എം റിജു

ഇറാനില്‍ വധശിക്ഷ കിട്ടാവുന്ന കുറ്റമാണ് സ്വവര്‍ഗാനുരാഗം. ഇറാനിലെ ഇസ്ലാമിക് പീനല്‍ കോഡ് അനുസരിച്ച് ഇത് കടുത്ത കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് സാധാരണയായി മരണശിക്ഷയാണ് നല്‍കുന്നത്. പ്രതികള്‍ പ്രായപൂര്‍ത്തിയായവരും സ്വബോധത്തോടു കൂടി പ്രവര്‍ത്തിച്ചവരുമാണെങ്കില്‍ തൂക്കിലേറ്റാന്‍ നിയമം അനുശാസിക്കുന്നു. ഇറാനാവട്ടെ നിരവധി ഗേ-ലെസ്ബിയില്‍ വ്യക്തിത്വങ്ങളെ നിര്‍ദാക്ഷിണ്യം പീഡിപ്പിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മൂന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയാവട്ടെ, സ്വവര്‍ഗാനുരാഗികളോട് കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തുന്ന നേതാവുമായിരുന്നു.

പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മൊജ്തബ ഖമനേയി സ്വവര്‍ഗാനുരാഗിയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇസ്രയോല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൊജ്തബ ഇപ്പോള്‍ എവിടെയാണെന്നും ആര്‍ക്കും അറിയില്ല.

പുറത്ത്വിട്ടത് ട്രംപ്

മൊജ്തബ ഖമനേയി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രധാനമായും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുള്ളവയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയ രഹസ്യാന്വേഷണ ബ്രീഫിംഗില്‍ മൊജ്തബ ഖമനേയി സ്വവര്‍ഗ്ഗാനുരാഗിയാകാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, സിഐഎ തനിക്ക് ഇത്തരമൊരു വിവരം നല്‍കിയതായി ട്രംപ് സ്ഥിരീകരിച്ചു. 'പലരും ഇങ്ങനെ പറയുന്നുണ്ട്' എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.

മൊജ്തബയ്ക്ക് തന്റെ കുട്ടിക്കാലത്തെ അധ്യാപകനുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നുവെന്നും, പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മെയില്‍ നേഴ്സുമാരോട് ലൈംഗിക ചുവയോടെ പെരുമാറിയെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

പക്ഷേ ഈ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ഫോട്ടോകളോ മറ്റ് പരസ്യമായ തെളിവുകളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇറാന്‍ ഭരണകൂടം ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. പക്ഷേ സിഐഎയും മൊസാദും നല്‍കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ നൂറുശതമാനവും ശരിയാവുന്നതാണ് മൂന്‍കാലത്തെ അനുഭവം. കാരണം, മുസ്്ലീം പുരോഹിതന്‍മ്മാരുടെ രഹസ്യ പ്രണയം അടക്കം അന്വേഷിച്ച് കണ്ടെത്തിയാണ്, സിഐഎയും മൊസാദുമൊക്കെ ചാരന്‍മ്മാരെ ഉണ്ടാക്കുന്നത്. ഇറാനില്‍ ഉടനീളം അമേരിക്കന്‍ -ഇസ്രയേല്‍ ചാര വലയം ഉണ്ട്. അവര്‍ വ്യക്്തിപരമായ സകല വിവരങ്ങളും ചോര്‍ത്തിയെടുക്കാറുണ്ട്. അങ്ങനെ കിട്ടിയ റിപ്പോര്‍ട്ടായതുകൊണ്ട് അത് തെറ്റാവാന്‍ ഇടയില്ല എന്നാണ്, നിഷ്പക്ഷ നിരീക്ഷകര്‍ പറയുന്നത്.

ഭാര്യും മൂന്നുമക്കളുമുള്ളയാള്‍

എന്നാല്‍, മൊജ്തബ ഖമനേയി വിവാഹിതനാണെന്നും. അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ടെന്നതാണ് സിഐഎ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ കാരണമായി പറയുന്നത്. ഇറാനിലെ പ്രമുഖ യാഥാസ്ഥിതിക രാഷ്ട്രീയക്കാരനും മുന്‍ പാര്‍ലമെന്റ് സ്പീക്കറുമായിരുന്ന ഗുലാം അലി ഹദ്ദാദ് അദിലിന്റെ മകളായ സഹ്‌റ ഹദ്ദാദ് അദിലിനെയാണ്മൊജ്തബ വിവാഹം കഴിച്ചത്. 1999-ലാണ് ഇവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക്രണ്ട് ആണ്‍കുട്ടികളും ഒരു മൂത്ത മകന് പിതാമഹന്റെ പേരായ 'അലി' എന്നാണ് നല്‍കിയിരിക്കുന്നത്.

2026 മാര്‍ച്ചില്‍ ഇറാനില്‍ നടന്ന അമേരിക്ക-ഇസ്രായേല്‍ ആക്രമണത്തില്‍ മൊജ്തബയുടെ ഭാര്യ സഹ്‌റയും ഒരു മകനും കൊല്ലപ്പെട്ടതാണ് വിവരം.

ഇറാനിലെ പരമോന്നത നേതാക്കളുടെ കുടുംബാംഗങ്ങള്‍ സാധാരണയായി പൊതുവേദികളില്‍ വരാത്തതിനാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറില്ല. പക്ഷേ വിവാഹിതനായി എന്നതുകൊണ്ടും മക്കളുണ്ടായി എന്നതുകൊണ്ടും, ഒരാള്‍ സ്വവര്‍ഗാനുരാഗിയാവാതിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇറാനില്‍ ഗുരുതരമായ കുറ്റമാണിത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത, എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗപരമായ മറ്റ് ശാരീരിക പെരുമാറ്റങ്ങളില്‍, ഉദാഹരണത്തിന് ചുംബനം അല്ലെങ്കില്‍ സ്പര്‍ശനം, ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും 31 മുതല്‍ 100 വരെ ചമ്മട്ടിയടി ശിക്ഷയായി ലഭിക്കാമെന്നാണ് ഇറാന്‍ നിയമം. സ്ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗലൈംഗിക ബന്ധത്തിന് ആദ്യ മൂന്ന് തവണയും 100 ചമ്മട്ടിയടിയാണ് ശിക്ഷ. എന്നാല്‍ നാലാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ മരണശിക്ഷ നല്‍കാന്‍ നിയമമുണ്ട്.പിഴയും ഇതിനുപുറമെ ചുമത്താറുണ്ട്.

ഇറാന്‍ ലോകത്ത് സ്വവര്‍ഗ്ഗാനുരാഗത്തിന് വധശിക്ഷ നടപ്പിലാക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ഇറാനില്‍ നിയമപരമായ അനുമതിയുണ്ട് എന്നത് ശ്രദ്ധേയമാണ്.