വാഷിങ്ടണ്‍: ഇറാന്‍ എന്ന ഗര്‍വ്വിനെ അമേരിക്കന്‍ കരുത്ത് ചവിട്ടിയരച്ചു! യുദ്ധത്തില്‍ അമേരിക്ക പൂര്‍ണ്ണ വിജയം വരിച്ചതായും ഇറാന്റെ നാവിക-വ്യോമ സേനകളെ തരിപ്പണമാക്കിയതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ ഉറ്റുനോക്കിയ യുദ്ധ പ്രഖ്യാപനത്തില്‍, ഇറാന്റെ മിസൈല്‍ ശേഷി പൂജ്യമായെന്നും പ്രമുഖ നേതാക്കളെല്ലാം മണ്ണടിഞ്ഞെന്നും ട്രംപ് വെളിപ്പെടുത്തി. 'ഞങ്ങള്‍ ഈ ജോലി പൂര്‍ത്തിയാക്കി, അത് അതിവേഗത്തിലായിരുന്നു' - വിജയലഹരിയില്‍ ട്രംപ് പറഞ്ഞു. ഇറാന്റെ സകല സൈനിക ആശയവിനിമയങ്ങളും അമേരിക്കന്‍ സൈന്യം തകര്‍ത്തെറിഞ്ഞു.

ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ഇനി അമേരിക്കയെ ആരും പേടിപ്പിക്കേണ്ടെന്ന് ട്രംപ് ആഞ്ഞടിച്ചു. 'ഞങ്ങള്‍ക്ക് ഇനി പശ്ചിമേഷ്യന്‍ എണ്ണ വേണ്ട. വെനസ്വേലയില്‍ നിന്ന് ഞങ്ങള്‍ക്ക് ഇന്ധനം ലഭിക്കും. ഹോര്‍മുസ് വഴി എണ്ണ വേണമെന്നുള്ള രാജ്യങ്ങള്‍ അത് സംരക്ഷിക്കാന്‍ പട്ടാളത്തെ ഇറക്കട്ടെ. അമേരിക്കയുടെ ഭാവി സുരക്ഷിതമാണ്.' 'ഡ്രില്‍ ബേബി ഡ്രില്‍' നയത്തിലൂടെ അമേരിക്ക എണ്ണയില്‍ സ്വയംപര്യാപ്തത നേടിയതായും ട്രംപ് അവകാശപ്പെട്ടു. ഇന്ധനത്തിനായി മുറവിളി കൂട്ടുന്ന രാജ്യങ്ങള്‍ ഇനി അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. ഈ രാജ്യങ്ങള്‍ക്ക് പോറല്‍ പോലും ഏല്‍ക്കാന്‍ അമേരിക്ക അനുവദിക്കില്ല. ഇറാന്‍ പുതിയ കരാറിന് തയ്യാറായില്ലെങ്കില്‍ അവരുടെ ബാക്കി നില്‍ക്കുന്ന വൈദ്യുതി ശൃംഖലകളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇത് ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാകുമെന്ന് വിമര്‍ശകര്‍ പറയുന്നുണ്ടെങ്കിലും ട്രംപ് അതൊന്നും വകവെയ്ക്കുന്നില്ല. തോല്‍വി ഉറപ്പായതോടെ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം കടുപ്പിച്ചു. അബുദാബിയിലെ 'കെസാദ്' സാമ്പത്തിക മേഖലയ്ക്ക് നേരെ ഇറാന്‍ തൊടുത്ത മിസൈലുകള്‍ യുഎഇ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. സൗദിയിലും ബഹ്റൈനിലും ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തി.

ലോകം മുഴുവന്‍ ഉറ്റുനോക്കിയ യുദ്ധ പ്രഖ്യാപനത്തില്‍, ഇറാന്റെ മിസൈല്‍ ശേഷി പൂജ്യമായെന്നും പ്രമുഖ നേതാക്കളെല്ലാം മണ്ണടിഞ്ഞെന്നും ട്രംപ് വെളിപ്പെടുത്തി. 'ഞങ്ങള്‍ ഈ ജോലി പൂര്‍ത്തിയാക്കി, അത് അതിവേഗത്തിലായിരുന്നു' - വിജയലഹരിയില്‍ ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ഇനി അമേരിക്കയെ ആരും പേടിപ്പിക്കേണ്ടെന്ന് ട്രംപ് ആഞ്ഞടിച്ചു. 'ഞങ്ങള്‍ക്ക് ഇനി പശ്ചിമേഷ്യന്‍ എണ്ണ വേണ്ട. വെനസ്വേലയില്‍ നിന്ന് ഞങ്ങള്‍ക്ക് ഇന്ധനം ലഭിക്കും. ഹോര്‍മുസ് വഴി എണ്ണ വേണമെന്നുള്ള രാജ്യങ്ങള്‍ അത് സംരക്ഷിക്കാന്‍ പട്ടാളത്തെ ഇറക്കട്ടെ. അമേരിക്കയുടെ ഭാവി സുരക്ഷിതമാണ്.' 'ഡ്രില്‍ ബേബി ഡ്രില്‍' നയത്തിലൂടെ അമേരിക്ക എണ്ണയില്‍ സ്വയംപര്യാപ്തത നേടിയതായും ട്രംപ് അവകാശപ്പെട്ടു. ഇന്ധനത്തിനായി മുറവിളി കൂട്ടുന്ന രാജ്യങ്ങള്‍ ഇനി അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

അമേരിക്ക യുദ്ധം ജയിച്ചുവെന്ന് പ്രഖ്യാപിക്കുമ്പോഴും സൈനിക നടപടികള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ട്രംപ് കൃത്യമായ മറുപടി നല്‍കിയില്ല. 'ഞങ്ങള്‍ പണി പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്' എന്ന അവ്യക്തമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.