- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെതന്യാഹുവിനെ ചൊടിപ്പിച്ച് പാകിസ്ഥാന്‍; ഇസ്രായേല്‍ 'കാന്‍സര്‍ ബാധിച്ച രാഷ്ട്രമെന്ന്' ഖാജ ആസിഫ്! ആഞ്ഞടിച്ച് ഇസ്രായേല്‍; സമാധാനശ്രമങ്ങള്‍ക്ക് നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇത്തരം പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്നും നെതന്യാഹു; ഇസ്ലാമാബാദിലെ ചര്‍ച്ചകള്‍ക്ക് മുന്‍പേ വാക്‌പോര് മുറുകുന്നു
നെതന്യാഹുവിനെ ചൊടിപ്പിച്ച് പാകിസ്ഥാന്‍; ഇസ്രായേല്‍ 'കാന്‍സര്‍ ബാധിച്ച രാഷ്ട്രമെന്ന്' ഖാജ ആസിഫ്!

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇസ്രായേലും പാക്കിസ്ഥാനും തമ്മില്‍ അസാധാരണമായ വാക്‌പോര്. ഇസ്രായേലിനെ 'കാന്‍സര്‍ ബാധിച്ച രാഷ്ട്രം' എന്ന് വിശേഷിപ്പിച്ച പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ വന്‍ ചര്‍ച്ചയാകുന്നു. സമാധാന ശ്രമങ്ങള്‍ക്കായി ലോകം ഉറ്റുനോക്കുന്ന ഇസ്ലാമാബാദ് ചര്‍ച്ചകള്‍ക്ക് തൊട്ടുമുന്‍പാണ് ഈ നയതന്ത്ര പ്രകോപനം എന്നതും ശ്രദ്ധേയമാണ്.
ഇസ്രായേല്‍, ആദ്യം ഗാസയിലും പിന്നീട് ഇറാനിലും, ഇപ്പോള്‍ ലെബനിലും നിരപരാധികളെ കൊല്ലുന്ന് രക്തച്ചൊരിച്ചില്‍ തുടരുകയാണെന്നും അദ്ദേഹം എഴുതി.പലസ്തീന്‍ മണ്ണില്‍ ഈ കാന്‍സര്‍ രാഷ്ട്രം സൃഷ്ടിച്ച ആളുകള്‍, നരകത്തില്‍ കത്തുന്ന യൂറോപ്യന്‍ ജൂതന്മാരെ മോചിപ്പിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് ശക്തമായ മറുപടിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. ഇസ്രായേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ആഹ്വാനം 'അതിക്രമപരം' ആണെന്ന് നെതന്യാഹു പറഞ്ഞു. സമാധാനശ്രമങ്ങള്‍ക്ക് നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇത്തരം പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്നും നെതന്യാഹു എക്‌സില്‍ പേസ്റ്റ് ചെയ്തു.
ജൂത രാഷ്ട്രത്തെ 'കാന്‍സര്‍' എന്ന് വിളിക്കുന്നത് ഫലത്തില്‍ അതിന്റെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നും ഇസ്രായേലിനെ നശിപ്പിക്കാന്‍ പ്രതിജ്ഞയെടുക്കുന്ന തീവ്രവാദികള്‍ക്കെതിരെ സ്വയം പ്രതിരോധിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍ പറഞ്ഞു. സമാധാനത്തിന് മധ്യസ്ഥത വഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരിന്റെ നഗ്‌നമായ സെമിറ്റിക് വിരുദ്ധയും രക്തരൂക്ഷിതമായ അപവാദങ്ങളെയും ഇസ്രായേല്‍ വളരെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍- യുഎസ് യുദ്ധത്തില്‍ ഏപ്രില്‍ 8നാണ് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായത്. വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ യു.എസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ളും തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, 'ലെബനനില്‍ വെടിനിര്‍ത്തല്‍ ഇല്ല' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് വ്യക്തമാക്കി. ലെബനനില്‍ 200-ലധികം പേര്‍ കൊല്ലപ്പെടുകയും 1,150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇസ്രായേലി ആക്രമണത്തിന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് എപി റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് ലബനാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഹിസ്ബുല്ലയുമായി ഇല്ലെന്നും നെതന്യാഹു വ്യക്തമാക്കി.
പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ഈ പരസ്യനിലപാട് സമാധാന ചര്‍ച്ചകളെ എപ്രകാരം ബാധിക്കുമെന്നാണ് ഇപ്പോള്‍ നയതന്ത്ര വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. മധ്യസ്ഥന്റെ റോളില്‍ നില്‍ക്കുമ്പോഴും ഇസ്രായേലിനെ കടന്നാക്രമിക്കുന്ന പാക് നിലപാടിനെതിരെ പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തിയേക്കാം.


