- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയുമായുള്ള യുദ്ധത്തിൽ ഞങ്ങൾ നിങ്ങളെ സഹായിച്ചു; പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല; ചൈനയോടും കൂടിയാണ് പറയുന്നത്; ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം; സ്കൂളിൽ പഠിക്കുന്ന പിള്ളേര് വാശിപിടിക്കുന്ന പോലെ ട്രംപിന്റെ സ്വഭാവം; ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രം; ഹോർമുസിൽ അമേരിക്ക മുങ്ങിത്താഴുമോ?

വാഷിംഗ്‌ടൺ: ഹോർമുസ് കടലിടുക്കിലെ ഇറാൻ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് വലിയ തലവേദനയാകുന്നു. സഖ്യകക്ഷികളെ ഒപ്പം നിർത്തി ഇറാനെ പൂട്ടാൻ ഇറങ്ങിയ ഡൊണാൾഡ് ട്രംപ് ഇപ്പോൾ കടുത്ത വാശിയിലാണ്. യൂറോപ്യൻ രാജ്യങ്ങൾക്കും നാറ്റോ സഖ്യത്തിനും ട്രംപ് നൽകിയിരിക്കുന്നത് ഒരു അന്ത്യശാസനമാണ്. "റഷ്യയുമായുള്ള യുദ്ധത്തിൽ ഞങ്ങൾ യുക്രൈനെ സഹായിച്ചു, എന്നാൽ തിരിച്ച് ഹോർമുസിൽ നിങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നില്ല" എന്നാണ് ട്രംപിന്റെ പരിഭവം. സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി തന്നെ അവതാളത്തിലാകുമെന്ന ഭീഷണി ഒരു കൊച്ചു കുട്ടിയുടെ വാശി പോലെയാണ് പലരും കാണുന്നത്.
ചൈനയെയും ട്രംപ് വെറുതെ വിടുന്നില്ല. ചൈനയിലേക്കുള്ള 90% എണ്ണയും പോകുന്നത് ഈ കടലിടുക്ക് വഴിയാണ്. എന്നിട്ടും ചൈന മൗനം പാലിക്കുന്നത് ട്രംപിനെ ചൊടിപ്പിക്കുന്നു. ഉച്ചകോടിക്ക് മുമ്പ് ചൈനയുടെ നിലപാട് വ്യക്തമാക്കണമെന്നും ഇല്ലെങ്കിൽ കൂടിക്കാഴ്ച മാറ്റിവെക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഓസ്‌ട്രേലിയയും ജപ്പാനും ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ഇപ്പോൾ കപ്പലുകൾ അയക്കാൻ സൗകര്യമില്ലെന്ന് അറിയിച്ചത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി.
ഹോർമുസ് കടലിടുക്കിലെ ഇറാൻ നിയന്ത്രണങ്ങൾക്കെതിരെ ആഗോളതലത്തിൽ സഖ്യകക്ഷികളെ ഒന്നിപ്പിക്കാനുള്ള കടുത്ത നീക്കങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ്, തന്നെ സഹായിക്കാത്ത പക്ഷം നാറ്റോ (NATO) സഖ്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന കടുത്ത ഭീഷണി ട്രംപ് മുഴക്കിയത്.
റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രൈനെ അമേരിക്ക സഹായിച്ചതുപോലെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയെ സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. "ഇക്കാര്യത്തിൽ പ്രതികരണമില്ലാതിരിക്കുകയോ സഹകരിക്കാതിരിക്കുകയോ ചെയ്താൽ അത് നാറ്റോയുടെ ഭാവിയെ ദോഷകരമായി ബാധിക്കും. വർഷങ്ങളായി അമേരിക്കയുടെ ഔദാര്യത്തിലാണ് ഈ സഖ്യം നിലനിൽക്കുന്നത്," ട്രംപ് ഓർമ്മിപ്പിച്ചു. സഖ്യകക്ഷികൾ ഒപ്പം നിന്നില്ലെങ്കിൽ നാറ്റോയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകുന്നത്.
ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. അതുകൊണ്ട് തന്നെ മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ചൈനയ്ക്കും വലിയ ബാധ്യതയുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ചൈനീസ് പ്രസിഡന്റുമായി നടത്താനിരിക്കുന്ന ഉച്ചകോടിക്ക് മുൻപ് ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കണമെന്നും, അല്ലെങ്കിൽ കൂടിക്കാഴ്ച വൈകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചൈനയും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് എണ്ണയെ അമേരിക്കയേക്കാൾ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ, അതിന്റെ സുരക്ഷാ ചെലവ് അമേരിക്ക മാത്രം വഹിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നു കൊടുക്കുന്നതിനായി ഏഴോളം രാജ്യങ്ങളുമായി അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ട്. ചൈനയെ കൂടാതെ മറ്റ് ഏതൊക്കെ രാജ്യങ്ങളുമായാണ് സംസാരിക്കുന്നതെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. എന്നാൽ ട്രംപിന്റെ ഈ ആഹ്വാനത്തിന് സഖ്യകക്ഷികളിൽ നിന്ന് ആദ്യഘട്ടത്തിൽ വലിയ പിന്തുണ ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
അമേരിക്കയുടെ അടുത്ത പ്രതിരോധ പങ്കാളിയാണെങ്കിലും, ഹോർമുസിലേക്ക് കപ്പലുകൾ അയക്കില്ലെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കി. യുഎഇക്ക് പ്രതിരോധ വിമാനങ്ങൾ നൽകുന്നുണ്ടെങ്കിലും നേരിട്ടുള്ള സൈനിക നീക്കത്തിനില്ലെന്നാണ് ഓസ്‌ട്രേലിയൻ നിലപാട്.
മേഖലയിലേക്ക് കപ്പലുകൾ അയക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഭീഷണി ഒഴിവായിട്ടില്ലെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് മുന്നറിയിപ്പ് നൽകുന്നു. സംഘർഷം ആരംഭിച്ച ശേഷം ഏകദേശം 20-ഓളം കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് കണക്കുകൾ.
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ആഗോള എണ്ണ വിപണിയെ ബാധിക്കുമെന്നതിനാൽ, സഖ്യകക്ഷികളെ സമ്മർദ്ദത്തിലാക്കി ഒരു സംയുക്ത സൈനിക നീക്കത്തിനാണ് ട്രംപ് ശ്രമിക്കുന്നത്. ഇതിന് വഴങ്ങാത്ത രാജ്യങ്ങൾക്കെതിരെ സാമ്പത്തികവും നയതന്ത്രപരവുമായ കർശന നടപടികൾ അമേരിക്ക സ്വീകരിച്ചേക്കാം.


