- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോഹരമായ ഉച്ചാരണം.... പക്ഷേ നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി! തനിക്ക് ഇഷ്ടമല്ലാത്ത ചോദ്യം ചോദിച്ച് റിപ്പോര്‍ട്ടറെ കളിയാക്കി അമേരിക്കന്‍ പ്രസിഡന്റ്; ഗാസയില്‍ സമാധാനം വരുമോ?
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിനിടെ തനിക്ക് ഇഷ്ടമല്ലാത്ത ചോദ്യം ചോദിച്ച് റിപ്പോര്‍ട്ടറെ കളിയാക്കി യു.എസ് പ്രസിഡന്റ് ട്രംപ്. വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ കുറിച്ചായിരുന്നു ഒരു ഫ്രഞ്ച് റിപ്പോര്‍ട്ടര്‍ ചോദ്യം ഉന്നയിച്ചത്. ഇത്തരത്തില്‍ ഒരു ബില്ല് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ അവര്‍ക്കുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുമെന്ന ട്രംപിന്റെ ഭീഷണിയുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ടര്‍ ഇക്കാര്യം ഉന്നയിച്ചത്. വനിതാ റിപ്പോര്‍ട്ടറുടെ ഉച്ചാരണശുദ്ധി തനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ ട്രംപ് അവര്‍ പറഞ്ഞ ഒരു വാക്ക് തനിക്ക് മനസിലായില്ല എന്ന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കിടെയാണ് ഈ സംഭാഷണം നടന്നത്. റിപ്പോര്‍ട്ടര്‍ യുഎസ് പ്രസിഡന്റിനോട് ചോദിച്ചത് ഇന്നലെ, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചുള്ള ഒരു വോട്ടെടുപ്പ് നെസ്സെറ്റില്‍ നടന്നു. നിങ്ങളുടെ സമാധാന ശ്രമങ്ങള്‍ക്കുള്ള ഒരു വെല്ലുവിളിയായി അത് കാണുന്നുണ്ടോ എന്നായിരുന്നു. ദയവായി ഇക്കാര്യം ഉച്ചത്തില്‍ പറയാമോ എന്ന് ട്രംപ് റിപ്പോര്‍ട്ടറോട് ചോദിച്ചു. റിപ്പോര്‍ട്ടര്‍ ചോദ്യം ആവര്‍ത്തിക്കുന്നതിന് മുമ്പ് ട്രംപ് മറുപടി നല്‍കുകയും ചെയ്തു. ഇസ്രയേലിന്റെ പാര്‍ലമെന്റിന്റെ പേരാണ് നെസ്സെറ്റില്‍.
കോപാകുലനായ ട്രംപ് അറ്റോര്‍ണി ജനറല്‍ ബോണ്ടിയുപടെ നേര്‍ക്ക് തിരിഞ്ഞ് താങ്കള്‍ അതിന് നിങ്ങള്‍ ഉത്തരം നല്‍കുമോ, കാരണം അവര്‍ പറയുന്ന ഒരു വാക്ക് എനിക്ക് മനസ്സിലാകുന്നില്ല എന്ന് പറഞ്ഞു. ബോണ്ടിക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നതിന് മുമ്പ്, പ്രസിഡന്റ് റിപ്പോര്‍ട്ടറുടെ നേരെ തിരിഞ്ഞ് നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കുകയായിരുന്നു. താന്‍ ഫ്രാന്‍സില്‍ നിന്നാണ്,' അവര്‍ മറുപടി പറഞ്ഞു. 'നിങ്ങള്‍ ഫ്രാന്‍സില്‍ നിന്നാണ്,' ട്രംപ് പറഞ്ഞു. 'മനോഹരമായ ഉച്ചാരണം, പക്ഷേ നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.
നെസ്സെറ്റില്‍ വെസ്റ്റ് ബാങ്കില്‍ നടക്കുന്ന വോട്ടെടുപ്പിനെക്കുറിച്ചാണ് ചോദ്യം എന്ന് ബോണ്ടി പെട്ടെന്ന് ട്രംപിനെ അറിയിച്ചു. വെസ്റ്റ് ബാങ്കിനെക്കുറിച്ച് വിഷമിക്കേണ്ട. ഇസ്രായേല്‍ വെസ്റ്റ് ബാങ്കുമായി ഒന്നും ചെയ്യാന്‍ പോകുന്നില്ല, ശരിയാണോ? അതിനെക്കുറിച്ച് വിഷമിക്കേണ്ട.ഇസ്രായേല്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. അവര്‍ അതില്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.ഇസ്രയേലിലെ തീവ്ര വലതുപക്ഷം വെസ്റ്റ് ബാങ്കിലെയും കുടിയേറ്റങ്ങള്‍ക്ക് ഇസ്രായേലിന് പരമാധികാരം ബാധകമാക്കുന്ന ഒരു ബില്‍ പാസാക്കാന്‍ വോട്ട് ചെയ്തു.
നെതന്യാഹു ഈ നീക്കത്തെ ഭിന്നത വിതയ്ക്കാന്‍ പ്രതിപക്ഷം നടത്തിയ മനഃപൂര്‍വമായ രാഷ്ട്രീയ പ്രകോപനം ആണെന്ന് വിമര്‍ശിച്ചിരുന്നു. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ പാര്‍ലമെന്റിന്റെ നീക്കത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വിമര്‍ശിച്ചിരുന്നു. ഇസ്രായേല്‍ സന്ദര്‍ശിച്ച വാന്‍സ് വോട്ടെടുപ്പിനെ വന്‍ മണ്ടത്തരം' എന്നും വ്യക്തിപരമായി തന്നെ 'അപമാനിക്കുന്നതും' ആണെന്നും പറഞ്ഞു. വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുന്നത് ട്രംപിന്റെ 20-ഇന സമാധാന പദ്ധതിയെ തടസ്സപ്പെടുത്തുമെന്ന് റൂബിയോയും മുന്നറിയിപ്പ് നല്‍കി.




