യം 'വേഗതയേറിയതും, രോഷാകുലവും, ക്രൂരവും' ആയിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രണ്ട് ഇസ്രായേല്‍ സൈനികര്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ പ്രത്യാക്രമണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്. ഹമാസ് മോശമായി പെരുമാറുന്നത് തുടരുകയാണെങ്കില്‍, അവരെ 'നേരെയാക്കാന്‍' ഗാസയിലേക്ക് കനത്ത സേനയെ അയക്കാന്‍ തയ്യാറാണെന്ന് മിഡില്‍ ഈസ്റ്റിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി സഖ്യകക്ഷികള്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും, എന്നാല്‍ താന്‍ അവരോട് 'ഇതുവരെ വേണ്ട' എന്നാണ് പറഞ്ഞിട്ടുള്ളതെന്നും ട്രംപ് വെളിപ്പെടുത്തി. ഹമാസ് ശരിയായ പാതയില്‍ വരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇസ്രായേലില്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി അടിയന്തര ചര്‍ച്ചകള്‍ക്കായി എത്തിച്ചേര്‍ന്നിട്ടുണ്ട്. സമാധാനക്കരാര്‍ പ്രതിസന്ധിയിലായ അതീവ നിര്‍ണ്ണായക സാഹചര്യത്തിലാണ് ഈ ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്. ഇസ്രായേല്‍ സൈനികരുടെ മരണം മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലെ ഇപ്പോഴത്തെ 'സ്‌നേഹവും ആത്മാവും ആയിരം വര്‍ഷത്തിനിടെ കണ്ടിട്ടില്ലാത്തത്ര മനോഹരമാണ്' എന്നും ട്രംപ് അഭിപ്രായപ്പെട്ടു. സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യങ്ങള്‍ക്കും, ഇസ്രായേലിനും, അതുപോലെ മിഡില്‍ ഈസ്റ്റിനും അമേരിക്കയ്ക്കും നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും ഇന്തോനേഷ്യക്കും അതിന്റെ നേതാവിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇതിനിടെ, ഗാസ മേഖല അരാജകത്വത്തിലേക്ക് കൂപ്പുകുത്തി എന്നും, ഫാലസ്തീന്‍കാരെ ഹമാസ് ശക്തികള്‍ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്തുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.