- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലരുടേയും കാലുകള്‍ ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് അടിച്ചൊടിച്ചു; ആളുകളെ ചവിട്ടുന്നത് കാല്‍മുട്ടു കൊണ്ടും; ഫലസ്തീന്‍ പൗരന്മാരെ പീഡിപ്പിക്കുന്നത് അതിക്രൂരമായി; വീഡിയോ കണ്ട് ഞെട്ടി ആഗോള നേതാക്കാള്‍; വെടിയേറ്റ് പിടയുന്നവരേയും വെറുതെ വീടാത്ത ഭീകരത; സമാധാന ഉടമ്പടിയെ തകര്‍ത്ത് ഹമാസ് ക്രൂരത
ജെറുസേലം: ഗാസയില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം കുറയ്ക്കുമ്പോള്‍ ഹമാസ് ഭീകരര്‍ വീണ്ടും പിടിമുറുക്കുകയാണ്. ഫലസ്തീന്‍കാരെ അതിക്രൂരമായ രീതിയിലാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. പലരുടേയും കാലുകള്‍ ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് ഒടിച്ചതായും കാല്‍മുട്ടുകൊണ്ട് ആളുകളെ ചവിട്ടിമെതിക്കുന്നതും വീഡിയോകളില്‍ കാണാം.
ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമമായ എക്സിലാണ് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാസാ മുനമ്പില്‍ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനായി ഹമാസ് ഫലസ്തീന്‍ പൗരന്‍മാെര ക്രൂരമായി പീഡിപ്പിക്കുകയാണ് എന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഗാസയെ സൈനികവല്‍ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയാണ്. മുഖംമൂടി ധരിച്ച ഹമാസ് തീവ്രവാദികള്‍ രണ്ട് പുരുഷന്മാരെ നിലത്തുകൂടി വലിച്ചിഴച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. മര്‍ദനത്തില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ അവര്‍ മുഖത്തിന് മുന്നില്‍ കൈകള്‍ നീട്ടി വേദനയോടെ നിലവിളിക്കുന്നത് കാണാം. ഇതിന് പിന്നാലെ ഒരു സംഘം ആളുകള്‍ മര്‍ദ്ദനമേറ്റവര്‍ക്ക് ചുറ്റും തടിച്ചുകൂടി അവര്‍ക്ക് നേരേ തോക്ക് ചൂണ്ടുന്നതും കാണാം.
തലയില്‍ ഒരു കറുത്ത സഞ്ചി ചുററിവെയ്ച്ചിട്ടുള്ള ഒരാള്‍, കൈകള്‍ പിന്നില്‍ കയറുകൊണ്ട് ബന്ധിക്കപ്പെട്ട നിലയില്‍ വേദനയോടെ നിലത്ത് കിടക്കുന്നത് കാണാം. അക്രമികള്‍ അയാളുടെ ശരീരത്തില്‍ അവരുടെ കാല്‍മുട്ടുകള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയാണ്. തുടര്‍ന്ന് അക്രമികള്‍ ഇയാളെ ഒരു വാഹനത്തിനരികില്‍ ഉപേക്ഷിച്ച്് പോകുമ്പോള്‍ മുഖം മൂടി ധരിച്ച മൂന്ന് പേര്‍ അവിടെയത്തി വലിയ വടികള്‍ ഉപയോഗിച്ച് ഈ മനുഷ്യനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം. അവര്‍ അയാളെ വീണ്ടും വലിച്ചിഴച്ച് മറ്റൊരാളിന്റം അടുത്തേക്ക് എറിയുന്നു. അയാളെ കെട്ടിയിട്ടിരിക്കുകയാണ്. തുടര്‍ന്ന് ഭീകരര്‍ ഇരുവരെയും തല്ലുകയും അവരുടെ കാല്‍മുട്ടുകളില്‍ വെടിവയ്ക്കുകയും ചെയ്യുന്നു. വെടിയേറ്റവര്‍ വേദന കൊണ്ട് നിലവിളിക്കുന്നതായി കാണാം.
ഹമാസ് ഭീകരരില്‍ ഒരാള്‍ വെടിയേറ്റ് പിടയുന്ന മനുഷ്യനെ ചവിട്ടുകയും അയാളുടെ മുഖം പിടിച്ച് മണ്ണില്‍ ഉരസുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു ക്ലിപ്പില്‍, മുഖംമൂടി ധരിച്ച രണ്ട് പുരുഷന്മാര്‍ കൈകള്‍ കൂട്ടിക്കെട്ടിയ ഒരാളിനെ ജനക്കൂട്ടിനിടിയിലൂടെ വലിച്ചിഴക്കുന്നത് കാണാം. തുടര്‍ന്ന് അവിടെയത്തിയ ഹമാസ് ഭീകരര്‍ അയാളെ ക്രൂരമായി തൊഴിക്കുകയാണ്. തുടര്‍ന്ന് ഭീകരര്‍ അയാളുടെ കാല്‍മുട്ടുകള്‍ തകര്‍ക്കുകയാണ്. ഈ മനുഷ്യന്റെ ശരീരം മുഴുവന്‍ ചോര പുരണ്ടിരിക്കുകയാണ്. ഇതെല്ലാം തന്നെ സാധാരണക്കാരായ ഫലസ്തീന്‍കാരെ ഭയപ്പെടുത്തുന്നതിന് വേണ്ടി ഹമാസ് ചെയ്യുന്നതാണ് എന്നാണ് കരുതപ്പെടുന്നത്.
ഹമാസ് നിരവധി ഫലസ്തീനികളെ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ച് ഒരു ആഴ്ച കഴിഞ്ഞപ്പോഴാണ് ഈ ഭയാനകമായ വീഡിയോ പുറത്തുവന്നത്. ഒക്ടോബര്‍ 14 ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍, ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം. തുടര്‍ന്ന്് ഈ ഏഴ് പേരും വെടിയേറ്റ് വീഴുകയാണ്. ഈ വീഡിയോയുടെ ആധികാരികത ഹമാസ് സ്ഥിരീകരിച്ചിരുന്നു. അമേരിക്ക മുന്‍കൈയെടുത്ത് സമാധാന ഉടമ്പടി ഉണ്ടാക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവം നടന്നത്.