- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരീൻ ലെ പെൻ അഴിക്കുള്ളിലേക്കോ? ഫ്രാൻസിന്റെ ആദ്യ വനിതാ പ്രസിഡന്റ് മോഹം അഴിമതിക്കേസിൽ കുടുങ്ങി തകരുന്നു; അഞ്ചു വർഷത്തെ വിലക്കും തടവും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; 2027-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; തീവ്രവലതുപക്ഷ പാർട്ടിയുടെ രാഷ്ട്രീയ ഭാവി തുലാസിൽ!

പാരീസ്: ഫ്രാന്‍സിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആകാനുള്ള മരീന്‍ ലെ പെന്നിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. അവരെ ജയിലിലടയ്ക്കണമെന്നും സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 2025 മാര്‍ച്ചിലെ അഴിമതിക്കേസിലെ ശിക്ഷ റദ്ദാക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമപോരാട്ടത്തില്‍ 57 കാരിയായ ലെ പെന്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന് ഫണ്ട് പാര്‍ട്ടിയുടെ ഖജനാവിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ക്രമക്കേട്
നടത്തിയ കേസില്‍ അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. രണ്ട് പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 2027 ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് കോടതി ഉത്തരവ് അവരെ തടഞ്ഞിരുന്നു. എന്നാല്‍ അറിയാതെ പറ്റിപ്പോയ
തെറ്റിനാണ് താന്‍ ശിക്ഷാ നടപടി നേരിടേണ്ടി വന്നെതന്നാണ് ലേപെന്‍ പറയുന്നത്. എന്നാല്‍ ഇന്നലെ പാരീസിലെ അപ്പീല്‍ കോടതിയിലെ പ്രോസിക്യൂട്ടര്‍മാര്‍, ലെ പെന്നിന് തിരഞ്ഞെടുപ്പ് നിരോധനം നിലനിര്‍ത്തുന്നതിനൊപ്പം നാല് വര്‍ഷം തടവും മൂന്ന് വര്‍ഷം തടവും പിഴശിക്ഷയും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലെ പെന്നും അവരുടെ പരേതനായ പിതാവും മുന്‍ എഫ്.എന്‍ മേധാവിയുമായ ജീന്‍-മാരി ലെ പെന്നും വളരെ വഞ്ചനാപരമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പിതാവിന്റെ പാത പിന്തുടര്ന്ന് 1.2 മില്യണ്‍ പൗണ്ട് തട്ടിയെടുത്തതിന്റെ പിന്നിലെ പ്രേരകശക്തി മറൈന്‍ ലെ പെന്‍ ആയിരുന്നു
എന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. അപ്പീല്‍ വിചാരണ അടുത്ത ആഴ്ച വരെ നീണ്ടുനില്‍ക്കും, ഈ വര്‍ഷം അവസാനം വിധി പ്രതീക്ഷിക്കുന്നു.
ആദ്യ വിചാരണയില്‍ ലെ പെന്നും മറ്റ് 24 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പലരും വിധിയും ശിക്ഷയും അംഗീകരിച്ചു. എന്നാല്‍ ജഡ്ജിമാരും പ്രോസിക്യൂട്ടറും തന്റെ പ്രസിഡന്റ് സ്ഥാനമോഹം അവസാനിപ്പിക്കാന്‍ 'രാഷ്ട്രീയമായി' പെരുമാറിയതായി ലെ പെന്‍ ആദ്യം ആരോപിച്ചു. പ്രധാന വിചാരണ ജഡ്ജിക്ക് വധഭീഷണി ലഭിച്ചു. അവര്‍ക്ക് പോലീസ് സംരക്ഷണവും തേടേണ്ടി വന്നു. ഒരു പാര്‍ട്ടി നേതാവിന്റെ പരമോന്നത എക്സിക്യൂട്ടീവ് ഓഫീസിലേക്കുള്ള ഉയര്‍ച്ച തടയാന്‍' ജുഡീഷ്യറി ആഗ്രഹിക്കുന്നുവെന്ന അവകാശവാദങ്ങള്‍ പ്രോസിക്യൂട്ടര്‍ തിയറി റാമോനാറ്റ്സോ നിഷേധിച്ചു. പൊതുജനങ്ങളുടെ പണം ് തുള്ളി തുള്ളിയായി ഇവര്‍ തട്ടിയെടുത്തു എന്നാണ് പ്രോസിക്യൂഷന് വിശേഷിപ്പിച്ചത്.
ഫ്രാന്‍സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, അനുവദനീയമായ രണ്ട് കാലാവധികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ 2027 ല്‍ സ്ഥാനമൊഴിയേണ്ടിവരും. ലെ പെന്‍ ആണ് സ്ഥാനമേല്‍ക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ പതിവായി സൂചിപ്പിച്ചിരുന്നു. എന്നാല്‍ അവരുടെ അപ്പീല്‍ പരാജയപ്പെട്ടാല്‍ അടുത്ത അനുയായിയായ ജോര്‍ദാന്‍ ബാര്‍ഡെല്ല, പ്രസിഡന്റ് ആകാനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും.


