- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യമല്ല, കണ്ണ് വെനിസ്വേലയിലെ കറുത്ത പൊന്നില്‍! അഫ്ഗാന് മുതല്‍ ഇറാഖ് വരെ അമേരിക്ക ചുട്ടെരിച്ച രാജ്യങ്ങള്‍; സദ്ദാമിനെയും ഗദ്ദാഫിയെയും കൊന്നിട്ടും വരാത്ത ജനാധിപത്യം മഡുറോ പോയാല്‍ വരുമോ? ട്രംപ് നടത്തിയത് 'പഴയ കളി'; സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കരുതെന്ന് ജെ എസ് അടൂര്‍
ന്യൂയോര്‍ക്ക്: അമേരിക്കയോ ബ്രിട്ടനോ ഒരു രാജ്യത്തു പോലും ജനാധിപത്യ സംവിധാനം കൊണ്ട് വന്നിട്ടില്ലെന്നും ആയുധബലത്താല്‍ ലോകത്തിലെ പല രാജ്യങ്ങളെയും നശിപ്പിച്ചു കൊള്ള അടിച്ചിട്ടെയുള്ളൂവെന്നും അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോണ്‍ സാമുവല്‍ (ജെ എസ് അടൂര്‍). വെനിസ്വേലയില്‍ ഇപ്പം ട്രംപ് ' ജനാധിപത്യം' കൊണ്ട് വരുമെന്നു പറയുന്നവര്‍ക്ക് ലോക ചരിത്രമോ അന്താരാഷ്ട്ര രാഷ്ട്രീയമോ അറിയില്ല. മിയമിയയില്‍ ഉള്ള വെനിസ്വേലക്കാരെ കാണിച്ചു വെനിസ്വേല ഭയങ്കര സന്തോഷത്തിലാണ് എന്ന ട്രംപ് ഭക്ത മലയാളികള്‍ കൈയയ്യടിച്ചാല്‍ ചരിത്രം ഇല്ലാതാകില്ല. ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ നിരങ്ങി കൊള്ള നടത്തിയപ്പോള്‍ അത് ഭാഗ്യം എന്ന് പറഞ്ഞു വിക്‌റ്റോറിയ സ്തുതി പാടിയവരുടെ പിന്‍ഗാമികള്‍ ഇപ്പോഴുമുണ്ട്. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരും എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജെ എസ് അടൂര്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരും വിക്‌റ്റൊറിയ സ്തുതി ഗീതക്കാരും.
ലോകത്തിലെ പല രാജ്യങ്ങളിലും ഏകാധിപത്യവും കാര്‍ട്ടല്‍ ഭരണവും പ്രതിപക്ഷ പാര്‍ട്ടികളേ ഇല്ലാതാക്കുകയോ, എതിര്‍ക്കുന്നവരെ കൊല്ലുകയോ ജയിലില്‍ അടക്കുകയോ ചെയ്യുന്നുണ്ട്. അങ്ങനഉള്ള പല രാജ്യങ്ങള്‍ ഏഷ്യയിലും ആഫ്രിക്കയിലും ഉണ്ട്.മറ്റു പലയിടത്തുമുണ്ട്.
പക്ഷെ അമേരിക്ക അവിടെ ഒന്നും തിരിഞ്ഞു നോക്കുക ഇല്ല. പല ഏകാധിപധിക ളേയും നിലനിര്‍ത്തുന്നത് അമേരിക്കയാണ്.
അമേരിക്ക ' സഹായിച്ച രാജ്യങ്ങളില്‍' ഒന്നില്‍ പോലും യഥാര്‍ത്ഥ' ജനാധിപത്യ' മുണ്ടായിട്ടില്ല.
തൊട്ട് അടുത്ത് പാക്കിസ്താനെ ഉപയോഗിച്ചായിരുന്നു അഫ്ഗാനിസ്ഥാനിലേക്ക് ഇസ്ലാമിസ്റ്റ് പോരാളികളായ താലിബാനെ വിട്ടത്. ആദ്യം ഭൂട്ടോയെ സിയ ഉള്‍ ഹക്കിനെ ഉപയോഗിച്ച് കൊന്നു. പിന്നെ പ്ലെയിന്‍ തകര്‍ത്തു സിയയെ തീര്‍ത്തു. ഒസാമ ബിന്‍ ലാഡന്‍ അമേരിക്കന്‍ കൊണ്ട്രാക്റ്റ് ഏജന്റ്റയാണ് അഫാഗാനിസ്ഥാനില്‍ എത്തിയത്. അഫ്ഘാന്‍ സര്‍ക്കാരിനെ അട്ടമറിക്കാന്‍ അമേരിക്ക ഉണ്ടാക്കിയ വൈറസ് ആയിരുന്നു ഇസ്ലാമിസ്റ്റ് ടെറര്‍.
അമേരിക്ക ഏറ്റവും കൂടുതല്‍ ഐയ്ഡ് കൊടുത്തത് പാകിസ്ഥാനു. കാര്യം കഴിഞ്ഞപ്പോള്‍ അതു നിര്‍ത്തി. ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കസ്ഥാനിലും സ്ഥിതി എന്താണ്? അവിടെ എവിടെയാണ് ജനാധിപത്യം?
അതു പോലെ കമ്മ്യുണിസത്തില്‍ നിന്ന് രക്ഷിക്കാന്‍ എന്ന് പറഞ്ഞു വിയറ്റ്നാമില്‍ യുദ്ധം തുടങ്ങി. ഏതാണ്ട് 15 വര്‍ഷത്തോളം കൊണ്ട് വിയറ്റ്‌നമിനെയും കമ്പൊഡിയെയും കുട്ടിചോറാക്കി. ലക്ഷങ്ങളെ കൊന്നു. വിഷവാതകം വാര്‍ഷിച്ചു കൊച്ചു കുട്ടികളേപ്പോലും കൊന്നു.അവസാനം ലക്ഷകണക്കിന് അഭയാര്‍ത്തികളെ സൃഷ്ടിച്ചു പിന്‍വാങ്ങി.
ഇറക്കില്‍ വെപ്പന്‍സ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന്‍ എന്ന് പറഞ്ഞു ഇറങ്ങി. നേരത്തെ സദ്ദാമിനെ ഉപയോഗിച്ച് ഇറാനുമായി പ്രൊക്‌സി യുദ്ധം നടത്തി. അമേരിക്ക ഏറ്റവും കൂടുതല്‍ ആയുധം കൊടുത്തത് ഇറാക്കിന്. അമേരിക്ക പറഞ്ഞു കുവൈറ്റിന് കടം കൊടുത്തു. എന്നിട്ട് ഇറക്കിനെ പിരി കയറ്റി കുവൈറ്റ് പിടിച്ചു എടുക്കാന്‍ നോക്കി. കുവൈറ്റ് വിളിച്ചു കൂവിയപ്പോള്‍ അമേരിക്ക അവര്‍ക്ക് വേണ്ടി ഇറങ്ങി യുദ്ധം ചെയ്തു. കൂലിയായി സകല ചിലവും വാങ്ങി. എണ്ണയും. സദ്ദാമിനെ ഏകാധിപതിയാക്കിയ അമേരിക്ക സദ്ദാമിനെ വക വരുത്താന്‍ പറഞ്ഞത് അവിടെ ജനാധിപത്യ ഭരണമുണ്ടാക്കാനാണ് എന്നാണ്. ഇറാക്ക് നശിപ്പിച്ചു. അവിടെ ജനാധിപത്യം വന്നോ?
ലിബിയയിലെ ഗദ്ദാഫിയേ കൊന്നു തുലച്ചു. അവിടെ ജനാധിപത്യം വന്നോ? സിറിയയില്‍ അതു വേറൊരു തരത്തില്‍ നടപ്പാക്കി. ആ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഉക്രൈന്‍ യുദ്ധം പ്രൊക്‌സി യുദ്ധമായി തുടങ്ങിയത്. എത്ര പേര് യുദ്ധം ചെയ്തു കൊന്നൊടുങ്ങി.
മറുഡ മാത്രം അല്ല. ഏതാണ്ട് നാല്‍പതോളം രാജ്യങ്ങളില്‍ ഏകധിപത്യം പല പേരുകളില്‍ നടക്കുന്നു. പട്ടാളം. അധികാര മാഫിയകള്‍,കാര്‍റ്റല്‍ അധികാര നെറ്റ്വര്‍ക്ക്, ഇല്ലിബറല്‍ ഡെമോക്രസി, സോഷ്യല്‍ ഫാസിസം.ഒലിഗാര്‍ഖി അങ്ങനെ ഒരുപാട് പേരില്‍ പല ഗ്രെഡില്‍ ഏകാധി പത്യവും മനുഷ്യാവകാശ ലംഘങ്ങള്‍ നടക്കുന്ന ഒരുപാട് രാജ്യങ്ങള്‍ ഉണ്ട്.
ഇതില്‍ പലതിന്റയും സ്‌പോന്‍സര്‍ അമേരിക്ക.
അവിടെ എങ്ങും പോകാത്തത് എന്ത് കൊണ്ട്? അവിടെ ഒന്നും എണ്ണയില്ല ലോഹങ്ങളും ധാതുക്കള്‍ ഇല്ല.
പണ്ട് ബ്രിട്ടീഷ് കോളിനി നേപ്പാളോ അല്ലെങ്കില്‍ തായ്‌ലണ്ടോ ( അന്ന് സയാം) പിടിച്ചു അടക്കിയില്ല. കാരണം അവിടെ കൊള്ളയടിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ബര്‍മ്മയില്‍ തേക്കും എണ്ണയും ഉണ്ടായിരുന്നു. പഴയ ബര്‍മ ഷെല്‍ ബ്രിട്ടീഷ് കമ്പനിയായിരുന്നു. ബര്‍മയേ ഈ സ്ഥിതിയിലാക്കിയത് ബ്രിട്ടീഷ്‌കാരാണ്.
ഇന്ന് ലോകത്തിലെ മിക്കവാറും കോന്‍ഫ്‌ളിക്റ്റ്കള്‍ ബ്രിട്ടീഷ്‌കാരോ അമേരിക്കക്കാരോ ഉണ്ടാക്കിയത്. ഇസ്ലാമിക് ഭീകര വാദത്തിന്റെ ആദ്യകാല സ്‌പോസര്‍ മാര്‍ ആരൊക്കെയെന്നു 1975 ലുള്ള അന്താരാഷ്ട്ര അധികാരവും ആയുധം കയറ്റിയയപ്പും ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങളും പ്രൊക്‌സി കളെയും നോക്കിയാല്‍ മതി.
ഞാന്‍ മറുഡയേ പിന്തുണക്കുന്നയാള്‍ അല്ല. അയാള്‍ അ രാജ്യത്തെ പട്ടിണിയിലാക്കി. ആളുകളെ കൊന്നു. പ്രതിപക്ഷത്തെ തീര്‍ത്തു. ഷാവെസ് പോയതിന് ശേഷം കഴിവ് കെട്ട ഭരണാധികാരി ആയിരുന്നു മാറുഡോ. പക്ഷെ അമേരിക്ക അവിടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഓപ്പറേഷന്‍ നടത്തിയത് എണ്ണ നോക്കി തന്നെയാണ്.
അതു കൊണ്ട് മറുഡയേ പിടിച്ചത് പഴയ ബിസിനസ്സ് തുടര്‍ച്ചയാണ്. കടത്തില്‍ മുങ്ങി നില്‍ക്കുന്ന അമേരിക്കക്ക് വേണ്ടത് ഏണ്ണയും ധാതുക്കളുമാണ്. അല്ലാതെ അവിടെ ജനാധിപത്യമൊന്നും ഉണ്ടാകില്ല.
ബനാന റിപബ്ലിക് എന്താണ് അറിയുന്നവര്‍ക്ക് വെനീസ്വേല എങ്ങോട്ടാണ് എന്ന് മനസ്സിലാകും.
അമേരിക്കയോ ബ്രിട്ടിഷോ ഒരു രാജ്യത്തു പോലും ജനാധിപത്യ സംവിധാനം കൊണ്ട് വന്നിട്ടില്ല. ആയുധബലത്താല്‍ ലോകത്തിലെ പല രാജ്യങ്ങളെയും നശിപ്പിച്ചു കൊള്ള അടിച്ചിട്ടെയുള്ളൂ.
അതു കൊണ്ട് വെനിസ്വേലയില്‍ ഇപ്പം ട്രമ്പ്' ജനാധിപത്യം' കൊണ്ട് വരുമെന്നു പറയുന്നവര്‍ക്ക് ലോക ചരിത്രമോ അന്താരാഷ്ട്ര രാഷ്ട്രീയമോ അറിയില്ല.
പണ്ട് ഗാന്ധിജിയോടെ' വാട്ട് യു തിങ്ക് ഓഫ് വെസ്റ്റേണ്‍ സിവിലിസെഷന്‍ എന്ന് ചോദിച്ചു? ഗാന്ധിപറഞ്ഞു' ഇറ്റ് വുഡ് ബി എ ഗുഡ് ഐഡിയ '
പണ്ട് ബ്രിട്ടീഷ്‌കാര്‍ ഇവിടെ 160 കൊല്ലം കൊള്ളയടിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടി ആളുകളേ കൊന്നത് ഇന്ത്യക്കാരെ തന്നെ ഉപയോഗിച്ചായിരുന്നു.
അതു കൊണ്ട് മിയമിയയില്‍ ഉള്ള വെനിസ്വേലക്കാരെ കാണിച്ചു വെനിസ്വേല ഭയങ്കര സന്തോഷത്തിലാണ് എന്ന ട്രമ്പ് ഭക്ത മലയാളികള്‍ കൈയയ്യടിച്ചാല്‍ ചരിത്രം ഇല്ലതാകില്ല. അവരൊക്കെ ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ നിരങ്ങി കൊള്ള നടത്തിയപ്പോള്‍ അത് ഭാഗ്യം എന്ന് പറഞ്ഞു വിക്‌റ്റോറിയ സ്തുതി പാടിയവരുടെ പിന്‍ഗാമികള്‍ ഇപ്പോഴുമുണ്ട്.
സായിപ്പിനെ കാണുമ്പോള്‍ കവാത്തു
മറക്കുന്നവരും




