- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കയില്‍ നിന്ന് അഭയാര്‍ത്ഥിയായ വന്നയാള്‍ താമസസ്ഥലത്തിന് മുന്‍പില്‍ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയ കുടിയേറ്റ വിരുദ്ധര്‍ കണ്ണില്‍ കണ്ടെതെല്ലാം നശിപ്പിച്ചു; അയര്‍ലണ്ടില്‍ പരക്കെ കലാപം; എങ്ങും ആശങ്ക
ഡബ്ലിന്‍: ആഫ്രിക്കയില്‍ നിന്ന് അഭയാര്‍ത്ഥിയായ വന്നയാള്‍ താമസസ്ഥലത്തിന് മുന്‍പില്‍ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതില്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയ കുടിയേറ്റ വിരുദ്ധര്‍ കണ്ണില്‍ കണ്ടെതെല്ലാം നശിപ്പിച്ചത് അയര്‍ലണ്ടില്‍ പ്രതിസന്ധിയാകുന്നു. അയര്‍ലണ്ടില്‍ പരക്കെ കലാപം തുടരുകയാണ്. അയര്‍ലന്‍ഡില്‍ കുടിയേറ്റ നയങ്ങളെച്ചൊല്ലി വര്‍ദ്ധിച്ചുവരുന്ന ജനരോഷത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. രാജ്യത്ത് കുടിയേറ്റ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ദ്ധിച്ചുവരികയാണ്.
പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 26 വയസ്സുകാരനായ ഒരു കുടിയേറ്റക്കാരന്‍ അറസ്റ്റിലായിട്ടുണ്ട്. മാസങ്ങളായി നാടുകടത്തല്‍ പട്ടികയിലുണ്ടായിരുന്ന ഇയാളുടെ അറസ്റ്റ് നഗരത്തില്‍ വ്യാപകമായ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും തിരികൊളുത്തി. ബുധനാഴ്ച രാത്രി നടന്ന പ്രതിഷേധങ്ങളില്‍ 23 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ളയാളെന്ന് കരുതുന്ന പ്രതി, ഏകദേശം ആറ് വര്‍ഷം മുമ്പാണ് അയര്‍ലന്‍ഡില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇയാളുടെ അഭയാര്‍ത്ഥി അപേക്ഷ (അന്താരാഷ്ട്ര സംരക്ഷണം) നിരസിക്കപ്പെടുകയും, ഈ വര്‍ഷം മാര്‍ച്ചില്‍ നാടുകടത്തല്‍ ഉത്തരവിന് വിധേയനാകുകയും ചെയ്തിരുന്നു. ക്ലോവര്‍ഹില്‍ ജില്ലാ കോടതിയില്‍ വീഡിയോ ലിങ്ക് വഴി ഹാജരാക്കിയ ഇയാളെ തുടര്‍നടപടികള്‍ക്കായി റിമാന്‍ഡ് ചെയ്തു. അറബിക് പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാള്‍ കോടതിയില്‍ സംസാരിച്ചത്.
ഡബ്ലിനില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സിറ്റി വെസ്റ്റ് ഹോട്ടലിന് പുറത്ത് വന്‍ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായി. പത്ത് വയസ്സുകാരിയെ ഒരു അഭയാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഏകദേശം ആയിരത്തോളം പേര്‍ തെരുവിലിറങ്ങിയത്. പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കവെ, ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപം വെച്ചാണ് 26 വയസ്സുകാരനായ അഭയാര്‍ത്ഥി പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് ആരോപണം. ഐറിഷ് ജീവിതങ്ങള്‍ക്ക് വിലയുണ്ട്', 'അവരെ പുറത്താക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ പോലീസിന് നേര്‍ക്ക് കുപ്പികളും ഇഷ്ടികകളും എറിയുകയും പടക്കങ്ങള്‍ പൊട്ടിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡബ്ലിനില്‍ കഴിഞ്ഞയാഴ്ച നടന്ന മറ്റൊരു സംഭവവും നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഡൊനാമെഡിലെ ഗ്രാറ്റന്‍ വുഡിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ വെച്ച് യുക്രേനിയന്‍ കൗമാരക്കാരനായ വാദിം ഡേവിഡ്സെന്‍കോയെ (17) ഒരു സൊമാലിയന്‍ കുടിയേറ്റക്കാരന്‍ കൊലപ്പെടുത്തി എന്ന ആരോപണം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സംഭവങ്ങള്‍ അയര്‍ലന്‍ഡിലെ കുടിയേറ്റ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും സര്‍ക്കാരിന്റെ അഭയാര്‍ത്ഥി നയങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അമര്‍ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. സംരക്ഷണയിലായിരുന്ന ഐറിഷ് വംശജയായ പത്ത് വയസ്സുകാരിയെ ഡബ്ലിന്‍ നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള സിറ്റിവെസ്റ്റ് ഹോട്ടലിനും കണ്‍വെന്‍ഷന്‍ സെന്ററിനും സമീപമുള്ള ഗാര്‍ട്ടര്‍ ലെയ്നിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പുതിയ ആരോപണം. ഒരു യാത്രയ്ക്കിടെ ഒളിച്ചോടിയതായിരുന്നു പെണ്‍കുട്ടി.
2,300-ഓളം പേരെ, പ്രധാനമായും അന്താരാഷ്ട്ര സംരക്ഷണം തേടുന്നവരെയും യുക്രേനിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളെയും പാര്‍പ്പിക്കുന്ന സിറ്റിവെസ്റ്റ് ഹോട്ടല്‍, രാജ്യത്തെ കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ അയര്‍ലണ്ടില്‍ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട വര്‍ദ്ധിച്ചുവരുന്ന സാമൂഹിക സംഘര്‍ഷങ്ങളെയും ഭരണകൂടം നേരിടുന്ന വെല്ലുവിളികളെയും എടുത്തു കാണിക്കുന്നു.