- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കോട്ടിഷ് സര്‍ക്കാര്‍ ഗാസ ചാരിറ്റിക്ക് നല്‍കിയ രണ്ടരക്കോടി രൂപയുടെ സഹായം; ഹംസ യൂസഫിന്റെ തീരുമാനം പുനഃപരിശോധിച്ച് ഗവണ്മെന്റ്
എഡിന്‍ബര്‍ഗ്: ഗാസയിലേക്ക് സഹായമായി 2,50,000 പൗണ്ട് നല്‍കിയ മുന്‍ സ്‌കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റര്‍ ഹംസ യൂസഫിനെതിരെ അന്വേഷണം വരുമെന്ന് സൂചനകള്‍. ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജിവെച്ച് സ്ഥാനമൊഴിയേണ്ടി വന്ന മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ യുണൈറ്റഡ് നെഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്കായിരുന്നു സഹായം നല്‍കിയത്. ഒക്ടോബറിലെ ഹാമാസ് ഭീകരരുടെ ആക്രമണത്തിനുള്ള മറുപടിയായി ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതിനിടെ ഹംസ യൂസഫിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ അവിടെ കുടുങ്ങിയിരുന്നു ആ സമയത്തായിരുന്നു സഹായധനം നല്‍കിയത്.
യഥാര്‍ത്ഥത്തില്‍ ജല പദ്ധതികള്‍ക്കുള്ള സഹായമായി 1 ലക്ഷം പൗണ്ട് മുതല്‍ 2 ലക്ഷം പൗണ്ട് വരെ യൂണീസെഫിന് നല്‍കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശുപാര്‍ശ. ഈ നിര്‍ദ്ദേശം അവഗണിച്ചായിരുന്നു വന്‍ തുക ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര എയ്ഡ് ഏജന്‍സിക്ക് യൂസഫ് നല്‍കിയത്. അന്താരാഷ്ട്ര വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചത് എന്നാണ് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ നവംബര്‍ 2 ന് യു എന്‍ ആര്‍ ഡബ്ല്യു എ ഉദ്യോഗസ്ഥരുമായി എഡിന്‍ബര്‍ഗില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ സമയത്താണ് ഹംസ യൂസഫ്, 2.5 ലക്ഷം പൗണ്ടിന്റെ സഹായം പരസ്യമായി പ്രഖ്യാപിച്ചത്. റാഫാ ക്രോസ്സിംഗ് വഴി ഹംസയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് സുരക്ഷിതമായി ഗാസയില്‍ നിന്നും പുറത്തു കടക്കാന്‍ വഴിയൊരുക്കിയതും ഈ സമയത്താണ്. എന്നാല്‍, ഭാര്യയുടെ മാതാപിതാക്കളെ രക്ഷപ്പെറ്റുത്തിയതും സഹായവുമായി ബന്ധമൊന്നുമില്ലെന്നാണ് സ്‌കോട്ടിഷ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേസമയം, മന്ത്രിമാരുടെ പെരുമാറ്റ ചട്ടങ്ങള്‍ യൂസഫ് ലംഘിച്ചുവെന്ന് അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ 7 ലെ ആക്രമണത്തില്‍ യു എന്‍ ആര്‍ ഡബ്ല്യു എ യുടെ 12 ഓളം പ്രവര്‍ത്തകരും പങ്കെടുത്തു എന്ന് ആരോപിച്ച് ഇസ്രയേല്‍ ഏജന്‍സിയെ പുറത്താക്കിയതിനു പിന്നാലെ അമേരിക്കയും ബ്രിട്ടനും ഒപ്പം മറ്റു ചില രാജ്യങ്ങളും യു എന്‍ ആര്‍ ഡബ്ല്യു എ യ്ക്കുള്ള സഹായം നിര്‍ത്തലാക്കിയിരുന്നു. ഈ ആരോപണത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭ അന്വേഷിക്കുന്നുമുണ്ട്.